Pages

Sunday, April 24, 2016

തെരുവനായ ദമ്പതികളെ ആക്രമിച്ചു

തെരുവനായ ദമ്പതികളെ ആക്രമിച്ചു; ഭര്ത്താവിന്റെ ചെവി തിന്നു, വിരലുകള്കടിച്ചു മുറിച്ചു

കിളിമാനൂരില്‍ വയോധിക ദമ്പതികള്‍ക്ക് തെരുവ് നായ ആക്രമണത്തില്‍ ഗുരുതരമായ പരിക്കേറ്റു. വീട്ടുമുറ്റത്ത് നിന്ന ഭാര്യയെ തെരുവുനായ ആക്രമിക്കുന്നത് തടയാന്‍ ശ്രമിച്ച വയോധികന്റെ ചെവി നായ കടിച്ചുമുറിച്ചു. കൂടാതെ വലതുകൈയിലെ അഞ്ചുവിരലുകളും നായ മുറിച്ചെടുത്തു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും അയല്‍വാസികള്‍ ആസ്പത്രിയിലെത്തിച്ചു. കിളിമാനൂര്‍ പൊരുന്തമണ്‍ സുജനവിലാസത്തില്‍ പുരുഷോത്തമന്‍(78) ഭാര്യ ശിവാനി(64) എന്നിവര്‍ക്കുനേരെയാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്.വീട്ടുമുറ്റത്ത് തുണി അലക്കുമ്പോഴാണ് ശിവാനിക്ക് നേരെ നായയുടെ ആക്രമണമുണ്ടായത്. ഭാര്യയുടെ നിലവിളി കേട്ട് പുറത്തേക്കെത്തിയ പുരുഷോത്തമന്‍ നായയെ തടയാന്‍ ശ്രമിക്കുമ്പോഴാണ് അദ്ദേഹത്തിനുനേരെ ആക്രമണമുണ്ടായത്. ശരീരത്തിലേക്ക് ചാടിക്കയറിയ നായ കഴുത്തിലാണ് ആദ്യം കടിച്ചത്. പിന്നീട് വലതുചെവി കടിച്ച് താഴേക്കിടുകയായിരുന്നു. നിലത്തുവീണ ചെവി പിന്നീട് നായ കടിച്ച് തിന്നുകയും ചെയ്തു. കൈകൊണ്ട് നായയെ തടയാന്‍ ശ്രമിക്കുന്നതിനിടെ വലതുകൈയിലെ അഞ്ചുവിരലുകളും കടിച്ചുമുറിച്ചു.ഇരുവരുടെയും കരച്ചില്‍ കേട്ട് ഓടിയെത്തിയ സമീപവാസികളുടെ ഏറെനേരത്തെ ശ്രമത്തിനൊടുവിലാണ് നായയെ തുരത്താന്‍ സാധിച്ചത്.

Prof. John Kurakar


No comments: