രാജ്യസ്നേഹം
ആരുടെയും കുത്തകയല്ല
രാജ്യസ്നേഹം ആരുടേയും കുത്തകയല്ല .അത് മാതൃ പിതൃ സ്നേഹം പോലെയാണ് .ഭാരതം ഭാരതീയരുടെതാണ് .അതിൽ ജാതിയും മതവുമില്ല ,ഭൂരിപക്ഷവും
ന്യൂനപക്ഷവുമില്ല .ഇവിടെ വിരുന്നുവന്നവർ
ആരുമില്ല .എല്ലാവർക്കും ഒരേ അവകാശം .ഒരു വിഭാഗത്തെ രാജ്യസ്നേഹികളായും മറ്റൊരു വിഭാഗത്തെ രാജ്യദ്രോഹികളായും ആരും ചിത്രീകരിക്കരുത് . രാജ്യത്തിനു വേണ്ടി ജീവത്യാഗം ചെയ്തവർ
എല്ലാ വിഭാഗത്തിലുമുണ്ട് . വിദ്യാർത്ഥികൾ ദേശവിരുദ്ധ രാഷ്ട്രീയചേരികളിൽ അകപെടാതെ സൂക്ഷിക്കണം ..തങ്ങളുടെ ആശയത്തോട് യോജിക്കാത്തവരെ ദേശവിരുദ്ധർ
എന്ന് മുദ്രയടിക്കരുത് . സര്വകലാശാല വിദ്യാര്ഥികളിലും അധ്യാപകരിലും നല്ലൊരു ശതമാനം സ്വതന്ത്രമായി ചിന്തിക്കുകയും ശാസ്ത്ര ചിന്താഗതി വളര്ത്തുകയും വര്ഗീയതയെ ചെറുക്കുകയും മതനിരപേക്ഷത ഉയര്ത്തിപ്പിടിക്കുകയും ചെയ്യുന്നവരാണ് .. പ്രതിഭാശാലികളായ വിദ്യാര്ഥികളെ രാജ്യദ്രോഹക്കുറ്റം ചുമത്തി ജാമ്യം ലഭിക്കാത്ത വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്ത് ജീവിതകാലം മുഴുവന്‍ ഇരുമ്പഴിക്കുള്ളിൽ അടയ്ക്കാമെന്ന് ഒരു ഭരണാധികാരിയും വിചാരിക്കരുത് .വിദ്യാര്ഥികള്ക്കിടയിലെ പ്രശ്നം അനുഭാവ പൂർവ്വം
കേൾക്കുകയും
പരിഹരിക്കുകയുമാണ് വേണ്ടത് .അടിച്ചമർത്താൻ ശ്രമിക്കുമ്പോൾ കൂടുതൽ ശക്തമാകും . സഹിഷ്ണുതയോടെ പ്രശനങ്ങളെ കാണാൻ സർക്കാർ ശ്രമിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment