കേരളം
തെരഞ്ഞെടുപ്പ്ചൂടിലേക്ക്
പതിനാലാം നിയമസഭയിലേക്കുള്ള വോട്ടെടുപ്പിന് സമയം കുറിക്കപ്പെട്ടതോടെ കേരളം തെരഞ്ഞെടുപ്പ് ചൂടിലേക്ക് നീങ്ങുകയാണ്. വികസനവുംജനക്ഷേമവും ജനങ്ങള്‍ തമ്മിലുള്ള സൗഹാര്‍ദവുമായിരിക്കും കേരളീയർ വിലയിരുത്തുന്നത് .കാലഹരണപ്പെട്ട ആശയ സംഹിതകളുടെയും കേവലമായ വ്യക്തിതാല്‍പര്യങ്ങളുടെയും പേരില്‍ വികസന മുന്നേറ്റങ്ങള്‍ക്ക് തുരങ്കം വെക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ കാലാകാലങ്ങളില്‍ കേരളത്തിലുണ്ടായിട്ടുണ്ട്. വെറുപ്പിന്റെയും പകയുടെയും വക്താക്കളെ എന്നും ഭരണത്തില്‍ നിന്ന് അകറ്റി നിര്‍ത്തിയിട്ടുള്ള പാരമ്പര്യം കേരളത്തെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വേറിട്ടു നിര്‍ത്തുന്നു. അഹങ്കാരികളെ ഭരണത്തിൽ നിന്ന് മാറ്റിനിർത്തുക തന്നെ വേണം സമാധാനപരമായ ജീവിതാന്തരീക്ഷം തകര്‍ക്കുന്ന ശക്തികളെ - അവ ഏത് മതങ്ങളുടെയും ആശയങ്ങളുടെയും മേലങ്കിയണിഞ്ഞവയായാലും അധികാരത്തിൽ വരാൻ മലയാളി അനുവദിച്ചിട്ടില്ല . മതവിദ്വേഷം കുത്തിവെച്ച് ജനങ്ങളെ തമ്മിലടിപ്പിക്കുകയും അതുവഴി തെരഞ്ഞെടുപ്പ് അനുകൂലമാക്കി മാറ്റുകയും ചെയ്യുക എന്ന കുടിലതന്ത്രം മറ്റ് സംസ്ഥാനങ്ങളില്‍ വിജയകരമായി പരീക്ഷിക്കപ്പെട്ടപ്പോഴൊക്കെ കേരളം അതില്‍പ്പെടാതെ മാറി നിന്നു. കലാപങ്ങളും വികസനത്തെപ്പറ്റിയുള്ള വ്യാജമായ അവകാശവാദങ്ങളും ഊതിവീര്‍പ്പിക്കപ്പെട്ട വ്യക്തിവീരസ്യങ്ങളും രാജ്യമെങ്ങും വലിയ തരംഗമുണ്ടാക്കിയ ഘട്ടത്തില്‍പ്പോലും വര്‍ഗീയ കക്ഷികളെ അകറ്റി നിര്‍ത്താന്‍ മത,
രാഷ്ട്രീയ കക്ഷി ഭേദമന്യേ മലയാളികൾക്ക് കഴിഞ്ഞിട്ടുണ്ട് .ജനാധിപ, മതേതര, സൗഹൃദ മൂല്യങ്ങള്‍ കൈവിടാതെ നോക്കുക എന്ന വലിയ ഉത്തരവാദിത്തവും മെയ് 16-ന് വോട്ട് ചെയ്യാന്‍ പോകുന്ന മലയാളിക്കുണ്ട്.ഭാരതത്തിന്റെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന കറപുരളാത്ത ,ജാതിയ്ക്കും മതത്തിനു അതീതമായി ചിന്തിക്കുന്ന മനുഷ്യ സ്നേഹികളായ നേതാക്കളെ തെരഞ്ഞെടുക്കാൻ നാം ശ്രദ്ധിക്കണം .
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment