Pages

Saturday, March 19, 2016

ENGINEERING GRADUATES CREATES SOLAR-POWERED AIR- COOLER

സൗരോര് എയര്കൂളറുമായി
യുവശാസ്ത്രജ്ഞന് 

:എയര്‍ കണ്ടീഷണറുകളും കൂളറുകളും തുടര്‍ച്ചയായി ഉപയോഗിച്ച്‌ കൂടിയ കറന്റ്‌ ബില്ല്‌ കണ്ട്‌ ഇനി ഞെട്ടേണ്ടിവരില്ല. സൗരോര്‍ജ എയര്‍ കൂളറുമായി എത്തിയിരിക്കുകയാണ്‌ ഒരു യുവശാസ്‌ത്രജ്‌ഞന്‍. ഗ്രാമീണ കണ്ടുപിടിത്തങ്ങള്‍ക്ക്‌ രാഷ്‌ട്രപതിയുടെ പുരസ്‌കാരം ലഭിച്ച മുഹമ്മ ചിറയില്‍ സി.എസ്‌. ഋഷികേശാണ്‌ സൗരോര്‍ജ എയര്‍കൂളറിനു പിന്നില്‍.
സോളാര്‍ പാനലില്‍നിന്നു ലഭിക്കുന്ന വൈദ്യുതോര്‍ജത്തെ മൈക്രോ കണ്‍ട്രോള്‍ ചിപ്പുകള്‍ അടങ്ങിയ ഇലക്‌ട്രോണിക്‌ സര്‍ക്യൂട്ടുകള്‍ റഗുലേറ്റ്‌ ചെയ്‌ത്‌ ബാറ്ററി ചാര്‍ജാക്കാനും ബ്ലോവര്‍ പ്രവര്‍ത്തിപ്പിക്കാനും ഉപയോഗിക്കും.
കൂളിങ്‌ യൂണിറ്റിന്റെ മുകളിലത്തെ കണ്ടയ്‌നറിലേയ്‌ക്ക്‌ തണുത്ത വെള്ളമോ ഐസോ ഇട്ടുകൊടുക്കണം. ഇതില്‍നിന്നു പുറത്തേക്കുള്ള എക്‌സ്‌ഹോസ്‌റ്റ്‌ പൈപ്പിലൂടെ വിദേശനിര്‍മിത ഇവാപ്പറേറ്റ്‌ കോയിലിലേക്ക്‌ തണുത്തവെള്ളമെത്തി ഇതിലെ ഫിന്‍സ്‌, എയര്‍ കണ്ടീഷണറുകളേക്കാള്‍ വേഗം തണുക്കും. ഈ സമയം ഓട്ടോമാറ്റിക്‌ കണ്‍ട്രോള്‍ സര്‍ക്യൂട്ടുകള്‍ കൂളറിലെ നാലു ചെറിയ ബ്ലോവര്‍ ഫാനുകളെ പ്രവര്‍ത്തിപ്പിക്കുകയും ചെയ്യും.
മുറിക്കുള്ളിലെ വായു ഇവാപ്പറേറ്റുകളിലൂടെ കടന്നുവരുമ്പോള്‍ വായു പെട്ടെന്നു തണുക്കുകയും ബ്ലോവര്‍ ഫാനുകള്‍ ഈ തണുത്ത വായുവിനെ മുറിയിലേക്കു വ്യാപിപ്പിക്കുകയും ചെയ്യും.വൈദ്യുതിയില്‍നിന്നു ബാറ്ററി ചാര്‍ജ്‌ ചെയ്യാന്‍ 55 പൈസയുടെ ചെലവേയുള്ളു. ഫുള്‍ ചാര്‍ജായ ബാറ്ററിയില്‍നിന്ന്‌ ഒന്നര ദിവസത്തോളം തുടര്‍ച്ചയായി കൂളര്‍ പ്രവര്‍ത്തിപ്പിക്കാനാകുമെന്നും ഋഷികേശ്‌ അവകാശപ്പെടുന്നു.
സോളാര്‍ പാനലും ബാറ്ററിയും മറ്റു സര്‍ക്യൂട്ടുകളും ഉള്‍പ്പെടെ കൂളര്‍ നിര്‍മിക്കാന്‍ 17,000 രൂപ ചെലവാകും. സോളാര്‍ പാനലും ബാറ്ററിയുമില്ലാതെ നേരിട്ട്‌ വൈദ്യുതിയില്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ചെലവ്‌ 9,000 രൂപയായി കുറയ്‌ക്കാം. പേറ്റന്റിനുള്ള നടപടി തുടങ്ങിയിട്ടുണ്ട്‌. മുഹമ്മ ചിറയില്‍ പരേതരായ സുകുമാരന്റെയും രത്‌നമ്മയുടെയും മകനാണ്‌ ഋഷികേശ്
‌.

Prof. John Kurakar 

No comments: