HEAT WAVE IN INDIA
അതിതാപം: മരണം കുത്തനെ ഉയരുന്നു
അതിതാപത്തെതുടര്‍ന്നുള്ള മരണം രാജ്യത്ത് വര്‍ഷം തോറും കൂടി വരുന്നതായി കേന്ദ്ര കാലാവസ്ഥാ പഠന വിഭാഗത്തിന്റെ
റിപ്പോര്‍ട്ട്. 2015ല്‍ മാത്രം 2500 പേരാണ് രാജ്യത്ത് ചൂട് കാരണം മരിച്ചതെന്ന് റിപ്പോര്‍ട്ട് പറയുന്നു. 2014നെ അപേക്ഷിച്ച് 50 ശതമാനത്തിന്റെ
വര്‍ധനവാണ് 2015ല്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ വര്‍ഷം ഇതുവരെ 160 പേര്‍ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. വേനല്‍ അവസാനിക്കാന്‍ ഒരു മാസം ബാക്കിനില്‍ക്കെയാണിത്. വരും ദിവസങ്ങളില്‍ ചൂട് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മരണ നിരക്കും ഉയര്‍ന്നേക്കുമെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഏപ്രില്‍ മാസത്തില്‍ ചില സംസ്ഥാനങ്ങളില്‍
മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് നാലു മുതല്‍ അഞ്ചു ഡിഗ്രി സെല്‍ഷ്യസ് വരെയാണ് താപനില ഉയര്‍ന്നത്. 2001 മുതല്‍ 2012 വരെയുള്ള 12 വര്‍ഷം കൊണ്ട് 11,000 പേരാണ് സൂര്യതാപമേറ്റ്
മരിച്ചത്. എന്നാല്‍ 2013 മുതല്‍ ഇതുവരെ മാത്രം 5,000ത്തില്‍ അധികം പേര്‍ മരിച്ചു. മരണനിരക്ക് കുത്തനെ ഉയരുന്നുവെന്നാണ് ഇത് വ്യക്തമാക്കുന്നത്.
മധ്യവയസ്‌കരായ പുരുഷന്മാരും 60 വയസ്സ് പിന്നിട്ട സ്ത്രീകളുമാണ്
സൂര്യതാപത്തെതുടര്‍ന്ന് മരിക്കുന്നവരില്‍
ഏറെയുമെന്ന് പഠനം വ്യക്തമാക്കുന്നു.
12 വര്‍ഷത്തിനിടെ മരിച്ച പുരുഷന്മാരില്‍ 3000 പേരും 45നും 59നും ഇടയില്‍ പ്രായമുള്ളവരായിരുന്നു. 750 സ്ത്രീകളും 60 വയസ്സിനു മുകളിലുള്ളവരാണ്.
ആന്ധ്രാപ്രദേശ്, തെലുങ്കാന(സംസ്ഥാന വിഭജനത്തിനു മുമ്പ് ആന്ധ്ര), ഉത്തര്‍പ്രദേശ്, പശ്ചിമബംഗാള്‍, പഞ്ചാബ് സംസ്ഥാനങ്ങളിലാണ് മരണം കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം മരണങ്ങളില്‍ 40 ശതമാനവും ഈ സംസ്ഥാനങ്ങളിലായിരുന്നു. ആന്ധ്രാപ്രേദശ്, തെലുങ്കാന മേഖലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ മരിച്ചത് 4,912 പേരാണ്. 2001-2012 കാലയളവിനെ അപേക്ഷിച്ച് മൂന്നിരട്ടി വര്‍ധനവാണ് മൂന്നുവര്‍ഷത്തിനിടെ ഉണ്ടായത്.
Prof. John Kurakar
No comments:
Post a Comment