Pages

Friday, March 4, 2016

ഫാസിസത്തിനെതിരെയുള്ള ഇടിമുഴക്കം


ഫാസിസത്തിനെതിരെയുള്ള

ഇടിമുഴക്കം

ഒരു വിദ്യാര്‍ത്ഥി നേതാവായി ജയിലിനുള്ളിലേക്ക് പോയ കന്‍ഹയ്യ കുമാര്‍ രാജ്യത്തിന്റെ നേതാവായിട്ടാണ്  21 ദിവസം നീണ്ട ജയില്‍ വാസത്തിന് ശേഷം പുറത്തിറങ്ങുന്നത്. വേണ്ടതിലേറെ സമയം കോടതി നല്‍കിയിട്ടും കന്‍ഹയ്യകുമാറിനെതിരെ ആരോപിക്കപ്പെട്ട കുറ്റം സാധൂകരിക്കാനാവശ്യമായ ഒരു തെളിവുംഡൽഹി  പോലീസിന് ഹാജരാക്കാനായില്ല. കനയ്യകുമാറിന്റെ അറസ്റ്റും തുടര്‍ന്നുള്ള സംവാദങ്ങളും സംഭവങ്ങളും രാജ്യത്ത് ഫാസിസം ശക്തിപ്പെട്ടുവരുന്നതിന്റെ കൃത്യമായ സൂചനകളാണ്. The charges of sedition was a   highly dangerous trend to the Indian democratic system itself .ഇപ്പോഴത്തെ സാഹചര്യത്തിൽ ജനകീയ ജാഗ്രത അനിവാര്യമാണ് .. ഡൽഹി പോലീസ് ഭരണാധികാരികളുടെ ഇംഗിതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നതാണ് നമുക്ക് കാണാൻ കഴിയുന്നത്‌ . വിശപ്പിൽ നിന്നും ,ജാതിവ്യവസ്ഥയിൽ നിന്നും മുതലാളിത്വത്തിൽ നിന്നും സ്വാതന്ത്ര്യം വേണമെന്ന് പറയുന്നത് എങ്ങനെയാണ് ദേശവിരുദ്ധമാകുന്നത്.. രാജ്യസ്നേഹം  ഇന്ന് എങ്ങനെ തെളിയിക്കും ? രാജ്യസ്നേഹം  ഇന്ന് അപകടമാംവിധം വ്യാഖ്യാനിക്കുകയാണ് ..ദേശിയതയെ കുറിച്ച് പുരോഗമനപരമായ കാഴ്ചപാടുകൾ കോളേജ് വിദ്ധ്യാർത്തികളിൽ ഉണ്ടാകുന്നത് തെറ്റാണോ ?വീഡിയോയിൽ ഇന്ത്യാവിരുദ്ധ മുദ്രാവാക്ക്യം എഡിറ്റ്‌ ചെയ്തു  ഒരു വിദ്യാർഥിയെ   തീവ്രവാദിയാക്കാൻ നോക്കിയത് കടുത്ത അപരാധമാണ് . ഒരു ജനാധിപത്യ രാജ്യത്തിനും ഇത് ഭൂഷണമല്ല . "ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണിമരണങ്ങളില്‍ നിന്നും ദാരിദ്ര്യത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ചൂഷണത്തില്‍ നിന്നും അക്രമത്തില്‍ നിന്നുമുള്ള സ്വാതന്ത്ര്യമാണ്. ഈ രാജ്യത്തുള്ള ദളിതര്‍ക്കും ആദിവാസികള്‍ക്കും സ്ത്രീകള്‍ക്കും മറ്റെല്ലാവര്‍ക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാര്‍ലമെന്റ് വഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി!!"കനഹയ്യ കുമാറിൻറെ ഈ വാക്കുകൾ  ഒരു ദേശത്തിൻറെ ജനാധിപത്യ മോഹങ്ങൾക്ക് പ്രത്യാശ നൽകുന്നവയാണ് .ഫാസിസത്തിനെതിരെയുള്ള ഇടിമുഴക്കമാണ് കനഹയ്യ കുമാറിൻറെ ശബ്ദം .

പ്രൊഫ്‌. ജോൺ കുരാക്കാർ


No comments: