Pages

Wednesday, March 9, 2016

പരിസ്‌ഥിതിയെ സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് കേരളത്തിന് ആവശ്യം.

പരിസ്ഥിതിയെ 
സംരക്ഷിച്ചുകൊണ്ടുള്ള വികസനമാണ് കേരളത്തിന് ആവശ്യം.

കൊടുംവരൾച്ച, കേരളത്തിൻറെ പടിവാതിക്കൽ എത്തിനിൽക്കുകയാണ് . താഴ്ന്ന പ്രദേശത്ത് വസിക്കുന്നവർ പോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണ് .മനുഷ്യൻ പരിസ്ഥിതിയോടു കാട്ടുന്ന കൊടുംചതിയുടെ ഫലമാണിതെല്ലാം . കുടിവെള്ളക്ഷാമത്തിന്റെ  പ്രധാന കാരണം നെൽവയൽ പരക്കെ നികത്തിയതു തന്നെയാണ് .ശേഷിക്കുന്ന വയലുകൾ പോലും  തണ്ണീര്ത്തടനിയമത്തിന് വിലകല്പ്പിക്കാതെ സര്ക്കാര്  പോകുന്ന പൊക്കിൽ പുതിയ ഉത്തരവിലൂടെ നികത്താൻ അനുമതി നൽകുകയാണ്.
കോട്ടയം കുമരകത്ത് 378 ഏക്കര് മെത്രാന് കായല് എന്ന പാടശേഖരം, എറണാകുളം ജില്ലയില് കടമക്കുടിയില് 47 ഏക്കര് നിലം എന്നിവയാണു നികത്താന് അടുത്ത സമയത്തു അനുമതി ലഭിച്ചവ. 2008-ലെ തണ്ണീര്ത്തടനിയമം ലംഘിച്ചുകൊണ്ടാണ് ഉത്തരവിറങ്ങിയതെന്നു പരക്കേ പ്രതിഷേധം ഉയര്ന്നു കഴിഞ്ഞു. മെത്രാന്പാടം നൂറുവര്ഷങ്ങള്ക്കു മുമ്പ് കായല് പ്രദേശമായിരുന്നു. മലങ്കര ഓര്ത്തഡോക്സ് സഭയുടെ വകയായിരുന്നു പാടശേഖരം. അന്ന് 404 ഏക്കറായിരുന്നു. ഇതില് 378 ഏക്കര് പിന്നീട് പല വ്യക്തികളിലേക്ക് ചെന്നുചേര്ന്നു. ഇവരില് നിന്നാണ് റാക്കിന്ഡോ ഡവലപ്പേഴ്സ് ഭൂമി വാങ്ങിയത്.യു... ആസ്ഥാനമായ കമ്പനി റാക്കിന്ഡോ ഡെവലപ്പേഴ്സിനാണ് കുമരകത്തെ മെത്രാന് കായല് നികത്താന് സര്ക്കാര് അനുമതി നല്കിയത്.  .വന്കിട കായല് ടൂറിസം പദ്ധതി വരുമെന്നാണു കമ്പനിയുടെ അവകാശം. 2200 കോടി രൂപ മുതല് മുടക്കുള്ള പദ്ധതിയാണ് മെത്രാന് കായലില് കമ്പനി ലക്ഷ്യമിടുന്നത്. കേരളത്തിന്റെ ടൂറിസം രംഗത്തിന് വലിയ മുതല്ക്കൂട്ടാകുന്ന പദ്ധതിയാണിതെന്നാണു വാദമുഖം. അതുകൊണ്ടുതന്നെ ഇതിനോട് യോജിക്കുന്നവരും ധാരാളമുണ്ട്. കാലങ്ങളായി മെത്രാന്കായല് എന്ന പാടശേഖരം ഉപയോഗിക്കുന്നില്ല എന്നതും അവര് കാരണമായി ചൂണ്ടിക്കാണിക്കുന്നു. ഇന്ത്യന് ക്രിക്കറ്റ് ടീം മുന് ക്യാപ്റ്റന് കപില്ദേവിനു കൂടി പങ്കാളിത്തമുള്ള മള്ട്ടി സ്പെഷാലിറ്റി ആശുപത്രി ശൃംഖലയ്ക്കായിട്ടാണ് കടമക്കുടിയിലെ നിലം നികത്തുന്നതെന്നും പറയപെടുന്നു .കായൽ നികത്തുന്നതിനെ എതിർക്കുന്നവരെ വികസന വിരോധികളായി  മുദ്രയടിക്കപെടുന്നു . രണ്ടുപദ്ധതികളും 2007 മുതല് സര്ക്കാരിന്റെ പരിഗണനയില് വന്നിരുന്നതാണ്. പക്ഷേ, അന്ന് ഇതിന്റെ പാരിസ്ഥിതികാഘാതം മനസിലാക്കിക്കൊണ്ട് അനുമതി നിഷേധിച്ചിരുന്നു.വികസനത്തിന്റെ പേരില് പരിസ്ഥിതിയെ തകര്ക്കരുത് .കേരളത്തിൽ പരിസ്ഥിതിയെ മാനിച്ചു കൊണ്ടുള്ള വികസനം മതി .


പ്രൊഫ്.ജോൺ കുരാക്കാർ

No comments: