TODAY, MARCH 20,
WORLD SPARROW DAY
ഇന്ന് മാര്‍ച്ച് 20 രാജ്യാന്തര കുരുവി ദിനം
World Sparrow Day is a day
designated to raise awareness of the house sparrow and other common birds to
urban environments, and of threats to their populations, observed on 20 March.It
is an international initiative by the Nature Forever Society of India in
collaboration with the Eco-Sys Action Foundation (France) and numerous other
national and international organisations across the world
ഒരു കാലത്തു നിത്യകാഴ്ചയായി ചേക്കേറിയിരുന്ന കുരുവികള്‍ വംശനാശഭീഷണി നേരിടുന്നു. അല്പ്പം ഉയരത്തില്‍ ആര്‍ഭാടമൊന്നുമില്ലാതെ ചപ്പുംചവറും തൂവലുകളുമൊക്കെ നിറച്ച് സ്വസ്ഥജീവിതത്തിന്റെ കൂടൊരുക്കിയിരുന്ന കുരുവികള്‍ ജീവിതത്തിന്റെ കൂടൊഴിയുമ്പോള്‍ സംരക്ഷണത്തിന്റെ സന്ദേശവുമായി ലോക കുരുവി ദിനം വന്നെത്തുന്നു.2010 മുതല്‍ എല്ലാ വര്ഷവും മാര്ച്ച് ഇരുപതിനാണു വേള്ഡ് സ്പാരോ ഡേ ആഘോഷിക്കുന്നത്. ദേശീയ അന്തര്ദേശീയ സംഘടനകളും ക്ലബ്ബുകളും ബേഡ് വാച്ചിങ് ഗ്രൂപ്പുകളുമൊക്കെ ഈ ദിനം വിവിധ രീതിയില്‍ ആഘോഷിക്കുന്നു. ഇവയുടെ സംരക്ഷണസന്ദേശം ലോകത്തിനു മുന്നില്‍ എത്തിക്കുകയാണു പ്രധാനം. നിത്യോപയോഗ ആശയവിനിമയ സങ്കേതങ്ങളായ ഇമെയ്ല്‍, മൊബൈല്‍ ഫോണ്‍, സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകള്‍, ബ്ലോഗുകള്‍ തുടങ്ങിയവയിലൂടെ ഈ സന്ദേശം ലോകം മുഴുവന്‍ എത്തിക്കണമെന്നാണു പ്രതീക്ഷിക്കുന്നത്. കുരുവികളുടെ സംരക്ഷണസന്ദേശം ഉയര്ത്തുന്നതിനും ലോക കുരുവി ദിനത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നതിനും ഒരു വെബ്സൈറ്റ് തന്നെയുണ്ട്.കത്തുന്ന മീനച്ചൂടിലും സൂര്യനു കീഴെ പറക്കുമ്പോള്‍ വണ്ണാത്തിപ്പുള്ളും കരിയിലക്കിളികളും ദാഹിച്ചുവലയാറില്ല. രാവിലെ നേരംപുലരുമ്പോള്‍ തന്നെ അവയുടെ ദാഹമടക്കാനുള്ള ഒരുക്കങ്ങളൊക്കെ തേങ്കുറിശ്ശിയിലെ പരിസ്ഥിതി പ്രവര്ത്തകന് ശ്യാംകുമാറിന്റെ വീട്ടില്‍ തയ്യാറായികാണും. എന്നും രാവിലെ ആറരമണിയോടെ വണ്ണാത്തിപ്പുള്ള് വരും. തൊട്ടുപിന്നാലെയെത്തും മറ്റു കിളികളും. അവയുടെ കലപില കൂട്ടലിനിടയിലെ സുപ്രഭാതത്തിന് പ്രത്യേക സുഖമുണ്ടെന്ന് ശ്യാംകുമാര്‍.
നാലു വര്ഷം മുമ്പ് ഒരു വേനല്‍ക്കാലത്ത് വീട്ടിലെ മഹാഗണി ചെടിയുടെ താഴെ തുള്ളി നന സംവിധാനത്തില്‍ ഇലയില്‍ വീഴുന്ന വെള്ളം കുടിക്കുന്ന തുന്നാരന്‍ കിളി(ടൈലര്‍ ബേഡ്)യാണ് ശ്യാംകുമാറിന്റെ മനസിളക്കിയത്. അന്ന് ഒരു ചെറിയ പരന്ന പത്രത്തില്‍ വെള്ളം വെച്ചുകൊണ്ടാണ് തുടങ്ങിയത്. കരിയിലക്കിളി, ഇത്തിക്കണ്ണി കുരുവി, ആറ്റകറുപ്പന്‍, ഇരട്ടത്തലച്ചി തുടങ്ങിയ പക്ഷികള്‍ വരാന്‍ തുടങ്ങി. പിന്നീട് പക്ഷികളുടെ എണ്ണവും തരവും കൂടി. ചെമ്പോത്ത്, നാട്ടുമൈനകള്‍, അരിപ്രാവ്, മയിലിന്റെ രണ്ടു കുട്ടികള്‍, മരംകൊത്തി, മീന്കൊത്തി, മഞ്ഞകറുപ്പന്‍, ആനറാഞ്ചി, ഓലേഞ്ഞാലി, പൂത്താങ്കിരി, മഞ്ഞതേന്കിളി, കറുപ്പന് തേന്‍കിളി, നാട്ടു ബുള്‍ബുള്‍ തുടങ്ങി 21 തരം പക്ഷികളായി.
വീട്ടുപറമ്പിലെ ചെറുമരച്ചില്ലകളില്‍ 20 പാത്രങ്ങളിലായി സൂക്ഷിച്ച വെള്ളം പക്ഷികള്‍ കുടിക്കുന്നു, കുളിക്കുന്നു. അവ ശരീരത്തിലെ ചൂടകറ്റുമ്പോള് ശ്യാംകുമാറിലെ പരിസ്ഥിതിയെ സ്നേഹിക്കുന്ന മനസിനും കുളിരണിയും. രാവിലെ ആറുമണിക്കു മുമ്പേതന്നെ കിളികള്‍ക്ക് വെള്ളം വച്ചുകൊടുക്കുന്ന പാത്രങ്ങള്‍ കഴുകി വൃത്തിയാക്കും. വെള്ളത്തിനു പുറമെ പഴവും അരിയും ഭക്ഷണമായും ഒരുക്കും. ശ്യാംകുമാറിന്റെ സ്നേഹത്തില്‍ കിളികള്‍ക്കും വിശ്വാസം. ഷ്രൈക്ക് (പുള്ളിപരുന്ത്) വീട്ടിലെ വേങ്ങമരത്തില്‍ കൂടൂകൂട്ടി താമസം തുടങ്ങി. മഞ്ഞതേന്കിളി വര്ഷങ്ങളായി ചെമ്പരത്തി ചെടിയില്‍ വന്ന് കൂടുവയ്ക്കാറുണ്ടെന്ന് ശ്യാംകുമാര്‍ പറയുന്നു.
16 വര്ഷമായി പൊതുനിരത്തിന് ഇരുവശത്തും തണല്‍മരങ്ങള്‍ നട്ട് പരിപാലിക്കുന്നുമുണ്ട്. ഓട്ടോറിക്ഷ ഓടിച്ച് ജീവിതം നയിക്കുന്നതിനിടെ എന്നും വണ്ടിയില്‍ പത്തുലിറ്റര്‍ വെള്ളവും കരുതും. ഓട്ടംപോകുന്ന വഴിയില്‍ ചെടികള്‍ നനയ്ക്കാന്‍. എര്‍ത്ത് വാച്ച് സംഘനയുടെ വൈസ് പ്രസിഡന്റുമാണ് ശ്യാംകുമാര്‍.
Prof. John Kurakar
.
No comments:
Post a Comment