S.S.L.C, HIGHER SECONDARY EXAMINATIONS-2016
എസ്.എസ്.എല്‍.സി പരീക്ഷാ -2016
As many as 4,76,373
students are scheduled to write the Secondary School Leaving
Certificate(SSLC) examinations, which will begin today. The examination will be
over on March 23. However, the IT exam as per the old scheme will be held on
March 28..
VHSE
examinations also will begin on Wednesday. While 4,72,307 students are
expected to appear for higher secondary first year examinations, 4,60,743
students are scheduled to write the second year examinations. The Higher
Secondary examinations will end on March 29.
എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകള്‍ക്ക് ഇന്നു തുടക്കമാവും. ഉച്ചയ്‌ക്ക് 1.45 മുതല്‍ 3.30 വരെയാണ് പത്താംക്ലാസ് പരീക്ഷ നടക്കുക. രാവിലെ ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ പരീക്ഷകളും നടക്കും. എസ്.എസ്.എല്‍.സിക്ക് മാത്രംകോഴിക്കോട് ജില്ലയില്‍ നിന്ന് അരലക്ഷത്തോളം വിദ്യാര്‍ഥികളാണ് ഇത്തവണ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. ഇവരില്‍ 24,917 പേര്‍ ആണ്‍കുട്ടികളും 23,972 പേര്‍ പെണ്‍കുട്ടികളുമാണ്.
ഒന്നാംഭാഷ-പാര്‍ട്ട് വണ്‍ ആണ് ആദ്യ എസ്.എസ്.എല്‍.സി പരീക്ഷ. മലയാളം, തമിഴ്, കന്നഡ, ഉറുദു, ഗുജറാത്തി, അഡീഷണല്‍ ഇംഗ്ലീഷ്, അഡീഷണല്‍ ഹിന്ദി, സംസ്‌കൃതം(അക്കാദമിക് ഓറിയന്റല്‍), അറബിക്(അക്കാദമിക് ഓറിയന്റല്‍) പരീക്ഷകളാണ് ഒന്നാംഭാഷയുടെ ലിസ്‌റ്റിലുള്ളവ.
പത്തിന് ഒന്നാംഭാഷ പാര്‍ട്ട് രണ്ട് പരീക്ഷ നടക്കും. എസ്.എസ്.എല്‍.സി പരീക്ഷ വെള്ളിയാഴ്‌ച നടത്തേണ്ടതില്ലെന്ന് ഇത്തവണയും വിദ്യാഭ്യാസവകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
14-ന് തിങ്കളാഴ്‌ച രണ്ടാംഭാഷ(ഇംഗ്ലീഷ്), 15- ന് മൂന്നാഭാഷ(ഹിന്ദി,ജനറല്‍ നോളജ്), 16- ന് ഗണിതശാസ്‌ത്രം, 17- ന് ഊര്‍ജതന്ത്രം, 21- ന് സോഷ്യല്‍ സയന്‍സ്, 22- ന് രസതന്ത്രം, 23- ന് ജീവശാസ്‌ത്രം എന്നിങ്ങനെയാണ് പുതിയസ്‌കീം പ്രകാരമുള്ള പരീക്ഷാക്രമം. ഗ്രേഡിങ് രീതിയില്‍ മാത്രമായാണ് ഇത്തവണ പരീക്ഷ നടത്തുന്നത്.അതേസമയം പഴയ പാഠ്യപദ്ധതി പ്രകാരം പരീക്ഷയെഴുതുന്നവര്‍ക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ പരീക്ഷ 28- ന് ഉച്ചയ്‌ക്കാണ്. 2011-12 അധ്യയന വര്‍ഷം മുതല്‍ പത്താംതരത്തില്‍ ആദ്യമായി പരീക്ഷ എഴുതുന്നവര്‍ക്കായി പുതിയ സ്‌കീമിലും, 2004-05 മുതല്‍ 2010-11 വരെയുള്ള അധ്യയന വര്‍ഷങ്ങളില്‍ പത്താംതരം പരീക്ഷ എഴുതി ഏതെങ്കിലും വിഷയത്തില്‍ ഇനിയും വിജയിക്കാത്തവര്‍ക്കായി പഴയ സ്‌കീമിലുമായാണ് പരീക്ഷ നടത്തുന്നത്.
എസ്.എസ്.എല്‍.സി പരീക്ഷയുടെ മോഡല്‍ പരീക്ഷ പൂര്‍ത്തിയായ സാഹചര്യത്തില്‍ എസ്.എസ്.എല്‍.സി കടമ്പ കടക്കാനുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിദ്യാര്‍ഥികള്‍. പരീക്ഷയ്‌ക്കായി കോഴിക്കോട്ട് 205 കേന്ദ്രങ്ങളാണ് വിദ്യാഭ്യാസവകുപ്പ് സജ്‌ജമാക്കിയിരിക്കുന്നത്.
101 എയ്‌ഡഡ് സ്‌കൂളുകളിലും 79 ഗവ. സ്‌കൂളുകളിലും 25 അണ്‍ എയ്‌ഡഡ് സ്‌കൂളുകളിലുമായാണ് വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്നത്. ജില്ലയില്‍ 9791 ആണ്‍കുട്ടികളും 9228 പെണ്‍കുട്ടികളും ഉള്‍പ്പെടെ 19,019 കുട്ടികളാണ് ഗവ. സ്‌കൂളില്‍നിന്ന് പരീക്ഷയെഴുതുന്നത്.
എയ്‌ഡഡ് വിദ്യാലയങ്ങളില്‍ നിന്നായി 28,056 പേരാണ് പരീക്ഷയ്‌ക്ക് രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ളത്. ഇതില്‍ 14,192 പേര്‍ ആണ്‍കുട്ടികളും 13,864 പേര്‍ പെണ്‍കുട്ടികളുമാണ്. അണ്‍ എയ്‌ഡഡ് വിദ്യാലയങ്ങളില്‍ നിന്ന് 1941 പേരാണ് പരീക്ഷയെഴുതുന്നത്.താമരശേരി വിദ്യാഭ്യാസ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ പരീക്ഷാ കേന്ദ്രങ്ങളുള്ളത്. 73 സ്‌കൂളുകളുകളിലായാണ് താമരശേരി മേഖലയില്‍ പരീക്ഷ നടക്കുന്നത്.അതേസമയം 16,978 കുട്ടികള്‍ പരീക്ഷയെഴതുന്ന വടകര വിദ്യാഭ്യാസ ജില്ലയാണ് എസ്.എസ്.എല്‍.സി. എഴുതുന്നവരുടെ എണ്ണത്തില്‍ മുന്നില്‍. ഇതില്‍ 9,992 വിദ്യാര്‍ഥികളും എയ്‌ഡഡ് സ്‌കൂളില്‍ നിന്നാണെന്നതും പ്രത്യേകതയാണ്. ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയെഴുതുന്ന സ്‌കൂള്‍ വടകര തിരുവങ്ങൂര്‍ ഗവ. എച്ച് എസ് എസാണ്.
556 ആണ്‍കുട്ടികളും 377 പെണ്‍കുട്ടികളുമുള്‍പ്പെടെ 933 കുട്ടികളാണ് ഇവിടെ പരീക്ഷയെഴുതുക. ഏറ്റവും കുറവ് കുട്ടികള്‍ ബേപ്പൂര്‍ ഫിഷറീസ് സ്‌കൂളിലാണുള്ളത്.മൂന്ന് ആണ്‍കുട്ടികള്‍ മാത്രമാണ് ഇവിടെ പരീക്ഷയെഴുതുന്നത്. കോഴിക്കോട് വിദ്യാഭ്യാസ ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ 6,886, എയ്‌ഡഡ് സ്‌കൂളുകളില്‍ 7247, അണ്‍എയ്‌ഡഡ് സ്‌കൂളുകളില്‍923 എന്നിവയുള്‍പ്പെടെ 15,056 വിദ്യാര്‍ഥികളാണ് എസ്.എസ്.എല്‍.സിയ്‌ക്കെത്തുന്നത്. താമരശേരി വിദ്യാഭ്യാസ ജില്ലയില്‍ 16,755 പേരാണ് പരീക്ഷയെഴുതുന്നത്.

rof. John Kurakar
No comments:
Post a Comment