TRIBUTE PAID TO MALAYALAM
ACTOR KALABHAVAN MANI
കലാഭവന്‍ മണി വിടപറഞ്ഞു
Popular Malayalam actor and folk singer
Kalabhavan Mani passed away at a hospital in Kochi on Sunday (March 6). He was
45. Mani, who started as a mimicry artist, was a popular character actor in all
South Indian languages. With over 200 films to his credit, Mani started with
comedy roles but graduated to lead characters. He was also the playback singer
in about 25 movies, but was more popular for his trademark folksongs. Of
late, was seen more often in Tamil films.
നടൻ കലാഭവൻ മണി (45) അന്തരിച്ചു. കരൾ രോഗത്തെതുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. ഇന്നു വൈകുന്നേര 7.15നാണ് മരണം. കിഡ്നിയിലും രോഗം ബാധിച്ചിരുന്നു. രോഗവിവരങ്ങൾ പുറത്തുപോകുന്ന കാര്യത്തിൽ കുടുംബാംഗങ്ങൾക്കു വിമുഖതയുണ്ടായിരുന്നു. ഇതിനാലാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം പുറത്തറിയാതിരുന്നത്. മണിയുടെ ശരീരത്തിൽ മീഥൈൽ ആൽക്കഹോളിന്റെ അംശം കണ്ടെത്തിയിരുന്നു. ഇതു ആശുപത്രി അധികൃതർ പൊലീസിനെ അറിയിച്ചിട്ടുണ്ട്. അതേസമയം, മൃതദേഹം തൃശൂരിലേക്കു കൊണ്ടുപോകും. തൃശൂർ മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം ചെയ്യാൻ തീരുമാനം. പൂർണ സംസ്ഥാന ബഹുമതികളോടെയായിരിക്കും സംസ്കാരം.
മലയാള സിനിമയ്‌ക്ക് മറ്റൊരു നഷ്‌ടം കൂടി സമ്മാനിച്ചുകൊണ്ട് നടന്‍
കലാഭവന്‍ മണി അന്തരിച്ചു. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചി സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 7.15 നായിരുന്നു മരണം സംഭവിച്ചത്. രണ്ടു ദിവസം മുമ്പായിരുന്നു കലാഭവന്‍ മണി(45)യെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കരള്‍രോഗ ബാധയെ തുടര്‍ന്ന് ഏതാനും നാളായി
ചികിത്സയിലായിരുന്നെങ്കിലും മണിയുടെ രോഗം സംബന്ധിച്ച വിവരം പുറത്ത് വന്നിരുന്നില്ല. രോഗം മൂര്‍ച്‌ഛിച്ച് ചാലക്കുടി ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് വിവരം. ആരോഗ്യം മോശമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു.

തൃശൂര്‍ ജില്ലയിലെ ചാലക്കുടിയില്‍ 1971 ന് ജനിച്ച മണി മിമിക്രിതാരം നാടന്‍പാട്ട് കലാകാരന്‍ എന്ന നിലയിലും പ്രശസ്‌തനായിരുന്നു. രണ്ടര പതിറ്റാണ്ടോളം മലയാളസിനിമയില്‍ സജീവസാന്നിദ്ധ്യമായിരുന്ന മണി അക്ഷരത്തിലെ ഓട്ടോക്കാരന്റെ വേഷത്തിലൂടെയാണ് സിനിമയില്‍ എത്തിയത്. എന്നാല്‍ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തിന് ശേഷം തിരിഞ്ഞുനോക്കേണ്ടാത്ത നിലയിലേക്ക് ഉയര്‍ന്ന മണി പിന്നീട് ഹാസ്യതാരത്തില്‍ നിന്നും സ്വഭാവ നടനായും വില്ലനായും തിളങ്ങുകയും വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അഭിനയം അഭിനയത്തിലെ പ്രത്യേക പരാമര്‍ശത്തിന് ദേശീയ പുരസ്‌ക്കാരത്തിന് അര്‍ഹനാകുകയും ചെയ്‌തിരുന്നു.
മലയാളത്തിന് പുറമേ തമിഴും തെലുങ്കും ഉള്‍പ്പെടെ അനേകം ഭാഷകളില്‍ വില്ലന്‍ വേഷത്തിലും പെരുമ സമ്പാദിച്ചിരുന്നു. താരത്തിന് അസുഖമാണെന്ന നിലയില്‍ നേരത്തേ വാര്‍ത്തകള്‍ പുറത്തു വന്നിരുന്നെങ്കിലും ഒന്നും സ്‌ഥിരീകരിക്കപ്പെട്ടിരുന്നില്ല. ഏറ്റെടുത്ത സിനിമകള്‍ പോലും അസുഖം മൂലം താരത്തിന് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.
Prof. John Kurakar
No comments:
Post a Comment