മിണ്ടാമഠത്തിലെ
മൗനമാലാഖമാർ.
ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ മാത്രം ആനന്ദം അന്വേഷിക്കുന്നവർക്ക് സ്വർഗമായി അനുഭവപ്പെടുന്ന ഭവനം. മിണ്ടാമഠത്തെപ്പറ്റി ഇതിലും ചുരുങ്ങി. വാക്കുകളിൽ പറയാനാവില്ല. മിണ്ടാമഠത്തിന് ഒരു നിയമമുണ്ട്. അതിൽ ഇങ്ങനെ പറയുന്നു. ‘‘ഇടമുറിയാത്ത പ്രാർഥനയും ത്യാഗങ്ങളും കോർത്തിണക്കിയ ഈ ജീവിതം വഴി നാഥന്റെ പാദങ്ങളിൽ നമ്മുടെ ഹൃദയങ്ങളാ കുന്ന സുഗന്ധത്തിന്റെ വെൺകൽഭരണി പൊട്ടിച്ചൊഴിക്കാം. ലോകം മുഴുവനും അതിന്റെ പരിമളം ആസ്വദിക്കട്ടെ.’’
ദൈവത്തെ പ്രസാദിപ്പിക്കുന്നതിൽ മാത്രം ആനന്ദം അന്വേഷിക്കുന്നവർക്ക് സ്വർഗമായി അനുഭവപ്പെടുന്ന ഭവനം. മിണ്ടാമഠത്തെപ്പറ്റി ഇതിലും ചുരുങ്ങി. വാക്കുകളിൽ പറയാനാവില്ല. മിണ്ടാമഠത്തിന് ഒരു നിയമമുണ്ട്. അതിൽ ഇങ്ങനെ പറയുന്നു. ‘‘ഇടമുറിയാത്ത പ്രാർഥനയും ത്യാഗങ്ങളും കോർത്തിണക്കിയ ഈ ജീവിതം വഴി നാഥന്റെ പാദങ്ങളിൽ നമ്മുടെ ഹൃദയങ്ങളാ കുന്ന സുഗന്ധത്തിന്റെ വെൺകൽഭരണി പൊട്ടിച്ചൊഴിക്കാം. ലോകം മുഴുവനും അതിന്റെ പരിമളം ആസ്വദിക്കട്ടെ.’’
കോട്ടയം നഗരത്തിന്റെ ഹൃദയം മിടിക്കുന്നത് കീഴ്ക്കുന്നിലെ സെന്റ് തെരാസാസ് മൗണ്ടിലാണ്. ആ മിടിപ്പ് കേൾക്കണമെങ്കിൽ ചുണ്ടുകൾ മാത്രമല്ല, മനസും നിശബ്ദമായിരിക്കണം എന്നു മാത്രം. ഇവിടെയാണ് േകരളത്തിലെ ആദ്യ മിണ്ടാമഠം സ്ഥാപിക്കപ്പെട്ടത്. ഇവിടെ ചാപ്പലിന് വലതു ഭാഗത്തായി വലിയ മതിൽകെട്ടിനു നടുവിൽ പടിപ്പുരയെ ഓർമപ്പെടുത്തുന്ന വാതിലുണ്ട്. ചരൽ കല്ല് വിതറിയ മുറ്റത്തിന് തെച്ചിയും ചെമ്പകവും അതിരിടുന്നു. വലതു വശത്ത് പഴയ തറവാട് വീടു പോലെ ഒന്ന്. അത് ഗസ്റ്റ്ഹൗസാണ്. മുറ്റം കടന്നാൽ മഠത്തിന്റെ വാതിലെത്തി. അകത്ത് അടച്ചിട്ട വലിയ വാതിലിന് മുകളിൽ ENCLOSURE എന്ന് എഴുതി വച്ചിരിക്കുന്നു. തൂക്കിയിട്ട ഹാൻഡിൽ വശങ്ങളിലേക്ക് ഇളക്കിയാൽ ഉളളിലെവിടെയോ മണി മുഴുങ്ങും. ‘പാർലറിലേക്ക് ഇരിക്കൂ’ എന്ന പതിഞ്ഞ ശബ്ദമാണ് പിന്നാലെ കേൾക്കുന്നത്. പാർലറെന്നാൽ വിലിയ ഇരുമ്പ് ജനാലയ്ക്കരികിലെ ഇത്തിരി സ്ഥലമാണ്. ഇരുവശത്തും ഓരോ കസേര. കാത്തിരിപ്പിനൊടുവിൽ ഇരുമ്പുജനാലയ്ക്കുളളിലെ മരജനാല തുറന്ന്, കറുത്ത കർട്ടൻ നീക്കി, കരുണയുടെ രണ്ടു കണ്ണുകൾ തെളിയും. മദർ തെരേസ്. സന്ദർശന സമയത്ത് മുൻകൂർ അനുവാദത്തോടെ എത്തുന്ന അതിഥികളോട് സംസാരിക്കാനായി മാത്രമേ ഈ ജനാല തുറക്കാറുളളൂ
മിണ്ടാമഠത്തിന്റെ കഥ...
‘‘ആവൃതിക്കുളളിൽ ജീവിക്കുന്നവർ– മിണ്ടാമഠത്തിലെ അന്തേവാസികളെ ഇങ്ങനെയാണ് വിളിക്കുക. അടിയന്തിര ഘട്ടങ്ങളിലല്ലാതെ ഞങ്ങൾ പുറത്തു പോകാറില്ല. മഠത്തിലെ ചാപ്പലിൽ പുറത്തു നിന്നു വരുന്നവർ പ്രാർഥിക്കുന്ന ഇടത്തേക്ക് പോലും പ്രവേശിക്കാറില്ല. അഴികൾ കൊണ്ട് വേർതിരിച്ച് പ്രത്യേക ഹാളിലാണ് ഞങ്ങളുടെ പ്രാർഥന,’’ മദർ പറഞ്ഞു.... 1562 ൽ ആവിലായിലെ അമ്മ ത്രേസ്യ സ്പെയിനിലാണ് ആദ്യത്തെ മിണ്ടാമഠം സ്ഥാപിച്ചത്. ഇന്ത്യയിൽ ആദ്യത്തേത് 1748ൽ പോണ്ടിച്ചേരിയിലും കേരളത്തിലേത് കോട്ടയത്തും സ്ഥാപിച്ചു. ഇവിടെ മഠം സ്ഥാപിക്കണമെന്ന നിർദേശം ലഭിച്ചത് സ്പെയിനിലെ മദർമരവില്ലാസിനായിരുന്നു. ഇന്ത്യയിലേക്കുളള യാത്രാചെലവിനും മറ്റും ബുദ്ധിമുട്ടിയ ഇവർക്ക് മുന്നിൽ ദൈവം പ്രത്യാശയുടെ കിരണം തെളിച്ചു. പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരാൾ യാത്രാച്ചെലവിനുളള പണം നൽകി. പിന്നീട് സഹായങ്ങളുടെ പെരുമഴയായി1933 സെപ്റ്റംബർ 11 ന് മദർ റൊസാരിയോയുടെ നേതൃത്വത്തിൽ എട്ട് കന്യാസ്ത്രീകൾ യാത്ര തിരിച്ചു. കാറ്റിനെയും കടലിനെയും കീറിമുറിച്ചുളള ആ യാത്രയിൽ വലിയ നാവികൻ തുണയായി. കപ്പലിന്റെ ഡെക്കിൽ സ്ഥാപിച്ച താൽക്കാലിക പ്രാർത്ഥനാമുറിയിൽ അവർ കഴിഞ്ഞുകൂടി. ഒക്ടോബർ 7 ന് ഇന്ത്യയിലെത്തുമ്പോൾ വലിയ സ്വീകരണമാണ് ലഭിച്ചത്. 1934 ജൂൺ 14 ന് മഠം പ്രവർത്തനമാരംഭിച്ചു, മദർ റൊസാരിയോ ആയിരുന്നു ആദ്യ മദർ സുപ്പീരിയർ
കോട്ടയത്തെ മഠത്തിന്റെ ഉപശാഖകളായി തിരുവല്ലയിലും കൊല്ലം ജില്ലയിലെ കൊട്ടിയത്തും മൈസൂറിലും മഠങ്ങൾ മഠങ്ങൾ സ്ഥാപിച്ചു. മിണ്ടാമഠങ്ങളുടെ നിയമാവലി പ്രകാരം അംഗസംഖ്യ 21 ൽ കൂടാൻ പാടില്ല. അങ്ങനെയായാൽ എട്ട് കന്യാസ്ത്രീകൾ ചേർന്ന് പുറത്തു പോയി മറ്റൊരു മഠം സ്ഥാപിക്കണം. ഇപ്രകാരം സ്ഥാപിക്കപ്പെട്ട 33 മഠങ്ങളാണ് ഇന്ത്യയിലാകെ ഉളളത്. കേരളത്തിൽ തിരുവനന്തപുരത്തും കൊച്ചിയിലെ എരമല്ലൂരിലും മലയാറ്റൂരിലും മിണ്ടാമഠങ്ങളുണ്ട്... നാലര മുതൽ അഞ്ചു വർഷം വരെ നീളുന്ന ആത്മീയ പരിശീലനത്തിനൊടുവിലാണ് നിത്യവ്രതം സ്വീകരിച്ച് കന്യാസ്ത്രീയാകുന്നത്. ഈ പരിവർത്തന കാലത്തിന്റെ ആദ്യ ആറു മാസം പോസ്റ്റുലൻസി എന്നറിയപ്പെടും. മഠത്തിലെ ദിനചര്യകളും പ്രാർത്ഥനയും നിയമാവലിയും ഒരു മിസ്ട്രസിന്റെ കീഴിൽ പരിശീലിക്കുന്ന ഘട്ടമാണിത്. ശേഷം ഒരു വർഷം ചിട്ടപ്രകാരമുളള പ്രാർത്ഥനാ ജീവിതം. വ്രതങ്ങൾ സ്വീകരിക്കുന്നത് അതിനു ശേഷമാണ്. അനുസരണ, ദാരിദ്ര്യം, ചാരിത്ര്യം എന്നീ വ്രതങ്ങൾ സ്വീകരിച്ച് ഒരു വർഷം കഴിഞ്ഞാൽ രണ്ടു വട്ടം പുതുക്കണം
മിണ്ടാമഠങ്ങൾ ഉണരുന്നത് വെളുപ്പിന് നാലര മണിക്കാണെന്ന് കൊട്ടിയത്തെ മദർ എയ്ഞ്ചൽസ് പറയുന്നു. സിസ്റ്റർമാരെ ഉണർത്താൻ നിയോഗിക്കപ്പെട്ട ഒരു കന്യാസ്ത്രീയുണ്ടാകും. ഇടവഴിയിലൂടെ നടന്ന്, തടി കൊണ്ടുളള ക്ലാപ്പർ കൊട്ടി അവർ ദൈവത്തിന്റെ മണവാട്ടിമാരെ പ്രാർത്ഥനയ്ക്ക് ക്ഷണിക്കും. ‘‘Praised be Jesus Christ and the Virjin Mary His Mother.
Come to prayer, Sisters; come to praise the Lord.” നിശബ്ദത ഉറങ്ങുന്നമിണ്ടാമഠത്തിന്റെ ചുവരുകളിൽ ആ ശബ്ദം മുഴക്കം തീർക്കുമ്പോൾ സിസ്റ്റർമാർ ഉണർന്ന് അവരവരുടെ മുറികളിൽ മുട്ടു കുത്തും. പ്രാർത്ഥനകളുടെ ഒരു നിശബ്ദ ദിനം തുടങ്ങുന്നത് ഇങ്ങനെ
Prof. John Kurakar
27 comments:
Will you give me the phone num. Of mindamadam..I need prayers .
titoboscodon333@gmail.com
Please remember me in prayers. I want to join in this convent
Please visit www.carmelthiruvalla.org
IT IS HARD TO BELIEVE THAT SUCH HUMAN RIGHTS VIOLATIONS EXIST EVEN TODAY IN CHRISTIANITY NO HUMAN RIGHT ACTIVIST TAKE UP SUCH ISSUE.THERE MAY BE PEOPLE WHO GLORIFY EVEN SATI HAD IT NOT BEEN ABOLISHED DURING BRITISH RULE
I need prayer... Will you give the contact no. My place in trissur.. My no. 8921759843..here nearby any mindamadam...?
I wish to join this convent how can I
I wish to join this convent how can I
I wish to join this convent how can I
I wish to join this convent how can I
I need ur pary would contact me urgent
7356735807
I need your pray would contact me my number+918592002282
I wish to join this convent
How can I apply
അവിടെ എനിക്ക് ജോലി തരാമോ
I'm Linna from Kuwait kindly prayer for me our life and business is going too bad and struggling also prayer for my son become a believer to bible words
Linna, kuwait
Plz pray for me iam in finicel problem kindidly
മുഴുത്ത ഭ്രാന്ത്...... ദൈവം തന്ന താലൻതുകളെ വിനിയോഗിക്കാത്തവർ...... മറ്റുള്ളവരെ സഹായിക്കാത്തവർ..... എന്തിനു ഇങ്ങനെ വട്ട് കാണിക്കുന്നു ദൈവത്തിന്റെ പേരിൽ..... പോയ് ചുറ്റുവട്ടം എങ്കിലും വൃത്തിയാക്ക്, govt ഹോസ്പിറ്റലിൽ അശരനാരായ രോഗികളെ ശുശ്രുസിക്ക് വെറുതെ ക്രിസ്താനിറ്റി യുടെ മഹത്വം അറിയാത്ത കാന്നുകാലികൾ.... ദൈവം വീണ്ടും വരുമ്പോൾ പാപികളായ ഞങ്ങളെ കളും കൂടുതൽ ശിക്ഷ നിങ്ങൾക്കായിരിക്കും
Valiya chuttalavulla sthalath anu nuns thamasikunnathu.. madathileku ulla food nu ulla Krishi Pani, Kanukali valarthal, veetu jolikal ellam avar thane anu cheyunath.. areyum bhudimuttikathe ulla Jeevithathim nayikunavar anu.. koodathe mounam ayi sadha samayam prathikunavarum.. parasparam thangum thanalum ayi oru parathiyum illathe jeevikuna ee nishkalanga athmakal Daivathinu ennum priyapettavr anu.. Charity pravarthikal cheyunath Active or Apostolic sisters anu... Avark athinu ulla anuvadhm und... Ellavaryem Bhaumanikan anu Bible paraynathu...Ee sanyasthareyum bahumanikuka..
"എല്ലാ മനുഷ്യരെയും ബഹുമാനിക്കുവിന്; നമ്മുടെ സഹോദരരെ സ്നേഹിക്കുവിന്;ദൈവത്തെ ഭയപ്പെടുവിന്; രാജാവിനെ ബ ഹുമാനിക്കുവിന്.
1 പത്രോസ് 2 : 17
Prayer
പരിഹാസ്യം
How to join?
Did you get their contact number?
Pray for my daughter & son
Mother Prioress nu letter ezuthu
Avide chennu kananm
Candidate Mother nodum Achanodum samsarikanm
Adding shesham 3 masthead come and see ond
Adhu kazhj veetilek Madagascar
Pinned community kum candidate num thirumanich shesham Join chayam
Address:
Discalced Carmelites St.Teresas Mount Collectrate(PO)Keezhukkunnu ,Kottayam 686002
Ee Address
Mukalil kanichirikuna photo le sisters kottayam mindamadathile alla
Kerala thil 8 carmelitha mindamadangal ahnu ulath
Kottayam ahnu mother house
It's a special and Higher Vocation
St Terese of Lisieux, St.Teres of Andes ,St Elizabeth of Trinity ,St.Teres of Avila ,
Ee saints nte pusthakangal oke vaykumbo Carmel nod oru attraction thoni
thodangum
To Pray for priest and for the salvation of souls
To suffer and to love
And to Attain Union with GOD through continual prayer
Vili olavark swargam thaneyanu ivide
Heaven on earth for those privileged souls
Come and see!
Minda madam cheran sadikumo
Post a Comment