സിനിമ നടൻ ടി.പി മാധവൻ പത്തനാപുരം ഗാന്ധിഭവനിൽ
മലയാളസിനിമയിൽ നാലുപതിറ്റാണ്ടു നീണ്ട സാന്നിധ്യമായിരുന്ന നടൻ
ടി.പി മാധവൻ
അശരരണര്ക്ക് തണലായ് മാറിയ
പത്തനാപുരം ഗാന്ധിഭവനിലെ അന്തേവാസിയാണ് ഇപ്പോൾ. കുടുംബാംഗങ്ങളോ സ്വന്തം
മക്കളോ പോലും സഹായത്തിനില്ലാത്ത ആ
മനുഷ്യനെ ജീവിതത്തിൽ പിടിച്ച് എഴുന്നേൽപ്പിച്ചത്
അദ്ദേഹത്തെ സ്നേഹിക്കുന്ന ഒരുപിടി നല്ല മനുഷ്യരാണ്..ഏകദേശം മുപ്പത് വർഷത്തോളമായി അദ്ദേഹം
ഭാര്യയും മക്കളുമായി അകന്നു കഴിയുകയാണ്.
ഇത്രയും സംഭവവികാസങ്ങൾ അദ്ദേഹത്തിന്റെ ജീവിതത്തിലുണ്ടായിട്ടും അവര് തിരിഞ്ഞുനോക്കിയിട്ടില്ല. ഒരു മകനും
മകളുമാണ് മാധവന്..സിനിമയിലേക്ക് മടങ്ങി
വരണമെന്ന് അദ്ദേഹത്തിന് അതിയായ ആഗ്രഹവുമുണ്ടായിരുന്നു. ഇക്കാര്യം
ഞാൻ പല സിനിമാപ്രവർത്തകരോടും
വിളിച്ചു പറഞ്ഞെങ്കിലും അവരാരും തിരിഞ്ഞു നോക്കിയില്ല.
ജീവിതത്തിലെ ഈ ഒറ്റപ്പെട്ട
അവസ്ഥയിലും അദ്ദേഹത്തെ ഒന്ന് കാണാനോ
സംസാരിക്കാനോ സുഹൃത്തുക്കളെന്ന് പറയുന്ന ആരും വന്നിട്ടില്ല....
ആയിരത്തിയഞ്ഞൂറോളം അന്തേവാസികളുള്ള പത്തനാപുരം ഗാന്ധിഭവനില് ടി.പി.മാധവന്
സ്വന്തമായി ഒരു മുറി
തന്നെ സോമരാജൻ ഏർപ്പാടിക്കിയിട്ടുണ്ട്. മാത്രമല്ല ചികിത്സിക്കാന്
ഡോക്ടറെയും ഏര്പ്പെടുത്തിയിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment