ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ അഴിമതി വിരുദ്ധ സംഘടന വരുന്നു
കൊച്ചിയില്‍ അഴിമതി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കാന്‍ ഡിജിപി ജേക്കബ് തോമസിന്റെ നേതൃത്വത്തില്‍ പുതിയ സംഘടന വരുന്നു. ശ്രീനിവാസന്‍, സത്യന്‍ അന്തിക്കാട് എന്നിവരും സംഘടനയുടെ ഭാഗമാകും. ആലോചനാ യോഗം കൊച്ചിയില്‍ നടന്നു. സംഘടനയുടെ പേര് എന്താണെന്ന കാര്യത്തില്‍ തീരുമാനമായില്ലെന്നാണ് സൂചന. വിജിലന്‍സ് ഡയറക്ടായിരിക്കേ ജേക്കബ് തോമസ് സ്വീകരിച്ച നിലപാടുകള്‍ സര്‍ക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു.
അപ്രസക്തമായ പോസ്റ്റിലേക്ക് മാറ്റിയും ജേക്കബ് തോമസിനെതിരെ അന്വേഷണം പ്രഖ്യാപിച്ചും ഒതുക്കാന്‍ നോക്കിയെങ്കിലും അദ്ദേഹം നിലപാട് മാറ്റിയിരുന്നില്ല. പല തവണ സര്‍ക്കാരിനെതിരെയും അഴിമതി വിരുദ്ദ പരാമര്‍ശവും തോമസ് ജേക്കബ് നടത്തി. ഇതിന് പലതവണ വിമര്‍ശനങ്ങളും ഏറ്റുവാങ്ങി. അതിവേഗം മുകളിലേക്ക് വളരണമെന്ന് ആഗ്രഹിക്കുന്നവര്‍ നമ്മെ ബഹുദൂരം പിന്നോട്ടടിച്ചെന്നാണ് അദ്ദേഹം സര്‍ക്കാരിനെതിരെ പ്രസ്ഥാവന നടത്തിയത്. പിന്നെയും പലപ്പോഴും ഫെയ്‌സ്ബുക്ക് പേജ് വഴി അദ്ദേഹം അഴിമതിക്കെതിരെ പ്രതികരിച്ചു.
Prof. John Kurakar
No comments:
Post a Comment