Pages

Sunday, March 20, 2016

കുടിവെളള ക്ഷാമവും വരൾച്ചയും നേരിടാൻ സർക്കാർ ജാഗ്രത പുലർത്തണം

കുടിവെളള ക്ഷാമവും  വരൾച്ചയും 
നേരിടാൻ സർക്കാർ ജാഗ്രത പുലർത്തണം

കേരളത്തിൽ വരൾച്ചയും  കുടിവെളള ക്ഷാമവും  ഭയാനകമായ വിധം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ് . . കഴിഞ്ഞ വർഷം ഇതേ കാലയളവിലേതിനെക്കാൾ ഉയർന്ന അന്തരീക്ഷ ഊഷ്മാവാണ്സംസ്ഥാനത്ത്പലയിടത്തും രേഖപ്പെടുത്തിയിട്ടുളളത്‌. പല സ്ഥലങ്ങളിലും സാധാരണയിലും രണ്ട്ഡിഗ്രി സെൽഷ്യസ്ഉയർന്ന ചൂടാണ്അനുഭവപ്പെടുന്നത്‌. പല ജില്ലകളിലും അത്ഇനിയും ക്രമാതീതമായി ഉയരുമെന്ന സൂചനയാണ്കാലാവസ്ഥാ നിരീക്ഷകർ നൽകുന്നത്‌. വേനൽമഴയ്ക്കായി പതിവിലും ഏറെ കാത്തിരിക്കേണ്ടിവരുമെന്ന മൂന്നാര്റിയിപ്പുമുണ്ട്‌. ചൂടും വരൾച്ചയും കുടിവെളളക്ഷാമത്തിനും വൈദ്യുതി ക്ഷാമത്തിനും വഴിവെയ്ക്കുമെന്നും ഉത്തരവാദപ്പെട്ടവർ മൂന്നാര്റിയിപ്പ്നൽകുന്നു. അത്തരമൊരു അടിയന്തിരാവസ്ഥയെ നേരിടാൻ യാതൊരു മുൻകരുതലും സർക്കാരിന്റെ ഭാഗത്തുനിന്നും ഇനിയും ഉണ്ടായിട്ടില്ല. ഇത്ജനങ്ങളിൽ അസ്വസ്ഥതയും പരിഭ്രാന്തിയും സൃഷ്ടിച്ചിട്ടുണ്ട്‌.  വേനലിനെ മുൻകൂട്ടിക്കണ്ട്കുടിവെളളം ലഭ്യമല്ലാത്ത പ്രദേശങ്ങളിൽ ടാങ്കറുകളിൽ അത്എത്തിക്കാൻ ആവശ്യമായ ഫണ്ട്ഫെബ്രുവരി മാസത്തിൽ തന്നെ അനുവദിച്ചു നൽകാറുണ്ട്‌. അത്മാർച്ച്പകുതി പിന്നിട്ടിട്ടും നൽകുകയോ അതേപ്പറ്റി ആലോചന പോലും നടത്തുകയോ ഉണ്ടായില്ല എന്നാണു അറിയുന്നത് .. എൽ നിനോ പ്രതിഭാസത്തിന്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പ്നൽകിയ മൂന്നാര്റിയിപ്പിന്റെ വെളിച്ചത്തിൽ ബന്ധപ്പെട്ട മന്ത്രിമാരും ഉദ്യോഗസ്ഥരും ഏതെങ്കിലും കൂടിയാലോചന നടത്തിയതിന്റെ സൂചന പോലും ഇല്ലെന്നാണ്അന്വേഷണത്തിൽ അറിയുന്നത്‌. കൊടും ചൂടിന്റെയും വരൾച്ചയുടെയും കുടിവെളളക്ഷാമത്തിന്റെയും പശ്ചാത്തലത്തിൽ ജനജീവിതത്തെ .ദുരിതത്തിലേയ്ക്ക്തളളിവിടാതെ സത്വര നടപടി സ്വീകരിക്കാൻ സർക്കാർ സന്നദ്ധമാവണം. .കുടിവെളള ക്ഷാമത്തെ നേരിടാൻ ജില്ലാതലത്തിൽ ഇതിനുവേണ്ടി കളക്ടറുടെയും ബന്ധപ്പെട്ട വകുപ്പ്മേധാവികളുടേയും ഗ്രാമ, ബ്ലോക്ക്‌, ജില്ലാ പഞ്ചായത്ത്ഭാരവാഹികളുടേയും യോഗം വിളിച്ചുചേർക്കാൻ ഇനി കാലതാമസം  പാടില്ല .ഉപയോഗശൂന്യവും വൃത്തിഹീനവുമായ കിണറുകൾ, കുളങ്ങൾ, മറ്റ്ജലസംഭരണികൾ എന്നിവ ജനപങ്കാളിത്തത്തോടെ സത്വരം ഉപയോഗ്യമാക്കണം. തോടുകളുടെയും പുഴകളുടെയും ഇന്നത്തെ ശോച്യാവസ്ഥ പരിഹരിച്ച്ജനങ്ങൾക്ക്ഉപയോഗിക്കാൻ പറ്റുന്ന ജലസ്രോതസുകളാക്കി മാറ്റാനുളള അവസരമായി പ്രതിസന്ധിയെ മാറ്റാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക്കഴിയണം. പ്രാദേശിക സഹകരണ ബാങ്കുകളും സംഘങ്ങളും അടക്കം ധനകാര്യ സ്ഥാപനങ്ങളിൽ സാമൂഹ്യ ഉത്തരവാദിത്തം നിറവേറ്റാൻ തയാറാകണം .പ്രതിപക്ഷവും ഉത്തരവാദിത്വത്തിൽ  നിന്ന് പിന്മാറരുത്‌ .

പ്രൊഫ്‌. ജോൺ കുരാക്കാർ .





No comments: