Pages

Thursday, March 17, 2016

വൃത്തിയുള്ള പൊതു ടോയ്‌ലറ്റുകള്‍ കൂടുതല്‍ ഉണ്ടാകണം

വൃത്തിയുള്ള പൊതു ടോയ്ലറ്റുകള്‍ 
കൂടുതല്ഉണ്ടാകണം
പിണറായി വിജയൻ
നിലവില്‍ നമ്മുടെ നാട്ടില്‍ പൊതു ടോയിലറ്റുകളുടെ അവസ്ഥയും എണ്ണവും ദയനീയമാണ്. വളരെ ഗൌെരവമായി പരിഗണിക്കപ്പെടേണ്ട വിഷയമാണിത്.പൊതുസ്ഥലത്തെ ടോയിലേറ്റ് വിഷയം മാത്രമല്ല, കേരളത്തിലെ മിക്ക കോളേജുകളിലും സ്കൂളുകളിലും ഇതൊരു പ്രധാന പ്രശ്നമായി ഉണ്ട്. മുതിര്‍ന്ന കുട്ടികള്‍ പഠിക്കുന്ന വിദ്യാലയങ്ങളും സ്ത്രീസൌഹൃദമാകണം. ശുചിയായ ടോയിലറ്റുകള്‍, നാപ്കിന്‍ വെന്‍ഡിംഗ് മെഷീനുകള്‍, വിശ്രമ കേന്ദ്രങ്ങള്‍, സ്വയം പ്രതിരോധത്തിനുള്ള പരിശീലനങ്ങള്‍, ആരോഗ്യ പരിപാലന സൌകര്യങ്ങള്‍ എന്നിവ വിദ്യാലയങ്ങളില്‍ ഉറപ്പാക്കണം.
ചെറുപ്രായത്തിലേ ആള്കുട്ടികളും പെണ്കുട്ടികളും വിവേചന രഹിതമായും സൌഹൃദപരമായും ജീവിക്കാനുള്ള പരിശീലനം ലഭ്യമാകണം. ഇതിനു രക്ഷിതാക്കള്‍, അധ്യാപകര്‍ , മറ്റ് മുതിര്ന്നവര്എന്നിവരുടെ മനോഭാവത്തില്മാറ്റമുണ്ടാകേതുണ്ട്. വിദ്യാഭ്യാസ പദ്ധതി തയ്യാറാക്കുമ്പോള്തന്നെ ഇത്തരം വിഷയങ്ങളില്ശ്രദ്ധാപൂര്വ്വമായ ഇടപെടല്ഉണ്ടാകണം.സ്ത്രീകള്ക്ക് നിര്ഭയമായി ഏതു നേരത്തും യാത്ര ചെയ്യാനും സ്വതന്ത്രമായി പ്രവര്ത്തനങ്ങളില്ഏര്പ്പെടാനും ഭീതിരഹിതമായി സംവദിക്കാനും കഴിയുന്ന സാഹചര്യം ഇന്ന് നമ്മുടെ നാട്ടിലില്ല. അത്തരം സാഹചര്യമാണ് സാധ്യമാകേണ്ടത്.. പൊതു സ്ഥലങ്ങളും വിദ്യാലയങ്ങളും സര്ക്കാര്ഓഫീസുകളും സ്ത്രീ സൌഹൃദം ഉറപ്പാക്കുന്ന കേന്ദ്രങ്ങളാകണം. ഞങ്ങള്മുന്നോട്ടു വെക്കുന്ന നവകേരള വികസന പരിപ്രേക്ഷ്യം സ്ത്രീ സ്വത്വത്തെ അംഗീകരിക്കുന്നതും ലിംഗനീതി ഉറപ്പാക്കുന്നതും കൂടുതല്സ്ത്രീ സൌഹൃദപരവും സന്തുലിതവുമാണ്. വിഷയം നാലാമത് അന്താരാഷ്ട്ര പഠന കോണ്ഗ്രസ്സിനോടനുബന്ധിച്ചും നവ കേരള മാര്ച്ചിന്റെ പര്യടനത്തിനിടെയും സജീവമായി ചര്ച്ച ചെയ്തതാണ്.സാമൂഹിക മാധ്യമങ്ങളില്ഇത്തരം ക്രിയാത്മക ചര്ച്ച ഉയര്ന്നു വരുന്നത് അഭിനന്ദനീയമാണ്. അഭിപ്രായങ്ങളും നിര്ദേശങ്ങളും തീര്ച്ചയായും സമൂഹത്തിന്റെ മുന്നോട്ടു പോക്കിന് ഉപകാരപ്രദമാകും വിധം സ്വീകരിക്കപ്പെടും

Prof. John Kurakar

No comments: