പ്ലാസ്‌റ്റിക് കലര്‍ന്ന അരി
കടയില്‍ നിന്നു വാങ്ങിയ അരിയില്‍ പ്ലാസ്‌റ്റിക് അടങ്ങിയിട്ടുള്ളതായി പരാതി. അമ്പായത്തോട് സ്വദേശി ജോയി നമ്പുടാകം വാങ്ങിയ അരിയിലാണ് പ്ലാസ്‌റ്റിക് കണ്ടെത്തിയത്. 25 കിലോയുടെ മൂന്ന് പായ്‌ക്കറ്റ് അരിയാണ് വാങ്ങിയത്. മൂന്ന് പായക്കറ്റിലും പ്ലാസ്‌റ്റികിന്റെ അംശം കണ്ടെത്തി.അരി തിളച്ചപ്പോള്‍ പതിവില്ലാത്ത രീതിയില്‍ മുകളില്‍ പാട കെട്ടിയതോടെയാണ് സംശയമുണ്ടായത്. കഞ്ഞി വെള്ളത്തിന് മുകളില്‍ കണ്ടെത്തിയ പാട അടുപ്പിന് സമീപം ഇടുകയായിരുന്നു. അടുപ്പിലെ ചൂട് ഏറ്റതോടെ പാട അല്‍പം സമയം കൊണ്ട് പ്ലാസ്‌റ്റിക് രൂപത്തിലാകുകയായിരുന്നു. കഞ്ഞി വെള്ളത്തില്‍ നിന്ന് വേര്‍ തിരിച്ചെടുത്ത പ്ലാസ്‌റ്റിക് നന്നായി കത്തുന്നും ഉണ്ട്. എന്നാല്‍ ചോറിന് രുചി വ്യത്യാസമോ നിറം മാറ്റമോ അനുഭവപ്പെടുന്നില്ല. വീട്ടുകാരില്‍ ചിലര്‍ക്ക് ചര്‍ദ്ദി അനുഭവപ്പെട്ടതായും പറയുന്നു. മട്ട അരിയിലാണ് പ്ലസ്‌റ്റിക് കലര്‍ന്നത്. പ്ലാസ്‌റ്റിക് കലര്‍ന്ന അരി സംഭവം ഒരു സമയത്ത് നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു.എന്നാല്‍ മലയോരത്ത് ഇത്തരം സംഭവം അപൂര്‍വ്വമാണ്.പ്ലാസ്‌റ്റിക് കലര്‍ന്നതും അല്ലാത്തതുമായ അരി തിരിച്ചറിയാന്‍ കഴിയാതെ ബുദ്ധിമുട്ടുകയാണ് വ്യാപാരികളും ഉപഭോക്‌താക്കളും.
Prof. John Kurakar
No comments:
Post a Comment