Pages

Thursday, March 17, 2016

ക്യാമ്പസുകളെ വർഗ്ഗീയവൽക്കരിക്കരുത്

ക്യാമ്പസുകളെ  
വർഗ്ഗീയവൽക്കരിക്കരുത്

ഭാരതത്തിലെ സർവ്വകലാശാല -കോളേജ് ക്യാമ്പസുകളെ  വർഗ്ഗീയവൽക്കരിക്കാൻ  ആരും ശ്രമിക്കരുത് .ഗുണപരമായ മാറ്റത്തിനു വഴിവയ്ക്കുന്ന ചിന്തയുടെ അഗ്നിസ്ഫുലിംഗങ്ങൾ ക്യാമ്പസുകളിൽ  നിന്ന്  ഉണ്ടാകട്ടെ .നമ്മുടെ യുവാക്കൾ രാജ്യസ്നേഹികളായ വിശ്വ പൗരന്മാരായി വളരട്ടെ .ജവാഹര്ലാല്നെഹ്റു സര്വകലാശാല മഹത്തായ പാരമ്പര്യമുള്ള പേരുകേട്ട സര്വകലാശാലയാണ്പക്ഷെ  അടുത്തകാലത്തായി അവിടെ  ആക്രമണങ്ങളും കൈയേറ്റങ്ങളും അതിരുകടക്കുന്നു .
ഒരു  വിഭാഗം വിദ്യാര്ഥികളെ  ആക്രമിക്കുകയും കള്ളക്കേസില്കുടുക്കി ജയിലിലടച്ച് ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പതിവാക്കിയിരിക്കുന്നു. വിദ്യാര്ഥികൾ  ഇന്ത്യാ വിരുദ്ധ ചിന്താഗതി പ്രചരിപ്പിക്കുന്നുവെന്ന ആരോപണം ശുദ്ധകളവാണെന്നാണ് മാധ്യമങ്ങള്റിപ്പോര്ട്ട് ചെയ്തിട്ടുള്ളത്.വിദ്യാര്ഥികളുടെ നേതാവായ കനയ്യകുമാറിനെ സര്വകലാശാലയില്നിന്നുതന്നെ പുറത്താക്കാനുള്ള  നീക്കങ്ങൾ  നടക്കുന്നതായി  അറിയുന്നു..ഇത് വലിയ ഭവിഷ്യത്തുകൾ ക്ഷണിച്ചുവരുത്തും .. ക്യാമ്പസുകൾ  ഒരു പാർട്ടിയുടെ  കുത്തകയായി  കണക്കാക്കരുത് .ക്യാമ്പസുകൾ ജനാധിപത്യത്തിന്റെ  വേദികളായി മാറണം .പഠനവും ഗവേഷണവുംമാണ് പരമമായ ലക്ഷ്യം .ദലിത വിദ്യാര്ഥികളോടുള്ള  അവഗണന  അവസാനിപ്പിക്കണം .രോഹിത് വെമുലയെ പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് കൊണ്ടെത്തിച്ചതിന്റെ പാപഭാരം  സർവകലാ ശാലയ്ക്ക് തന്നെയാണ് . ദളിത വിഭാഗത്തിലുള്ള കുട്ടികളുടെ സ്കോളര്ഷിപ്, ഇതര ഗവേഷണ ധനസഹായം തുടങ്ങിയവ നിഷേധിക്കുക, പട്ടികജാതിവര് വിഭാഗങ്ങള്ക്ക് പിന്നോക്ക വിഭാഗക്കാര്ക്കുള്ള ആനുകൂല്യങ്ങള്നിഷേധിക്കുക, അങ്ങനെ, ഇത്തരം പ്രമുഖ ക്യാമ്പസുകളില്നിന്ന് ദരിദ്രരും പിന്നോക്ക ദളിത് വിഭാഗങ്ങളും ഒഴിവാകുന്ന സാഹചര്യം സൃഷ്ടിക്കുകവരേണ്യവിഭാഗത്തിനു പ്രത്യക  പരിഗണന  നൽകുക  ഇവയൊക്കെ  അവസാനിക്കണം .


പ്രൊഫ്‌. ജോൺ കുരാക്കാർ.

No comments: