Pages

Sunday, April 24, 2016

രാഷ്ട്രീയത്തിലെ കുതിര കച്ചവടം ജനാധിപത്യത്തിനു ഭീഷണി

രാഷ്ട്രീയത്തിലെ കുതിര കച്ചവടം ജനാധിപത്യത്തിനു ഭീഷണി

ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെ മരവിപ്പിച്ച് സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അസാധുവാക്കിയ ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണ്. രാഷ്ട്രീയ പ്രതിസന്ധിയുടെ പേര് പറഞ്ഞ് ഹരീഷ് റാവത്ത് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് സര്‍ക്കാരിനെ കേന്ദ്രം പിരിച്ചുവിട്ട നടപടി വ്യാപകമായി വിമര്‍ശിക്കപ്പെടുകയും റാവത്ത് തന്നെ കേന്ദ്ര നീക്കത്തിനെതിരെ കോടതിയെ സമീപിക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് ഉത്തരാഖണ്ഡ് ഹൈക്കോടതിശക്തമായ വിധി വന്നത് . ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണ്.കഴിഞ്ഞ മാര്‍ച്ച് പത്തൊമ്പതിന് തുടങ്ങിയ രാഷ്ട്രീയ പ്രതിസന്ധിക്ക് പിറകില്‍ പ്രവര്‍ത്തിച്ചത് കേന്ദ്രത്തിലെ ഭരണകക്ഷി തന്നെയാണ് .ജനാധിപത്യത്തെക്കുറിച്ച് വാതോരാതെ സംസാരിക്കുകയും എന്നാല്‍ അവസരം വരുമ്പോള്‍ ഭരണഘടനയെ പോലും മാനിക്കാതെ  സംസ്ഥാന സര്‍ക്കാരുകളെ അസാധുവാക്കുകയും ചെയ്യുന്ന നടപടി ശരിയല്ല .
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ പ്രയോജനപ്പെടുത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള തന്ത്രമാണ് കേന്ദ്രം ഭരിക്കുന്നവർ പയറ്റിയത് . കുതിര കച്ചവടം ജനാധിപത്യത്തിനു ഭീഷണിയാണ്.
കോണ്‍ഗ്രസില്‍ മുഖ്യമന്ത്രിയുമായി ഇടഞ്ഞ് നില്‍ക്കുന്നവരെ പ്രയോജനപ്പെടുത്തി സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കമായിരുന്നു ഇത്. പ്രതിപക്ഷത്തായിരുന്നപ്പോള്‍ ഭരണഘടനയിലെ 356-ാം വകുപ്പിനെതിരെ ശക്തമായി സമര രംഗത്തുളളവരായിരുന്നു ബി.ജെ.പി. സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാനും രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനുമുള്ള ഭരണഘടനാ വകുപ്പ് പലപ്പോഴായി കോണ്‍ഗ്രസ് ദുരുപയോഗം ചെയ്യുന്നുവെന്നാരോപിച്ച് രാജ്യവ്യാപകമായ സമരം നടത്തിയവരാണ് കിട്ടിയ അവസരം പ്രയോജനപ്പെടുത്തിയത്.. വ്യക്തമായ ഭരണഘടനാ വ്യവസ്ഥകള്‍ ഉദ്ധരിച്ചാണ് ഉത്തരാഖണ്ഡ് ഹൈക്കോടതി രാഷ്ട്രപതി ഭരണം അസാധുവാക്കിയിരിക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയില്‍ പോയാലും കാര്യമായ വിജയം നേടാനാവുമെന്ന് തോന്നുന്നില്ല .. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് ഒരു സംസ്ഥാന സര്‍ക്കാരിനെ അന്യായമായി പിരിച്ചുവിടുമ്പോള്‍ ശക്തമായ ഇടപെടല്‍ നടത്തി ഭരണഘടനയുടെ കരുത്ത് തെളിയിച്ചിരിക്കുകയാണ്  നീതിപീഠം .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: