ചലച്ചിത്രതാരം കലാഭവന്‍ മണിഅന്തരിച്ചു
സുന്ദര്‍ദാസ്,
ലോഹിതദാസ് കൂട്ടുകെട്ടിന്റെ സല്ലാപം എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മണിയുടെ
ആദ്യ ചിത്രം അക്ഷരം ആയിരുന്നു.അക്ഷരത്തില്‍ ഓട്ടോ ഡ്രൈവറുടെ വേഷത്തിലാണ് അരങ്ങേറ്റം
കുറിച്ചത്.വാസന്തിയും
ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍ എന്നീ ചിത്രങ്ങളിലും ഉജ്ജ്വലമായ
പ്രകടനം കാഴ്ചവെച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ രാമു
എന്ന കഥാപാത്രം ദേശീയ തലത്തിലും (2000) സംസ്ഥാന തലത്തിലും (1999) അഭിനയമികവിന് ജൂറിയുടെ
പ്രത്യേക പരാമര്‍ശം നേടി.വണ്‍മാന്‍
ഷോ, സമ്മര്‍ ഇന്‍ ബേത്ലഹേം, ദില്ലിവാലാ രാജകുമാരന്‍, ഉല്ലാസപ്പൂങ്കാറ്റ്,
കണ്ണെഴുതി പൊട്ടും തൊട്ട്,
രാക്ഷസരാജാവ്, മലയാളി മാമനു വണക്കം, വല്യേട്ടന്‍, ആറാം തമ്പുരാന്‍,
വസന്തമാളിക എന്നീ ചിത്രങ്ങളില്‍ മണി ശ്രദ്ധേയമായ വേഷങ്ങളില്‍ അവതരിപ്പിച്ചു. മറുമലര്‍ച്ചി,
വാഞ്ചിനാഥന്‍, ജെമിനി, ബന്താ പരമശിവം എന്നീ തമിഴ് ചിത്രങ്ങളിലുംതെലുങ്കു ചിത്രങ്ങളിലും
അഭിനയിച്ചു.
ചാലക്കുടി
ചേനത്തുനാട് ഗ്രാമത്തിലെ കുന്നശ്ശേരി രാമന്റെയും അമ്മിണിയുടെയും ഏഴാമത്തെ മകനാണ്
മണി. മുരിങ്ങൂര്‍ മുല്ലപ്പളളി സുധാകരന്റെയും സൌഭാഗ്യവതിയുടെയും മകളായ നിമ്മിയാണ്
മണിയുടെ ഭാര്യ. വാസന്തിലക്ഷ്മി ഏകമകളാണ്.
തികഞ്ഞ പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു കലാഭവന്‍ മണി എന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു. സാധാരണക്കാരെയും, സമൂഹത്തിലെ പാര്ശ്വവല്ക്കരിക്കപ്പെട്ട മനുഷ്യരെയും വെള്ളിത്തിരയില്‍ അവതരിപ്പിച്ചാണ് അദ്ദേഹം ചലച്ചിത്ര പ്രേക്ഷകരുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയത്.ചലച്ചിത്ര രംഗത്തിന്റെ വിസ്മയങ്ങളില്‍ മുഴുകി ജീവിക്കുമ്പോഴും ഇടതുപക്ഷപ്രസ്ഥാനത്തോട് അചഞ്ചലമായ കൂറ് പരസ്യമായി പ്രകടിപ്പിക്കാന്‍ അദ്ദേഹം ധൈര്യം കാട്ടിയിട്ടുണ്ട്. മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടമാണ് കലാഭവന്‍ മണിയുടെ അകാലവേര്പാടിലൂടെ ഉണ്ടായിരിക്കുന്നതെന്നും വി എസ് അച്യുതാനന്ദന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
കലാഭവന്‍ മണിയുടെ അകാലത്തിലുള്ള മരണം മലയാള സിനിമാ ലോകത്തിനുമാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനത്തിനും കനത്ത നഷ്ടമാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് അനുശോചന സന്ദേശത്തില്‍ പറഞ്ഞു.ഒരു അഭിനേതാവ് എന്ന നിലയില്‍ മലയാളി മനസുകള്‍ എന്നും ഓര്മിക്കുന്ന നിരവധി കഥാപാത്രങ്ങള്ക്ക് കലാഭവന്‍ മണി ജീവന് നല്കി മിമിക്രിയുടെ ലോകത്ത് നിന്നും സിനിമാ ലോകത്തേക്ക് കടന്നുവന്ന കലാകാരനായിരുന്നു അദ്ദേഹം. നാടന്‍ പാട്ടുകളെ വര്ത്തമാനകാലത്ത് ജനകീയമാക്കുന്നതില്‍ മണി വഹിച്ച പങ്ക് ഏറെ വലുതാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഞാന്‍ മത്സരിച്ച മണ്ഡലത്തില്‍ ഉള്‍പ്പെടെ കലാഭവന്‍ മണി നടത്തിയ പ്രചരണം അദ്ദേഹത്തിന്റെ ഉന്നതമായ രാഷ്ട്രീയ ബോധത്തിന്റെ ഉത്തമ ദൃഷ്ടാന്തമായിരുന്നു.
എന്നും ജനങ്ങള്ക്കൊപ്പം ജീവിക്കുകയും അവര്ക്കുവേണ്ടി ശക്തമായ നിലപാട് സ്വീകരിക്കുകയും ചെയ്ത സാമൂഹിക പ്രതിബദ്ധതയുള്ള കലാകാരനായിരുന്നു അദ്ദേഹം. ഏറെ കാലം നമ്മോടൊപ്പം ജീവിക്കേണ്ടിയിരുന്ന കലാഭവന്‍ മണിയുടെ അകാല നിര്യാണം ഉണ്ടാക്കിയ അഗാധമായ ദു:ഖത്തില്‍ കുടുംബാഗങ്ങളോടൊപ്പം ഞാനും പങ്കുചേരുന്നുവെന്നും കോടിയേരി പ്രസ്താവനയില്‍ പറഞ്ഞു.കലാഭവന്‍ മണിയുടെ അകാലത്തിലുള്ള മരണം കലാ കേരളത്തിനു തീരാ നഷ്ടമാണന്ന് കുരാക്കാർ സാംസ്ക്കാരിക വേദി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
അന്തരിച്ച നടൻ കലാഭവൻ
മണിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം
തൃശൂർ മെഡിക്കൽ കോളജിൽ നിന്നു
സംഗീത നാടക അക്കാദമിയിലെത്തിച്ചു. ഇവിടെ
റീജിയണൽ തിയറ്ററിൽ പൊതുദർശനത്തിനുവച്ചിരിക്കുകയാണ്. പിന്നീട് ചാലക്കുടി മുനിസിപ്പാലിറ്റി
ഓഫിസിനു സമീപവും പൊതുദർശനമുണ്ടാകും. തുടർന്ന്
ചാലക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും...കലാഭവൻ
മണിയുടെ മരണവുമായി ബന്ധപ്പെട്ടു രൂപീകരിച്ച
പ്രത്യേക അന്വേഷണ സംഘം ചോദ്യം
ചെയ്യാനായി അഞ്ചു പേരെ വിളിച്ചുവരുത്തി.
മണിയുടെ ഒപ്പം സംഭവ ദിവസം
ഉണ്ടായിരുന്ന ഇടുക്കിയിൽ നിന്നുള്ള ഒരു
നടനും പൊലീസ് വിളിച്ചുവരുത്തിയവരിൽ പെടുന്നു.
ചാലക്കുടി സ്റ്റേഷനിൽ വച്ചാണ് ഇവരെ
ചോദ്യം ചെയ്തത്. ഡിവൈഎസ്പി കെ.എസ്. സുദർശനാണ് അന്വേഷണ
ചുമതല. ചാലക്കുടി പുഴയോരത്തെ മണിയുടെ
‘പാഡി’യെന്ന താൽക്കാലിക വസതി
പൊലീസ് സീൽ ചെയ്തിരിക്കുകയാണ്....ശനിയാഴ്ചയാണ് മണിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇതിനു മുൻപു മദ്യപിച്ചിരുന്നതായി പൊലീസിനുമൊഴി
ലഭിച്ചിട്ടുണ്ട്. മദ്യപിച്ച സ്ഥലത്തെത്തി ഞായറാഴ്ച
രാത്രി തന്നെ പൊലീസ് പരിശോധന
നടത്തി. ആ പ്രദേശംപ്രത്യേക
നിരീക്ഷണ മേഖലയായി മാറ്റുകയും ചെയ്തു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിക്കുന്നതോടെ മരണത്തിന്റെ കാരണം കൂടുതൽ വ്യക്തമാകുമെന്ന
പ്രതീക്ഷയിലാണ് അന്വേഷണസംഘം...
ഉപേക്ഷിച്ചു പോയ മക്കളെക്കാൾ
കൂടുതൽ കലാഭവൻ മണിയെ സ്നേഹിച്ച
ഒരുകൂട്ടം അമ്മമാർ ഇന്നലെ വിങ്ങിക്കരഞ്ഞു.
ആലപ്പുഴ നഗരസഭയുടെ കീഴിൽ പ്രവർത്തിക്കുന്ന
ശാന്തിമന്ദിരത്തിലെ അന്തേവാസികളായ ഇരുപതോളം
അമ്മമാരുടെമാനസപുത്രനായിരുന്നു
കലാഭവൻ മണി...നാലു വർഷം
മുൻപത്തെ ലോക വൃദ്ധദിനത്തിലാണ്
ശാന്തിമന്ദിരത്തിലെ അമ്മമാരുടെ ഒരേയൊരാഗ്രഹം മലയാള
മനോരമയിലൂടെലോകമറിഞ്ഞത്. എന്താണ് അവശേഷിക്കുന്ന ആഗ്രഹമെന്നു
ചോദിച്ചപ്പോൾ പെറ്റുവളർത്തിയ മക്കളെ കാണണമെന്നായിരുന്നില്ല അവർ
പറഞ്ഞത് – കലാഭവൻ മണിയെ ഒരു
നോക്കു കണ്ടശേഷം കണ്ണടയ്ക്കണം എന്നായിരുന്നു.
നാടൻപാട്ടു പാടുകയും തമാശ പറയുകയും
നിഷ്കളങ്കമായി പൊട്ടിക്കരയുകയും ചെയ്യുന്ന തനി നാടൻ
പെരുമാറ്റമായിരുന്നു ഈ അമ്മമാരുടെ
പ്രിയപ്പെട്ട മകനായി കലാഭവൻ മണിയെ
മാറ്റിയത്. മനോരമ വാർത്ത വായിച്ച്
ഈ അമ്മമാരുടെ സ്നേഹത്തെക്കുറിച്ച്
അറിഞ്ഞെങ്കിലും ഉടനടി ഓടിയെത്താൻ കലാഭവൻ
മണിക്കു കഴിഞ്ഞില്ല...
.പക്ഷേ, അമ്മമാരുടെ ആഗ്രഹം
മനസ്സിൽ സൂക്ഷിച്ച മണി നാലു
മാസത്തിനു ശേഷം ശാന്തി മന്ദിരത്തിലെത്തി.
ഒപ്പം അവർക്കു വയറു നിറയെ
ഭക്ഷണവും ധരിക്കാനുള്ള വസ്ത്രങ്ങളും കരുതിയിരുന്നു. അമ്മമാരെച്ചേർത്തു പിടിച്ച് അവർ ആഗ്രഹിച്ച
പാട്ടുകൾ പാടിക്കൊടുത്തായിരുന്നു കലാഭവൻ മണി സ്നേഹം
പങ്കുവച്ചത്. അപ്പോൾ മണിയുടെ കണ്ണുകൾ
നിറഞ്ഞിരുന്നു...
.ഉമ്പായിക്കൊച്ചാണ്ട്യേ, പ്രാണൻ കത്തണുമ്മാ, പടല
പൊട്ടിച്ച് പാപ്പംണ്ടാക്കണുമ്മ... എന്നു മണി പാടിയപ്പോൾ
സരോജനിയമ്മയെന്ന അന്തേവാസിയുടെ കാഴ്ച വറ്റിയ കണ്ണുകൾ
കണ്ണീരണിഞ്ഞു. പഠിക്കാൻ
പോകാൻ നിവൃത്തിയില്ലാതെ അച്ഛന്റെ പാളത്തൊപ്പിവച്ച് മണി
പാടത്തേക്കിറങ്ങിയ കഥകളെല്ലാം
അമ്മമാർക്കറിയാം. ആരു കാണാനെത്തിയാലും
അവർ ഈ കഥകൾ
പങ്കുവയ്ക്കുകയും ചെയ്യും. വെറുതേയിരിക്കുമ്പോഴും
തനിച്ചായിപ്പോകുന്നുവെന്നു തനിച്ചായിപ്പോകുന്നുവെന്നു തോന്നുമ്പോഴുമെല്ലാം ഇവർ പരസ്പരം
പറഞ്ഞിരുന്നതു കലാഭവൻ മണിയുടെ കഥകളായിരുന്നു..അമ്മമാരുടെയെല്ലാം സ്നേഹവും ആശീർവാദവും വാങ്ങി,
വീണ്ടും വരാമെന്നുറപ്പു നൽകിയാണ് അന്നു കലാഭവൻ
മണി ശാന്തിമന്ദിരത്തിന്റെ പടിയിറങ്ങിയത്.
മണിയെക്കുറിച്ചുള്ള ഓർമകളുടെ കണ്ണീരുപ്പു മാത്രമാണ്
ഓർമവറ്റിത്തുടങ്ങിയ ശാന്തിമന്ദിരത്തിലെ അമ്മമാർക്ക് ഇനി ബാക്കിയുണ്ടാകുക....
Prof. John Kurakar
No comments:
Post a Comment