വീടിന്റെ
മുറ്റം എങ്ങനെ മനോഹരമാക്കാം
ഇന്ത്യയിൽ ലാൻഡ്സ്കേപ്പിങ്ങിന്റെ വ്യത്യസ്തമായ മുഖം കാണിച്ചുതന്നത് മുഗൾ രാജവംശമാണ്. ഡൽഹിയിലെ അത്യുഷ്ണത്തെ പ്രതിരോധിക്കാൻ അവര്‍ മനോഹരമായ ഉദ്യാനങ്ങളും ജലാശയങ്ങളും നിർമിച്ചു. കെട്ടിടങ്ങൾക്ക് ഇണങ്ങുന്ന ശൈലിയിലാണ് പൂന്തോട്ടങ്ങളെ ഒരുക്കേണ്ടതെന്ന കാര്യം അവർ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. പക്ഷേ പൂർവികർക്കുണ്ടായിരുന്ന വിവേകം നമുക്കിന്നുണ്ടോ എന്ന് സംശയിക്കുന്നു. എടുത്തു കാട്ടാൻ വേണ്ടി ലാൻഡ്സ്കേപ് നിർമിക്കുന്നവരാണ് ഈ സംശയം ബലപ്പെടുത്തുന്നത്. വീടിന്റെ ഭംഗി പൂർണമാകണമെങ്കിൽ പച്ചപ്പ് കൂടിയേ തീരൂ. ആ പച്ചപ്പ് കാടു പിടിക്കാതെ ശ്രദ്ധിക്കുകയും വേണം

1.
ലാൻഡ് എൻജിനീയറിങ് നിർമാണത്തിനായി പ്ലോട്ടിനെ ഒരുക്കുന്ന ആദ്യഘട്ടം. പ്ലോട്ട് ലെവലാക്കുക, മണ്ണിട്ട് പൊക്കുക എന്നിവയൊക്കെ ഈ ഘട്ടത്തിലാണ് സംഭവിക്കുക
2.
2. ഹാർഡ് ലാൻഡ്സ്കേപ്പിങ്..
വീട് വച്ചതിനുശേഷമാണ് ഈ ഘട്ടത്തിലേക്കു കടക്കുക. നടപ്പാതകൾ, കോംപൗണ്ട് വോൾ, സ്റ്റെപ്പുകൾ എന്നിവയൊക്കെ ഈ സമയത്ത് ഒരുക്കാം...
3. സോഫ്റ്റ് ലാൻഡ്സ്കേപ്പിങ് പൂന്തോട്ടത്തിലേക്കുള്ള ചെടികളും മരങ്ങളും നടുക, ലോൺ ഒരുക്കുക എന്നിവയാണ് സോഫ്റ്റ് ലാൻഡ്സ്കേപ്പിങ്ങിൽ ഉൾപ്പെടുക. ലാൻഡ്സ്കേപ് ഒരുക്കുമ്പോൾ ഭംഗിക്കും ഉപരിയായി ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പ്ലോട്ടിലേക്ക് വെള്ളം ഇറങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. മുറ്റം മുഴുവൻ പേവ്മെന്റ് ടൈലുകൾ പിടിപ്പിച്ച് വെള്ളം ഒഴുക്കി പുറത്തേക്ക് കളയും. എന്നിട്ട് കാശുമുടക്കി മഴവെള്ള സംഭരണി വാങ്ങി വയ്ക്കും. മലയാളികളുടെ ഏറ്റവും വലിയ വിരോധാഭാസമാണിത്...
3. സോഫ്റ്റ് ലാൻഡ്സ്കേപ്പിങ് പൂന്തോട്ടത്തിലേക്കുള്ള ചെടികളും മരങ്ങളും നടുക, ലോൺ ഒരുക്കുക എന്നിവയാണ് സോഫ്റ്റ് ലാൻഡ്സ്കേപ്പിങ്ങിൽ ഉൾപ്പെടുക. ലാൻഡ്സ്കേപ് ഒരുക്കുമ്പോൾ ഭംഗിക്കും ഉപരിയായി ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്. പ്ലോട്ടിലേക്ക് വെള്ളം ഇറങ്ങുക എന്നതാണ് ഏറ്റവും പ്രധാനം. മുറ്റം മുഴുവൻ പേവ്മെന്റ് ടൈലുകൾ പിടിപ്പിച്ച് വെള്ളം ഒഴുക്കി പുറത്തേക്ക് കളയും. എന്നിട്ട് കാശുമുടക്കി മഴവെള്ള സംഭരണി വാങ്ങി വയ്ക്കും. മലയാളികളുടെ ഏറ്റവും വലിയ വിരോധാഭാസമാണിത്...

മരങ്ങൾക്കും ഗാർഡനിൽ ഇടം കൊടുക്കണം. ഫലവൃക്ഷങ്ങൾ, പൂമരങ്ങൾ എന്നിവ പൂന്തോട്ടത്തിന്റെ ഭംഗി കൂട്ടും. കണിക്കൊന്ന, ചാരക്കൊന്ന, ഇലഞ്ഞി, മന്ദാരം തുടങ്ങിയവയെല്ലാം ചുറ്റുവട്ടത്ത് സൗരഭ്യം പരത്തും. ചാമ്പ, പേര മാവ്, മംഗോസ്റ്റിൻ, മുള്ളാത്ത എന്നിങ്ങനെ ഫലവൃക്ഷങ്ങളും കേരളത്തിന്റെ കാലാവസ്ഥയിൽ നല്ലപോലെ വളരുന്നവയാണ് വിശ്വാസങ്ങളുടെ ഭാഗമായി നക്ഷത്രമരങ്ങൾ വളപ്പിൽ നടാനും ആളുകൾ താൽപര്യം പ്രകടിപ്പിക്കുന്നുണ്ട്. മുളയ്ക്കും പ്രാധാന്യം ഏറി വരുന്നുണ്ട്. കേരളത്തിന്റെ സ്വാഭാവികമായ ലാൻഡ്സ്കേപ് എന്നു പറഞ്ഞാൽ കാവുകളാണ്... ഈർപ്പം പുറത്തു വിടുന്ന മരങ്ങളുണ്ട്. ഇവ പഴയ വീടുകളുടെ പടിഞ്ഞാറ് ഭാഗത്താണ് നല്‍കിയിരുന്നത്. പടിഞ്ഞാറൻ കാറ്റിനൊപ്പം തണുപ്പും വീടിനകത്ത് കയറ്റാനായിരുന്നു ഈ വിദ്യ. വെയിൽ കൂടുതലടിക്കുന്ന തെക്കുവശത്തും മരങ്ങൾ നൽകാൻ ശ്രദ്ധിക്കണം...
ബാക് യാർഡ്...

കിച്ചൻ ഗാർഡൻ...
അടുക്കളയിൽനിന്ന് കയ്യെത്തുന്ന ദൂരത്തായിരിക്കണം കിച്ചൻ ഗാർഡൻ. സ്ഥലപരിമിതി ഉണ്ടെങ്കിൽ സംഭവം ടെറസ്സിലേക്ക് മാറ്റാം. വെണ്ടയ്ക്ക, ചീര, വഴുതനങ്ങ, കറിവേപ്പില, മല്ലി, ലെറ്റ്യൂസ് എന്നിവയ്ക്കെല്ലാം കിച്ചൻ ഗാർഡനിൽ ഇടം കൊടുക്കാം....
ടെറസ് ഗാർഡൻ...
ടെറസ് ഗാർഡൻ ചെയ്യുന്ന വീടുകളിലെ പ്രധാന പ്രശ്നം ചോർച്ചയാണ്. ചെടികൾക്കൊഴിക്കുന്ന വെള്ളം പിന്നീട് റൂഫിലേക്ക് കിനിഞ്ഞിറങ്ങി ചോർച്ചയാകുന്നത് കാരണമാണ് പലരും ടെറസ് ഗാർഡൻ ചെയ്യാൻ മടിക്കുന്നത്. എന്നാൽ ഇപ്പോൾ ഈ പ്രശ്നത്തിനും പ്രതിവിധിയായിരിക്കുന്നു. ‘ഗ്രീൻ റൂഫ്’ എന്ന പുത്തൻ ആശയം ടെറസ് ഗാർഡന് കൂടുതൽ സാധ്യതകൾ നൽകുന്നു. റൂഫിന് തൊട്ടു മുകളിലായി മറ്റൊരു റൂഫ് നൽകുന്നതിനാണ് ഗ്രീന്‍ റൂഫിങ് എന്ന് പറയുന്നത്. ഈ രണ്ടാമത്തെ റൂഫിന്റെ മുകളിലാണ് ടെറസ് ഗാർഡൻ ഒരുക്കേണ്ടത്. ചോർച്ചയെ തടുക്കുന്ന ഈ ഇരട്ടപ്പാളി റൂഫിങ് പക്ഷേ ചെലവു കൂടിയ പരിപാടിയാണ്. അസ്ഥിക്കു പിടിച്ച കൃഷിപ്രേമമുള്ളവരാണ് ഗ്രീൻ റൂഫിന് തയ്യാറാകുന്നത്
കോംപൗണ്ട് വോൾ
ലാൻഡ്സ്കേപ് വീട്ടുകാർക്കും അതിഥികൾക്കും മാത്രം ആസ്വദിക്കാവുന്നതാണെങ്കിൽ ചുറ്റുമതിൽ ഭംഗിയാക്കിയാൽ വഴിയാത്രക്കാര്‍ക്കും നല്ലൊരു കാഴ്ചയാകും. മതിലിനു മുകളിലേക്ക് ഗ്രിൽ അല്ലെങ്കിൽ മെഷ് പിടിപ്പിച്ചാൽ ക്രീപ്പറുകൾ പടർത്തിയിടാം. ബൊഗെയ്ൻവില്ല, തംബർജിയ, ഹോപ്പേണിയ, ടെക്കോമ എന്നിവയെല്ലാം ചുറ്റുമതിലിന് ഭംഗിയേറ്റുന്ന ചെടികളാണ്. മതിലിന്റെ നിറവുമായി ഒത്തുപോകുന്നതായിരിക്കണം ഈ ചെടികൾ എന്നത് പ്രത്യേകം ശ്രദ്ധിക്കണം എന്നുമാത്രം..( Ref: Manorama)
Prof. John Kurakar
No comments:
Post a Comment