അഴിമതിയെക്കാള്‍ അപകടം
വര്‍ഗീയത:- ബെന്യാമിന്‍
അഴിമതിയെക്കാള്‍
അപകടം വര്‍ഗീയതയാണെന്ന് എഴുത്തുകാരന്‍ ബെന്യാമിന്‍ പറഞ്ഞു. നരേന്ദ്രമോഡി
അധികാരത്തിലേറിയശേഷം ഭരണകൂടത്തിന്റെ പിന്തുണയോടെ രാജ്യത്ത് വര്‍ഗീയ
ധ്രുവീകരണം നടക്കുന്നു. ഇത് അപകടകരമാണ്. കേരളത്തില്‍ വര്‍ഗീയ ധ്രുവീകരണം
കുറവാണെങ്കിലും വര്‍ഗീയചിന്ത വര്‍ധിച്ചിട്ടുണ്ടെന്നും കോട്ടയം പ്രസ് ക്ളബിന്റെ
മുഖാമുഖം’ പരിപാടിയില്‍ അദ്ദേഹം പറഞ്ഞു.
ഭരണകൂടത്തിന്റെ
പിന്തുണയോടെ ഫാസിസം നടപ്പാക്കി ഇന്ത്യയെ അപകടപ്പെടുത്താനുള്ള നീക്കത്തെയാണ് എഴുത്തുകാര്‍
എതിര്‍ത്തത്. ജനശ്രദ്ധയാകര്‍ഷിക്കാന്‍ ഏറ്റവും നല്ല മാര്‍ഗമെന്ന നിലയില്‍ കിട്ടിയ
പുരസ്കാരങ്ങളും സ്ഥാനമാനങ്ങളും തിരികെനല്‍കി. അതിലൂടെ സമൂഹത്തിന്റെ മുന്നിലേക്ക്
ചില വിഷയങ്ങള്‍ അവതരിപ്പിക്കാനായി. ഇതിന് തുടര്‍ച്ചയുണ്ടാകണം. ഹൈദരാബാദ് സര്‍വകലാശാലയിലെ
ഗവേഷണവിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യയിലൂടെയും തമിഴ്സാഹിത്യകാരന്‍ പെരുമാള്‍മുരുകന്‍
എഴുത്ത് നിര്‍ത്തിയുമാണ് വിഷയങ്ങള്‍ സമൂഹത്തിലേക്ക് എത്തിച്ചത്. അക്ഷരങ്ങളെ
എക്കാലവും ഭരണകൂടം ഭയപ്പെട്ടിരുന്നു. ഒരുകാലത്ത് എഴുത്തോ കഴുത്തോയെന്ന് ചോദിച്ചാല്‍
എഴുത്തെന്ന് മറുപടി നല്‍കി ആര്‍ജവം കാട്ടിയവരും ഉണ്ട്.
ദൈവത്തെ
വിമര്‍ശിച്ചാല്‍ ദൈവം ചെറുതായി പോകുമെന്ന ധാരണയും തിരുത്തണം. മനുഷ്യരാല്‍
സംരക്ഷിക്കേണ്ട ഒന്നല്ല ദൈവമെന്ന് കരുതുന്നില്ല. നാലാംസ്തംഭമെന്ന്
വിശേഷിക്കപ്പെട്ട പത്രപ്രവര്‍ത്തനം ഇടനാഴി’പ്രവര്‍ത്തനമായി മാറിയിട്ടുണ്ട്.
മനുഷ്യന്റെ മുഖം മിനുക്കാന്‍ ഉപയോഗിക്കുന്ന ഫോട്ടോഷോപ്പ് സമൂഹത്തെ വികൃതമാക്കാനുളള
ഉപാധിയാക്കി മാറ്റി. ഡല്‍ഹിയിലെ ചില മാധ്യമ പ്രവര്‍ത്തകര്‍ സൃഷ്ടിച്ച
വ്യാജവീഡിയോകള്‍ വര്‍ഗീയത പടര്‍ത്തുന്നതാണ്. ഇതിനെ ചെറുക്കാന്‍ പത്രപ്രവര്‍ത്തകര്‍
രംഗത്തത്തിെയത് ആശ്വാസമാണ്. മനുഷ്യരെന്ന നിലയില്‍ ഒത്തുചേരാന്‍ കഴിയുന്ന
പൊതുഇടങ്ങളുടെ അഭാവം ഉണ്ട്. ജാതിമത സംഘടനകള്‍ പിടിച്ചെടുത്ത പൊതു ഇടങ്ങള്‍
തിരിച്ചുകൊണ്ടുവരാനാണ് എഴുത്തുകാര്‍ ശ്രമിക്കുന്നത്. സംവിധായകന്‍ മേജര്‍രവി വ്യാജ
ആശയനിര്‍മിതിയുടെ ആളായിമാറിയെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തെ
അതിര്‍ത്തി സംരക്ഷിക്കുന്ന പട്ടാളക്കാര്‍ക്ക് ജനാധിപത്യത്തിന് മുകളിലുള്ള അധികാരം വിട്ടുനല്‍കരുത്.
അങ്ങനെ വന്നാല്‍ ഭീതിദമായ അവസ്ഥയുണ്ടാകും. ഇന്ത്യന്‍പട്ടാളം ശ്രീലങ്കയില്‍ നടത്തിയ
ദുഷ്ചെയ്തികളുടെ ഫലമാണ് മുന്‍ പ്രധാനമന്ത്രിയെ രാജ്യത്തിന് നഷ്ടമായത്. ഭൂരിപക്ഷസമുദായത്തെ
വര്‍ഗീയമായി ധ്രുവീകരിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ഭൂരിപക്ഷവര്‍ഗീയതക്കൊപ്പം
ന്യൂനപക്ഷവര്‍ഗീയതെയും എതിര്‍ക്കണം– അദ്ദേഹം പറഞ്ഞു.
Prof. John Kurakar
No comments:
Post a Comment