കേരള കോൺഗ്രസ് വീണ്ടും
വീണ്ടുംപിളരുന്നു
വളരും തോറും പിളരുകയും
പിളരും തോറും വളരുകയും ചെയ്യുന്നപാർട്ടിയാണ്
കേരള കോൺഗ്രസ് എന്ന ചൊല്ല് ഒരിക്കൽ കൂടി ശരിവച്ചാണ്
പാർട്ടി രൂപീകരണത്തിന്റെഅൻപത്തി രണ്ടാം ( 52)വാർഷികത്തിൽ കേരള കോൺഗ്രസ് വീണ്ടും
പിളർന്നിരിക്കുന്നത്. പാർട്ടിയുടെ സ്ഥാപക ചെയർമാനായിരുന്ന കെ.എം. ജോർജിന്റെ
മകനായ ഫ്രാൻസിസ് ജോർജിന്റെ നേതൃത്വത്തിലാണ് ഇത്തവണ വിമതവിഭാഗം രാജിവച്ച്
എൽഡിഎഫിലേക്കു ചേക്കേറുന്നത്. കെ.എം.
മാണിയുടെ ഏകാധിപത്യ മനോഭാവത്തിനെതിരെ തുറന്നടിച്ചുകൊണ്ടാണു
വിമതരുടെ പടിയിറക്കം. സ്വന്തം ഗ്രൂപ്പിന്റെ നേതാവായ
പി.ജെ. ജോസഫിനെ
മാണിക്കൊപ്പം വിട്ടാണ് ഫ്രാന്‍സിസ്
ജോർജും ഡോ. കെ.സി. ജോസഫും
ആന്റണി രാജുവും പാർട്ടി വിട്ടിരിക്കുന്നത്...കോണ്ഗ്രസ് നേതാവായിരുന്ന പി.ടി. ചാക്കോയുടെ രാജിയും പിന്നീട് അദ്ദേഹത്തിന്റെ മരണവുമാണ്
1964ൽ കേരള കോൺഗ്രസിന്റെ ജനനത്തിനു കാരണമായത്. കോൺഗ്രസിൽനിന്നു പിളർന്ന് അന്നു കെ.എം. ജോർജ് ചെയർമാനും ആർ. ബാലകൃഷ്ണപിള്ള ജനറൽ സെക്രട്ടറിയുമായി രൂപംകൊണ്ട പാർട്ടി പിന്നീട് നിരവധി പ്രാവശ്യം പിളർന്നു.
Prof. John Kurakar
No comments:
Post a Comment