Pages

Thursday, March 17, 2016

കൊലകത്തി രാഷ്ട്രീയം കേരളത്തിൽ അവസാനിക്കില്ലേ ?

കൊലകത്തി രാഷ്ട്രീയം കേരളത്തിൽ 
അവസാനിക്കില്ലേ ?

കേരളത്തിലെ  അക്രമരാഷ്ട്രീയത്തിന്റെഅവസാനത്തെ ഇരയാണ് കായംകുളം കരീലക്കുളങ്ങര സ്വദേശി സുനില്എന്ന 32 കാരന്‍. ടി.പി ചന്ദ്രശേഖരന്‍, ഫസല്എന്നിവരെപ്പോലെ സി.പി.എം  പാർട്ടിയെ ഉപേക്ഷിച്ചതാണ്  സുനില്എന്ന ചെറുപ്പക്കാരനും വിനയായത്. ഭാര്യയുടേയും അഞ്ചും മൂന്നും വയസ്സുള്ള പിഞ്ചു കുഞ്ഞുങ്ങളുടെയും മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു .സി.പി.എം വിട്ട് റവല്യൂഷണറി മാര്ക്സിസ്റ്റ് പാര്ട്ടി രൂപീകരിച്ച ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയിട്ട് നാലുവര്ഷം തികയാനിരിക്കേയാണ് ആലപ്പുഴയിലെ കായംകുളത്തും സമാന മാതൃകയില്രാഷ്ട്രീയ കൊലപാതകം അരങ്ങേറിയത്.കണ്ണൂരിലെ ഫസല്വധം, ടി.പി വധം, അരിയില്ഷുക്കൂര്വധം, കതിരൂര്മനോജ് വധം തുടങ്ങിയ കേസുകളിലെ  പ്രതികൾ  ആരൊക്കെയാണ്  എന്ന്  മലയാളികൾക്ക് അറിയാം . പാര്ട്ടിവിട്ട നേതാക്കളോടും പ്രവര്ത്തകരോടും സി.പി.എം  അനുവർത്തിച്ചു വരുന്ന നയം കേരളരാഷ്ട്രീയത്തെ ശ്രദ്ധാപൂര്വം വീക്ഷിച്ചിട്ടുള്ള എല്ലാവര്ക്കുമറിയാം.അസഹിഷ്ണത  അതാണ്എല്ലാത്തിനും കാരണം .പാർട്ടിയിൽ  നിന്ന് പുറത്താക്കപ്പെട്ട എം.വി രാഘവനോട് പാര്ട്ടി പിന്നീട് അനുവര്ത്തിച്ച രീതി കേരളത്തിനു മറക്കാൻ കഴിയില്ല .1994 നവംബറില്കണ്ണൂരിലെ കൂത്തുപറമ്പില്സഹകരണ ബാങ്ക് ശാഖാ ഉദ്ഘാടനത്തിനെത്തിയ രാഘവനെ തടയാനുള്ള സി.പി.എം പ്രവര്ത്തകരുടെ ശ്രമം അക്രമാസക്തമായും രാഘവനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പൊലീസിന്റെ വെടിയേറ്റ് അഞ്ചു ഡി.വൈ.എഫ്. പ്രവര്ത്തകര്മരിച്ചതും പാര്ട്ടി ചരിത്രത്തിലെ രക്തം പുരണ്ട  ഒരു അദ്ധ്യായമാണ്‌ . പാർട്ടിയിൽ എത്ര പേർ രക്തസാക്ഷികളായി , എത്ര കുടുംബങ്ങൾ തകർന്നു ,എത്രപേർ അനാഥരായി , എത്ര വികാലാംഗരായി  അവരെങ്ങനെ ജീവിക്കുന്നു . പാർട്ടിക്ക് അറിഞ്ഞിട്ട് എന്തുകാര്യം ? കേരള ജനതയിൽ ബഹു ഭൂരിപക്ഷവും  എന്നും സമാധാനം ആഗ്രഹിക്കുന്ന ഒരു വിഭാഗമാണ്‌ ,ഇടതു, വലതു പാർട്ടികളെ മാറിമാറി അധികാരത്തിൽ  പ്രവേശിക്കാൻ അവസരം ഒരുക്കുന്നവരാണ് . മത-വർഗ്ഗീയ സ്വാധീനം  ഇതുവരെ കേരളത്തെ സാരമായി ബാധിച്ചിട്ടില്ല . ഓരോ പാർട്ടികൾക്കും സ്ഥിരമായി പാർട്ടി അനുഭാവികളായ  കുറെ വോട്ടമാർഉണ്ട് . പക്ഷേ ഇതുകൊണ്ട് മാത്രം  ഒരു പാർട്ടിയും അധികാരത്തിൽ എത്തില്ല .എന്നാൽ  സ്വതന്ത്രമായി ചിന്തിക്കുന്ന ,രാഷ്ട്രീയ പാർട്ടികളെ അതിസൂക്ഷമായി വിലയിരുത്തുന്ന  പത്ത് ശതമാനം വോട്ടർമാരേ  ആശ്രയിച്ചാണ്   പാർട്ടികളുടെ ജയപരാജയം .അഹങ്കാരികളായ നേതാക്കളെ  ഇവർ ഇഷ്ടപ്പെടുന്നില്ല ,വർഗ്ഗീയവാദികളെ  ഇവർ വെറുക്കുന്നു , അഴിമതിക്കാർക്ക് വോട്ടില്ല . കൊലപാതക രാഷ്ട്രീയം ദോഷഫലം ചെയ്യും. രാഷ്ട്രീയ പാർട്ടികൾ കൊലപാതക രാഷ്ട്രീയം ഉപേക്ഷിച്ചു ,ജനാധിപത്യത്തിൽ അടിയുറച്ച് ,സഹിഷ്ണതയോടെ  പ്രവർത്തിച്ചാൽ വിജയം ഉറപ്പ് .

പ്രൊഫ്‌. ജോൺ കുരാക്കാർ



.


No comments: