Pages

Friday, March 18, 2016

GRAND FOR BUTTERFLY PLANTS IN CALIFORNIA

 GRAND FOR BUTTERFLY PLANTS IN CALIFORNIA
പൂമ്പാറ്റകള്ക്കായി ചെടികള്വളര്ത്താന്പണം നല്കുന്ന അമേരിക്ക



100 കോടിയില്‍ നിന്ന് 3 കോടിയായി ചുരുങ്ങിയ ഒരു പൂമ്പാറ്റ വര്‍ഗത്തെ സംരക്ഷിക്കാനുള്ള കഠിന പരിശ്രമത്തിലാണ് കലിഫോര്‍ണിയ. ഇതിനായി കര്‍ഷകര്‍ക്ക് പണം വാഗ്ദാനം ചെയ്താണ് ഏറ്റവുമൊടുവില്‍ കലിഫോര്‍ണിയ സർക്കാർ ശ്രദ്ധനേടിയത്. പൂമ്പാറ്റകളെ നേരിട്ട് സംരക്ഷിക്കാനല്ല‌ മറിച്ച് അവ മുട്ടയിടുന്ന ചെടികളുടെ സംരക്ഷണം ഉറപ്പാക്കാനാണ് ഈ സാമ്പത്തിക സഹായം...
മൊണാര്‍ക്ക് പൂമ്പാറ്റകള്‍ വിഭാഗമാണ് തങ്ങള്‍ മുട്ടയിടുന്ന ചെടിയുടെ നാശം മൂലം ഇന്ന് അതീവ വംശനാശ ഭീഷണി നേരിടുന്നത്. മില്‍ക്ക് വീഡ് എന്ന സൂര്യകാന്തി ചെടിയുടെ ചെറിയ പകര്‍പ്പായ ചെടിയിലാണ് ഇവ മുട്ടയിടുക. എന്നാല്‍ കൃഷി സ്ഥലങ്ങളില്‍ വളര്‍ന്നിരുന്ന ഈ ചെടികള്‍ ഇന്ന് വളരെ വിരളമാണ്. ഇതോടെയാണ് പൂമ്പാററകളുടെ എണ്ണത്തിലും ഇടിവ് സംഭവിച്ചത്. എണ്ണം കോടിക്കണക്കിനുണ്ടെങ്കിലും പൂമ്പാറ്റകളുടെ അംഗസംഖ്യയും ആയുസ്സും താരതമ്യം ചെയ്ത് നോക്കിയാല്‍ ഇവക്ക് വംശനാശം സംഭവിക്കാന്‍ വിരലിലെണ്ണാവുന്ന വര്‍ഷങ്ങള്‍ മതി.... വര്‍ഷം തോറു കാനഡയില്‍ നിന്ന് മെക്സിക്കോയലേക്കും തിരിച്ചും ചേക്കേറുന്ന ചിത്രശലഭങ്ങളാണ് മൊണാര്‍ക്കുകള്‍. ഈ യാത്രക്കിടയിലാണ് ഇവ കലിഫോര്‍ണിയയിലെ മില്‍ക്ക് വീഡ് ചെടികളില്‍ പ്രജനനം നടത്തുക. അതേസമയം, കൃഷിരീതികള്‍ മാറുകയും ഒരിഞ്ച് ഭൂമിയില്‍ നിന്ന് വരെ പരമാവധി ഉത്പാദനം എന്ന ആശയം വ്യാപിക്കുകയും ചെയ്തതോടെയാണ് കളകളായി കണ്ട് മില്‍ക്ക് വീഡ് ചെടികള്‍ കൂട്ടത്തോടെ നശിപ്പിക്കപ്പെട്ടത് അതു വഴി മൊണാര്‍ക്ക് ചിത്രശലഭങ്ങളും വൈകിയാണെങ്കിലും അപകടം തിരിച്ചറഞ്ഞതോടൊണ് കലിഫോര്‍ണിയാ പ്രവിശ്യ സര്‍ക്കാര്‍ അടിയന്തര നടപടികളുമായി രംഗത്തെത്തിയത്. മില്‍ക്ക് വീഡ് ചെടികളെ വളരാന്‍ അനുവദിക്കാന്‍ കര്‍ഷകര്‍ക്ക് നിർദേശം നല്‍കി. കൃഷി സ്ഥലത്തിന്‍റെ ഭാഗം ഇതിനായി മാറ്റിവക്കേണ്ടി വന്നാല്‍ അതിനായി നഷ്ടപരിഹാരം നല്‍കും അമേരിക്കിയിലെ ഏറ്റവും വലിയ മിലിട്ടറി ബേസ് സ്ഥിതി ചെയ്യുന്ന കാലിഫോര്‍ണിയയിലാണ്. ഇവിടെ മില്‍ക്ക് വീഡുകളെ സംരക്ഷണം ഉറപ്പാക്കുന്നത് സൈന്യമാണ്.... കലിഫോര്‍ണിയ സർക്കാരിനെതിരെ പരിസ്ഥിതിയിലുള്ള അതീവ ജാഗ്രതക്ക് പിന്നില്‍ വംശനാശം സംഭവിച്ച ഒരു പ്രാവ് വര്‍ഗത്തിന്‍റെ കഥയുണ്ട്. ആയിരത്തി എണ്ണൂറുകളുടെ അവസാനം വരെ കലിഫോര്‍ണിയയില്‍ ദശലക്ഷക്കണക്കിന് ഉണ്ടായിരുന്ന പാസഞ്ചര്‍ പ്രാവുകള്‍. എന്നാല്‍ പരിസ്ഥിതിയെ കുറിച്ച് അവബോധമില്ലാതിരുന്ന അക്കാലത്ത് നഗരവത്കരണം പ്രാവുകളുടെ വംശനാശത്തിന് കാരണമായി അവസാനഘട്ടത്തില്‍ തിരിച്ചറിവ് വന്ന കലിഫോര്‍ണിയ സര്‍ക്കാര്‍ പ്രാവുകളെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും അന്ന് പരാജയപ്പെട്ടിരുന്നു.

Prof. John Kurakar

No comments: