യാക്കോബായ സഭ മെത്രാന്മാര്‍ സമ്പാദ്യം സഭയ്ക്ക്
നല്കണമെന്ന് പാത്രിയാര്ക്കീസ് കല്പന
നല്കണമെന്ന് പാത്രിയാര്ക്കീസ് കല്പന
യാക്കോബായ സഭയിലെ മെത്രാന്മാര്‍ സ്വന്തം പേരില്‍ സമ്പാദിച്ചിരിക്കുന്ന സ്വത്ത് സഭയ്ക്ക് കൈമാറണമെന്ന് മാര്‍ ഇഗ്നാത്തിയോസ് അപ്രേം രണ്ടാമന്‍ പാത്രിയാര്‍ക്കീസ് ബാവ. മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സ്വത്തു സമ്പാദിക്കുകയാണ്. സഭയ്‌ക്കെന്ന പേരിലാണ് സ്വത്ത് മെത്രാന്മാര്‍ സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സ്വത്ത് സമ്പാദിക്കുന്നത്. ഈ പ്രവണത ഭാവിയില്‍ പ്രശ്‌നങ്ങള്‍ക്കു വഴിവയ്ക്കുമെന്ന് ഡമാസ്‌കസില്‍ നിന്ന് അയച്ച കല്പനയില്‍ പറയുന്നു. സഭയുടെ കേരളത്തിലെ ഭദ്രാസനാധിപന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയ്ക്കാണ് കല്പന അയച്ചിരിക്കുന്നത്. സിറിയയില്‍ നിന്ന് അയച്ച കല്പന ഇന്നലെ കൊച്ചിയിലെ ഭദ്രാസനത്തില്‍ ലഭിച്ചു.
Prof. John Kurakar

No comments:
Post a Comment