Pages

Monday, March 14, 2016

DALIT MAN WHO MARRIED UPPER CASTE GIRL KILLED IN TAMIL NADU

DALIT MAN WHO MARRIED UPPER CASTE GIRL KILLED IN TAMIL NADU

മേല്‍ജാതിക്കാരിയെ വിവാഹംചെയ്ത

ദളിതനെ വെട്ടികൊന്നു

A 23-year-old Dalit man who married into the politically influential Thevar community was hacked to death in front of a large number of people in a Tamil Nadu town, police said on Monday. CCTV visuals showed three or four men attack V. Sankar, a third year engineering student, when he and his wife Kausalya, 19, were on a walk in Udumalaipettai town in Tiruppur district on Sunday evening.The unidentified killers came on a motorcycle and appeared to have been shadowing the couple. Before escaping, the killers also thrashed the young woman, leaving her badly wounded. The attackers used sickles as they repeatedly slashed Sankar, who died on his way to a hospital.
തമിഴ്നാട്ടില്‍ വീണ്ടും ദുരഭിമാനത്തിന്റെ പേരിലുള്ള കൊലപാതകം റിപ്പോര്‍ട്ട് ചെയ്തു. മേല്‍ജാതിക്കാരിയായ ഹിന്ദുയുവതിയെ എട്ടുമാസം മുമ്പ് വിവാഹം കഴിച്ച ദളിത് യുവാവിനെ യുവതിയുടെ ബന്ധുക്കള്‍ പട്ടാപ്പകല്‍ വെട്ടികൊലപ്പെടുത്തി. ഉദുമല്‍പേട്ട് സ്വദേശിയും അവസാനവര്‍ഷ എന്‍ജിനിയറിങ് ബിരുദവിദ്യാര്‍ഥിയുമായ ശങ്കറി (21)നെയാണ് ഞയറാഴ്ച ഉച്ചയ്ക്കു ശേഷം ഉദുമല്‍പേട്ട നഗരത്തില്‍വച്ച് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്.
കോയമ്പത്തൂര്‍ ഗവ. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.പളനി സ്വദേശിയും ഉദുമല്‍പേട്ടില്‍ ബിഎസ്സി കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയുമായ കൌസല്യ (19)യെ വീട്ടുകാരുടെ സമ്മതമില്ലാതെയാണ് ശങ്കര്‍ വിവാഹം കഴിച്ചത്. ഇരുവരും ഞായറാഴ്ച സാധനം വാങ്ങാന്‍ നഗരത്തിലേക്ക് ഇറങ്ങിയപ്പോഴാണ് ആസൂത്രിത ആക്രമണമുണ്ടായത്. കൌസല്യക്കും പരിക്കേറ്റു. ബൈക്കിലെത്തിയ മൂന്നംഗസംഘമാണ് ആക്രമിച്ചത്. നഗരത്തിലെ സിസി ടിവി ക്യാമറയില്‍ ആക്രമണദൃശ്യങ്ങള്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ പിന്നീട് സാമൂഹിക വെബ്സൈറ്റുകളിലൂടെ പ്രചരിച്ചു.

പളനിയിലെ സമ്പന്ന കുടുംബാംഗമാണ് പെണ്‍കുട്ടി. രണ്ടാഴ്ച മുമ്പും ബന്ധുക്കള്‍ പെണ്‍കുട്ടിയെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തി. എന്നാല്‍, ഭര്‍ത്താവിനെ ഉപേക്ഷിച്ചുമടങ്ങാന്‍ പെണ്‍കുട്ടി തയ്യാറായില്ല. ശങ്കറിന്റെ അച്ഛന്‍ ചുമടെടുപ്പ് തൊഴിലാളിയാണ്.  മിശ്രവിവാഹം കഴിച്ചതിന്റെപേരിലാണ് കൊലപാതകമെന്ന് ശങ്കറിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇതുവരെ ആരെയും അറസ്റ്റുചെയ്തിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
Prof. John Kurakar

No comments: