Sunday, March 6, 2016
മഴകുറഞ്ഞു, വരൾച്ച പിടിമുറുക്കുന്നു
വരൾച്ച പിടിമുറുക്കുന്നു
കഠിനമായ ചൂടിലേക്കാണ് ഈ വര്ഷം പോകുന്നതെന്നാണ് ഇപ്പോഴുള്ള താപനില സൂചിപ്പിക്കുന്നത്.വ്യവസായ വിപ്ളവത്തിനുശേഷമാണു ഭൂമി ചൂടിലേക്കു പതിയെ വീണുതുടങ്ങിയതെന്ന്
ശാസ്ത്രകാരമാർ പറയുന്നു .. അന്തരീക്ഷത്തിലേക്കു ബഹിര്ഗമിക്കുന്ന കാര്‍ബണ്‍ ഡയോക്സൈഡ് അടക്കമുള്ള ഹരിതഗൃഹവാതകങ്ങളായിരുന്നു ചൂടിന്റെ കാരണക്കാര്‍. ലോകം വികസന പാതയിലേക്കു അതിവേഗം കുതിച്ചപ്പോള്‍ അതിനൊപ്പം അന്തരീക്ഷ മലിനീകരണവും തപനവും കൂടി. അന്തരീക്ഷതാപനില കൂടിയതോടെ പസഫിക് സമുദ്രത്തില്‍ എല്‍ നിനോ എന്ന പ്രതിഭാസം രൂപപ്പെട്ടു. പസഫിക് സമുദ്രത്തിനു മുകളിലുള്ള വായുവിന് മുമ്പില്ലാത്തവണ്ണം ചൂടുകൂടി. അതിവിശാലമായ പസഫിക് സമുദ്രത്തിനു മുകളിലെ വായു ചൂടുപിടിച്ചത് ആഗോളതാപനത്തിന്റെ ശക്തികൂട്ടി. കാലാവസ്ഥാ വ്യതിയാനമായിരുന്നു
അതിന്റെ ഫലം. കഴിഞ്ഞ രണ്ടു വര്ഷവും ഇന്ത്യയില്‍ മണ്‍സൂണ്‍ മഴ കുറഞ്ഞതും വരള്ച്ചയുണ്ടായതും എല്‍ നിനോ മൂലമായിരുന്നു എന്നാണ് നിഗമനം .
കാലം തെറ്റിയ മഴയില്‍ കൃഷിനാശം പതിവായി. വരള്ച്ച സര്വസാധാരണമായതോടെ കാര്ഷികോല്പ്പാദനം തളര്ച്ചയിലായി. ജലക്ഷാമം മൂലം കൃഷിയിടങ്ങളില്‍ ജലസേചനം താറുമാറായി. അതോടെ കാര്ഷികോല്പ്പാദനം ഇടിഞ്ഞു. കേരളത്തിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ചൂടും അതിനൊപ്പം ശുദ്ധജലക്ഷാമവുമാണ് ഈ വേനലിലും പതിവുള്ള കാഴ്ച. ഇനിയും മൂന്നുമാസങ്ങള്‍ കൂടിയുണ്ട് മഴക്കാലത്തിന്. അതായത്, വേനലാരംഭത്തില്ത്തന്നെ വരള്ച്ച പിടിമുറുക്കിക്കഴിഞ്ഞിരിക്കുകയാണ്. പുഴകളിലും തോടുകളിലും കുളങ്ങളിലും ജലനിരപ്പു താഴ്ന്നിരിക്കുന്നു. നഗരങ്ങളിലാണ് ജലക്ഷാമം രൂക്ഷമായിരിക്കുന്നതെന്ന ധാരണ തിരുത്തിക്കൊണ്ട്
ഗ്രാമീണമേഖലയും വറുതിയിലേക്ക് വീണുകഴിഞ്ഞു. ഭൂഗര്‍ഭ ജലനിരപ്പ് താഴ്ന്നതോടെ കിണര്‍ വെള്ളവും വറ്റുന്നു. ജല അഥോറിട്ടിക്ക് പതിവിലും കൂടുതല്‍ വെള്ളം പമ്പ് ചെയേ്ണ്ടിേവന്നിട്ടും എല്ലായിടത്തും പൈപ്പ് വെള്ളം എത്തിക്കാനും കഴിയുന്നില്ല. പണം ഈടാക്കി കുടിവെള്ളം കൊടുക്കുന്ന കൊള്ളയടി വ്യാപകം..മനുഷ്യൻ പ്രകൃതിയെ മാനിച്ചേ പറ്റൂ .പെയ്യുന്നമഴയത്രയും
ഭൂമിയിലേക്കു താഴാന്‍ അനുവദിച്ചേ പറ്റൂ .ഒഴുകിയെത്തുന്ന മഴവെള്ളം ക്ഷണനേരംകൊണ്ട് കടലില്‍ പതിച്ചു തീരുന്നു. ഭൂഗര്ഭജലശേഖരം ശുഷ്കിച്ച് ഇല്ലാതായതോടെ വരള്ച്ചയുടെ ആഘാതം ഇരട്ടിയായി. ശുദ്ധജലസ്രോതസുകള്‍ മലിനമാക്കപ്പെടുന്നതും ഉപയോഗിക്കാതെ അവശേഷിക്കുന്നതും ഇപ്പോഴും സര്വസാധാരണം. ചതുപ്പുകള്‍ മണ്ണിട്ട് നികത്തി കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ പണിയുന്നതിനും കുറവില്ല. നെല്‍പ്പാടങ്ങള്‍ നികത്താന്‍ പാകത്തില്‍ നിയമങ്ങള്‍ വളഞ്ഞുകഴിഞ്ഞു. ആഗോളതാപനമോ ജലക്ഷാമമോ ഒന്നും ബാധകമല്ലെന്നവിധത്തിലുള്ള ഈ ജാഗ്രതയില്ലാത്ത പോക്ക് വിപത്തിലേക്കാണ്. എല്ലാ ഭീഷണികളും അറിഞ്ഞിട്ടും അനുഭവിച്ചിട്ടും പാഠം പഠിക്കാതെ അമിതമായ പ്രകൃതിവിഭവങ്ങളുടെ ചൂഷണം തുടരുകയാണ്. 44 നദികളും അതിലേറെ അരുവികളും തോടുകളും കുളങ്ങളും കിണറുകളും എല്ലാം ചേര്‍ന്ന് ജലസമൃദ്ധമാണ് നമ്മുടെ നാട്. എന്നിട്ടും വരള്ച്ചയെ ചെറുക്കാന്‍ നമുക്ക് കഴിയുന്നില്ല .മനുഷ്യൻറെ പണത്തോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം .
പ്രൊഫ്. ജോൺ കുരാക്കാർ
Subscribe to:
Post Comments (Atom)
No comments:
Post a Comment