Pages

Saturday, March 19, 2016

PASSENGER PLANE CRASHES TRYING TO AND AT RUSSIAN AIRPORT-

PASSENGER PLANE CRASHES TRYING TO AND AT RUSSIAN AIRPORT-

ലാന്ഡിങ്ങിനിടെ വിമാനം തകര്ന്നു

An airliner carrying 62 people from Dubai crashed early Saturday,19th March,2016, while landing in the southern Russian city of Rostov-on-Don in strong winds, killing all aboard, Russian officials said.A list published by the Emergencies Ministry showed the 737-800 was carrying 55 passengers and seven crew members, whose nationalities were not immediately confirmed. Igor Oder, head of the Emergencies Ministry's southern regional operations, said in a televised briefing that all had been killed.The plane belonged to the budget carrier FlyDubai.In a statement, the budget carrier confirmed that flight FZ981 crashed on landing and said that there are fatalities.
"We are doing all we can to gather information as quickly as possible. At this moment our thoughts and prayers are with our passengers and our crew who were on board the aircraft," the airline said.Vasily Golubev, the governor of the Rostov region some 950 kilometers (600 miles) south of Moscow, was quoted by Russian news agencies as telling local journalists that the plane crashed about 250 meters (800 feet) short of the runway. News reports said the plane caught fire after the crash.

മോസ്‌കോ: ലാന്‍ഡിങ്ങിനിടെ വിമാനം തകര്‍ന്ന്‌ 61 പേര്‍ മരിച്ചു. ദുബായില്‍ നിന്ന്‌ റഷ്യയിലേക്ക്‌ പോയ ഫ്‌ളൈ ദുബായ്‌ വിമാനമാണ്‌ തകര്‍ന്നത്‌. തെക്കന്‍ റഷ്യയിലെ റോസ്‌തോവ്‌ -ഓണ്‍ ഡോണ്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെയാണ്‌ അപടകടം ഉണ്ടായത്‌.കാലാവസ്‌ഥ വ്യതിയാനത്തെ തുടര്‍ന്ന്‌ റണ്‍വേ കാണാന്‍ സാധിക്കാത്തതാണ്‌ അപകടത്തിന്‌ കാരണമെന്നാണ്‌ പ്രഥമിക നിഗമനം. റഷ്യന്‍ സമയം പുലര്‍ച്ചേ 3.50 നായിരുന്നു അപകടം. യാത്രക്കാരും ജീവനക്കാരുമായി വിമാനത്തിലുണ്ടായിരുന്ന എല്ലാവരും മരിച്ചതായി റീജിയണല്‍ എമര്‍ജന്‍സി മന്ത്രാലയം അറിയിച്ചു.
മോഹന്‍ ശ്യാം ഭാര്യ അഞ്ജു



റഷ്യയില്‍ ലാന്റിങിനിടെ തകര്‍ന്നു വീണ ഫ്‌ളൈ ദുബൈ വിമാനത്തിലുണ്ടായിരുന്ന ഇന്ത്യക്കാര്‍ മലയാളി ദമ്പതികള്‍. പെരുമ്പാവൂര്‍ സ്വദേശികളായ മോഹന്‍ ശ്യാം ഭാര്യ അഞ്ജു കതിര്‍വേല്‍ അയ്യപ്പന്‍ എന്നിവരാണ് ദുരന്തത്തില്‍ കൊല്ലപ്പെട്ടത്. ബോയിങ് 737-800 മോഡല്‍ വിമാനത്തിലുണ്ടായിരുന്ന 55 യാത്രക്കാരും ഏഴ് ജീവനക്കാരുമടക്കം 62 പേരും കൊല്ലപ്പെട്ടിരുന്നു. മൂടല്‍മഞ്ഞാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.ദുബൈയില്‍ നിന്ന് പുറപ്പെട്ട വിമാനത്തിലുണ്ടായിരുന്ന 44 പേരും റഷ്യക്കാരാണ്. മരിച്ചവരില്‍ അറബ് പൗരന്മാര്‍ ഇല്ലെന്നാണറിയുന്നത്. നാല് കുട്ടികളും മരിച്ചിട്ടുണ്ട്.

സൈപ്രസ് പൗരനായ അരിസ്‌തോസ് സോക്രതൂസ് ആണ് വിമാനം നിയന്ത്രിച്ചിരുന്നത്. 35-കാരനായ സോക്രതൂസ് ഈയിടെ മാത്രമാണ് വിവാഹിതനായത്. ഇദ്ദേഹത്തിന്റെ ഭാര്യ ഗര്‍ഭിണിയാണ്. രണ്ടാം പൈലറ്റ് അലയാന്ദ്രോ അലാവ (35) സ്പാനിഷ് പൗരനാണ്. സൈപ്രസ്, കൊളംബിയ, സ്‌പെയിന്‍, സീഷെല്‍സ്, കിര്‍ഗിസ് റിപ്പബ്ലിക് രാജ്യങ്ങളില്‍ നിന്നുള്ളവരാണ് വിമാന ജീവനക്കാര്‍.അതിനിടെ, വിമാന ദുരന്തത്തിന്റേതെന്ന് കരുതുന്ന സി.സി ടി.വി വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിട്ടുണ്ട്.


Prof. John Kurakar

No comments: