Pages

Saturday, March 19, 2016

ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക് റെയിൽവേയുടെ സഹായം

ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്ക്
റെയിൽവേയുടെ സഹായം

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ  വർദ്ധിച്ചിരിക്കുന്ന  കാലഘട്ടത്തിൽ  റെയിൽവേ  വനിതകളുടെ സഹായത്തിനു എത്തും .ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾ തീവണ്ടിയിലനുഭവിക്കുന്ന സുരക്ഷാപ്രശ്നങ്ങൾ രാജ്യം പലവട്ടം ചർച്ചചെയ്തിട്ടുള്ളതാണ്. മലയാളികളെ സംബന്ധിച്ചിടത്തോളം, സൗമ്യയെന്ന പെൺകുട്ടിയുടെ, ഒരിക്കലും മറക്കാനാവാത്ത ദാരുണമരണവും അലട്ടലായി മുന്നിലുണ്ട്. വനിതകൾക്ക് 24 മണിക്കൂറും സുരക്ഷയൊരുക്കി റെയിൽവേ കൈക്കൊണ്ടിട്ടുള്ള പുതിയ നടപടികൾ ഒറ്റയ്ക്കു യാത്രചെയ്യുന്ന സ്ത്രീകൾക്ക് പ്രത്യേകമായും ആശ്വാസംപകരുന്നവയാണ്. ഹെൽപ്പ്ലൈൻ നമ്പറുകളിൽ എടുത്തുപറയേണ്ടതും എല്ലാവരും ഓർമിക്കേണ്ടതുമായ നമ്പർ 182 ആണ്. വനിതകൾക്കു മാത്രമായുള്ള ഹെൽപ്പ്ലൈൻ നമ്പറാണ് 182. സുരക്ഷാപരമായ ആവശ്യങ്ങൾക്ക് 24 മണിക്കൂറും ബന്ധപ്പെടാം ബന്ധപ്പെടാം. മൊബൈൽ നമ്പറിൽനിന്ന് നേരിട്ടുവിളിക്കാം
ഒറ്റയ്ക്കു യാത്രചെയ്യുന്ന വനിതകൾക്ക് സൗകര്യപ്രദമായ ബർത്ത് ലഭിക്കുന്നതിന് പ്രത്യേക മൊബൈൽ നമ്പറും പ്രവർത്തിച്ചുതുടങ്ങിയിട്ടുണ്ട്. 9003160980 എന്ന നമ്പറിലേക്കു വിളിച്ചാൽ ഒറ്റയ്ക്കു യാത്രചെയ്യുന്ന വനിതകൾക്ക് ബുക്കുചെയ്ത ടിക്കറ്റുകൾ മാറ്റിക്കിട്ടും. രാത്രി അപരിചിതരായ പുരുഷന്മാർക്കിടയിൽ കഴിയേണ്ടിവരുന്നത് ബുദ്ധിമുട്ടായിത്തോന്നുന്നവർക്ക് സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്. ചെന്നൈയിലെ അസിസ്റ്റന്റ് കമേഴ്സ്യൽ മാനേജർക്കാണ് ഇതിന്റെ ചുമതല. ആവശ്യങ്ങൾ ന്യായമാണെന്നും ബർത്ത് മാറേണ്ട സാഹചര്യമുണ്ടെന്നും റെയിൽവേയെ ബോധ്യപ്പെടുത്തണം.......

പരാതി ഉന്നയിക്കുന്ന യാത്രക്കാരി സ്വന്തം പേരും മൊബൈൽ നമ്പറും കൈമാറിയാൽ പ്രശ്നം വിലയിരുത്തി പരിഹാരം കാണും. കോച്ചിൽ വെള്ളം, വെളിച്ചം, ശുചിത്വം ഇവ ആവശ്യത്തിനില്ലെങ്കിലും ഫാനുകൾ പ്രവർത്തിക്കുന്നില്ലെങ്കിലും വൈദ്യസഹായം ആവശ്യമാണെങ്കിലും 138 എന്ന നമ്പറിൽ വിളിച്ചാൽമതി. റിസർവേഷനുള്ള എല്ലാ ട്രെയിനുകളിലും സ്ലീപ്പർ ക്ളാസിൽ ഒറ്റയ്ക്ക് യാത്രചെയ്യുന്ന സ്ത്രീകൾക്കായി ആറു ടിക്കറ്റുകൾ മാറ്റിവെച്ചിട്ടുണ്ട്. ലേഡീസ് ക്വാട്ട വഴി ടിക്കറ്റ് ബുക്കുചെയ്യാം. വൈകിട്ട് ആറുമുതൽ രാവിലെ ആറുവരെ ഓടുന്ന എല്ലാ പാസഞ്ചർ ട്രെയിനുകളിലും റെയിൽവേ സംരക്ഷണസേനയുടെ വനിതാ പ്രതിനിധി നിർബന്ധമായും ഉണ്ടായിരിക്കും. കൂടാതെ എല്ലാ ട്രെയിനുകളിലും വനിതാ ആർ.പി.എഫ്. ഉണ്ടായിരിക്കുമെന്നും റെയിൽവേ ഉറപ്പുവരുത്തുന്നുണ്ട്


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: