ഹരിത ട്രൈബ്യൂണലില്‍ ഒടുക്കിയത് പിഴയല്ല; നഷ്ടപരിഹാരം- രവിശങ്കര്
യമുനാ തീരത്തെ വിശ്വ സാംസ്കാരികോത്സവത്തിനു ദേശീയ ഹരിത ട്രൈബ്യൂണലില്‍ ഒടുക്കിയത് പിഴയല്ല, നഷ്ടപരിഹാരമെന്ന് ആര്ട്ട് ഓഫ് ലിവിംഗ് സ്ഥാപകന്‍ ശ്രീ ശ്രീ രവിശങ്കര്‍. പരിസ്ഥിതിക്ക് ദോഷം വരുത്താത്തതിനാല്‍ ഏതെങ്കിലും തരത്തിലുള്ള പിഴയൊടുക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.പരിസ്ഥിതി മലിനീകരണത്തിന്റെ പേരില്‍ വിശ്വ സാംസ്കാരികോത്സവത്തിനു ദേശീയ ഹരിത ട്രൈബ്യൂണല്‍ അഞ്ചുകോടി രൂപ പിഴയിട്ടിരുന്നു. ഇതിനെയാണ് നഷ്ടപരിഹാരമെന്നു രവിശങ്കര് ന്യായീകരിച്ചത്.ഹരിത ട്രൈബ്യൂണല്‍ ചുമത്തിയിരിക്കുന്നത് യമുനയുടെ വികസന പ്രവര്ത്തനങ്ങള്ക്കായുള്ള തുക മാത്രമാണ്. പരിസ്ഥിതിക്കെതിരേ ഒന്നും ചെയ്തിട്ടില്ല എന്ന് ഉറപ്പുള്ളതിനാല്‍ ഞങ്ങള്‍ പിഴയടയ്ക്കില്ല.
എന്നിരുന്നാലും യമുനാ നദിയുടെ വികസനത്തിനായുള്ള എന്ത് പ്രവര്ത്തനങ്ങള്ക്കും സഹായം ചെയ്യാന്‍ ഞങ്ങള്‍ തയാറാണ്-അദ്ദേഹം കൂട്ടിച്ചേര്ത്തു. വിശ്വ സാംസ്കാരികോത്സവത്തിന്റെ സമാപാന ചടങ്ങില്‍ പ്രസംഗിക്കവെയാണ് ശ്രീ ശ്രീ നിലപാട് വ്യക്തമാക്കിയത്. നേരത്തെ, അഞ്ചു കോടി പിഴയടച്ചില്ലെങ്കില്‍ നടപടി നേരിടേണ്ടിവരുമെന്ന ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഭീഷണിയെ തുടര്ന്നാണ് പിഴ ഒടുക്കാമെന്ന് വിശ്വ സാംസ്കാരികോത്സവ സംഘാടകര്‍ ഉറപ്പുനല്‍കിയത്. നാലാഴ്ചത്തെ സമയമാണു കോടതി സംഘാടകര്ക്കു നല്കിയിരിക്കുന്നത്. 25 ലക്ഷം രൂപ കെട്ടിവച്ച ശേഷമാണു പരിപാടി നടത്തുന്നതിനു ട്രൈബ്യൂണല്‍ അനുമതി നല്കിയത്.
Prof. JohnKurakar
No comments:
Post a Comment