Pages

Saturday, March 5, 2016

ഇന്ത്യയിൽ നിന്നല്ല, ഇന്ത്യയിലാണ്‌ സ്വാതന്ത്ര്യം വേണ്ടത്‌

ഇന്ത്യയിൽ നിന്നല്ല,
ഇന്ത്യയിലാണ്സ്വാതന്ത്ര്യം വേണ്ടത്
ജയിൽ മോചിതനായ കനഹയ്യ കുമാർ നടത്തിയ  പ്രസംഗത്തിൽ  നിന്ന് 
കനഹയ്യ കുമാർ 
സോഷ്യലിസം, മതേതരത്വം, സമത്വം എന്നീ ഭരണഘടനാപരമായ നിലപാടുകൾക്കുവേണ്ടിയാണ്നാം നിലക്കൊള്ളുന്നത്‌.
രാജ്യത്തിന്റെ വ്യവസ്ഥിതിയിലും നിയമങ്ങളിലും ഇവിടുത്തെ നീതിന്യായവ്യവസ്ഥിതിയിലും എനിക്ക്ഉറച്ച വിശ്വാസമുണ്ട്‌. രാജ്യവും ഇവിടുത്തെ ഭരണഘടനയും ഉറപ്പു തരുന്ന എല്ലാത്തിനോടും, ജനാധിപത്യം, മതനിരപേക്ഷത, സമത്വം തുടങ്ങി എല്ലാത്തിലും ഞാൻ അടിയുറച്ചു വിശ്വസിക്കുന്നു..
നമുക്ക്രാജ്യത്തെ വ്യവസ്ഥയിലും നിയമങ്ങളിലും വിശ്വാസമുണ്ട്‌. മാറ്റത്തിന്റെ പക്ഷത്താണ്നമ്മൾ. മാറ്റം അനിവാര്യവുമാണ്‌. എനിക്ക്പ്രധാനമന്ത്രിയുമായി അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും അദ്ദേഹത്തിന്റെ ട്വീറ്റിനോട്ഞാൻ യോജിക്കുന്നു. സത്യമേവ ജയതേ, ഞാനും പറയുന്നു, സത്യമേവ ജനതേ. നാടിന്റെ ജനതയുടെ സത്യം ജയിക്കട്ടെ. വിജയിക്കുക തന്നെ ചെയ്യും.
പ്രധാനമന്ത്രി ട്വീറ്റ്ചെയ്തിരിക്കുന്നു സത്യമേവ ജയതേ എന്ന്‌. എനിക്ക്അങ്ങയോടു പറയാനുള്ളതും അതു തന്നെയാണ്‌.’ സത്യമേവ ജയതേ’. അതെ, സത്യം മാത്രമേ ജയിക്കുകയുള്ളൂ.… ഇവിടെയിന്ന്ഒരു വിദ്യാർഥിയെ ആണ്ദേശദ്രോഹക്കുറ്റം ചുമത്തി നിങ്ങളൊരു രാഷ്ട്രീയ ഉപകരണമാക്കിയിരിക്കുന്നത്‌.
നമ്മൾ മായാജാല പ്രകടനം കാട്ടുന്ന ആളുകളെ കാണാറുണ്ട്‌. നമ്മുടെ രാജ്യത്തും അതുപോലെ ചിലരുണ്ട്‌. അവർ പറഞ്ഞു, കള്ളപ്പണം തിരികെ കൊണ്ടുവരുമെന്ന്‌. സബ്കാ സാത്ത്‌, സബ്കാവികാസ്‌, എന്നൊക്കെ. നമ്മൾ ഭാരതീയർ പലതും വളരെ എളുപ്പത്തിൽ മറക്കുന്നവരാണെങ്കിലും അവരുണ്ടാക്കിയ ബഹളങ്ങൾ കൊണ്ട് വാക്കുകൾ നമ്മൾ ഇപ്പോഴും ഓർക്കുന്നുണ്ട്‌. അത്ജനങ്ങളുടെ ഓർമ്മയിൽ നിന്ന്മായ്ചുകളയുന്നതിനുള്ള വഴി സ്ഥാപനങ്ങളിലെ ഫെലോഷിപ്പ്നിർത്തലാക്കുക എന്നുള്ളതാണ്‌.
സർക്കാറിന്റെ സൈബർ സെൽ പ്രവർത്തിക്കുന്ന രീതി വളരെ മനോഹരമാണ്‌. അവർ നിങ്ങൾക്കെതിരെ വ്യാജവീഡിയോകൾ നിർമിക്കും, നിങ്ങൾക്കു നേരെ അസഭ്യവർഷം നടത്തും, മാത്രമല്ല, നിങ്ങളുടെ ചവറ്റുകുട്ടയിൽ എത്ര കോണ്ടമുണ്ടെന്നു വരെ അവർ എണ്ണിത്തിട്ടപ്പെടുത്തും.
കള്ളപ്പണം തിരിച്ചുപിടിക്കുക വഴി ഓരോ ഇന്ത്യക്കാരനും ലഭിക്കേണ്ടിയിരുന്ന പതിനഞ്ചു ലക്ഷം രൂപയുടെ കാര്യം അവരുടെ ഓർമയിൽ നിന്ന്മായ്ച്ചു കളയുക.
ജെഎൻയുവിൽ അഡ്മിഷൻ കിട്ടുക അത്രയെളുപ്പമല്ല, ജെഎൻയു വിദ്യാർഥികൾ ഇന്ത്യയിൽ നടക്കുന്നതെല്ലാം മറക്കുക എന്നതും. ഞങ്ങളിതൊക്കെ മറന്നുപോകണമെന്നാൺനിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഞങ്ങൾ വീണ്ടും വീണ്ടും നിങ്ങളെ അതോർമിപ്പിച്ചുകൊണ്ടേയിരിക്കും. കാരണം എപ്പോഴൊക്കെ രാജ്യത്തിന്റെ ആത്മാവിനു നേരെ ആക്രമണം നടന്നിട്ടുണ്ടോ, അപ്പോഴൊക്കെ ജെഎൻയുവും പ്രകമ്പനം കൊണ്ടിട്ടുണ്ട്‌. ഞങ്ങളുടെ പോരാട്ടത്തിന്റെ വീര്യം കുറയ്ക്കാൻ നിങ്ങൾക്ക്ഒരിക്കലും കഴിയില്ല.
രാജ്യത്തിന്റെ അതിർത്തികളിൽ യുവാക്കൾ മരിച്ചുവീഴുന്നു എന്ന്ഒരു ബിജെപി നേതാവ്ലോക്സഭയിൽ പറഞ്ഞു. എല്ലാ ബഹുമാനത്തോടും കൂടി ഞാൻ സൈനികരെ സല്യൂട്ട്ചെയ്യുന്നു. എന്നാൽ നേതാവിനോട്ഒരു കാര്യം ചോദിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. രാജ്യത്തിനുള്ളിൽ ആത്മഹത്യ ചെയ്യുന്ന, നമുക്കും സൈനികർക്കും ഭക്ഷണം നൽകുന്ന, പല സൈനികരുടെയും പിതാക്കൾ തന്നെയായ കർഷകരെക്കുറിച്ചു നിങ്ങളെന്തേ ഒന്നും പറയുന്നില്ല? അവരും രാജ്യത്തിന്റെ രക്തസാക്ഷികൾ തന്നെയാണ്‌. ആരാണ് മരണങ്ങൾക്ക്ഉത്തരവാദികൾ. സമൃദ്ധിയിൽ എല്ലാവർക്കും തുല്യാവകാശം ലഭിക്കുന്നതുവരെയും ഞങ്ങൾക്ക്വിശ്രമമില്ല.
എന്റെ അച്ഛൻ ഒരു കർഷകനാണ്‌, എന്റെ സഹോദരൻ ഒരു സൈനികനും. ദയവു ചെയ്ത്ദേശസ്നേഹികൾ, ദേശദ്രോഹികൾ എന്നിങ്ങനെയുള്ള സ്വത്വങ്ങൾ ഉണ്ടാക്കി ഒരു പൊള്ളയായ സംവാദം തുടങ്ങി വയ്ക്കരുത്‌. പാർലമെന്റിലിരുന്നു കൊണ്ട്നിങ്ങൾ ആർക്കുവേണ്ടിയാണ്സംസാരിക്കുന്നത്‌? മരിച്ചു വീഴുന്ന സൈനികരുടെ ഉത്തരവാദിത്തം ആർക്കാണ്‌? ഞാൻ പറയുന്നു, യുദ്ധം ചെയ്യുന്നവരല്ല, അവരെക്കൊണ്ട്യുദ്ധം ചെയ്യിപ്പിക്കുന്നവരാണ്ഇതിനുത്തരവാദികൾ. ദേശത്തിനുള്ളിൽ തന്നെയുണ്ടാകുന്ന പ്രശ്നങ്ങളിൽ നിന്ന്സ്വാതന്ത്ര്യം വേണമെന്ന്പറയുന്നതാണോ തെറ്റ്‌? ആരുടെ അടുത്ത്നിന്നാണ്സ്വാതന്ത്ര്യം വേണമെന്നാവശ്യപ്പെടുന്നത്‌? ഭാരതം ആരെയെങ്കിലും അടിമയാക്കി വച്ചിട്ടുണ്ടോ?
ഇന്ത്യയിൽ നിന്നല്ല, ഇന്ത്യയ്ക്കകത്താണ്ഞങ്ങൾക്ക്സ്വാതന്ത്ര്യം വേണ്ടത്‌. ആരാണ്പോലീസ്കോൺസ്റ്റബിളിന്റെ ജോലി ചെയ്യുന്നത്‌? ദരിദ്ര കുടുംബങ്ങളിൽ നിന്ന്വരുന്ന, കൃഷിക്കാരുടെയും തൊഴിലാളികളുടെയും മക്കളായ ചെറുപ്പക്കാർ. ഞാനും അവരെപ്പോലെയാണ്‌. രാജ്യത്തെ ഏറ്റവും പിന്നോക്കം നിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ ബിഹാറിൽ നിന്നാണ്ഞാൻ വരുന്നത്‌. ഞാനും അവരെപ്പോലെ തന്നെ ദരിദ്രകർഷക കുടുംബാംഗമാണ്‌.
ജയിലിൽ വെച്ച്അങ്ങനെയുള്ള ഒരു പോലീസുകാരൻ എന്നോട്ചോദിച്ചു. ‘ നിങ്ങളെന്തിനാണ്എപ്പോഴും ലാൽസലാമെന്നും ഇൻക്വിലാബ്സിന്ദാബാദ്എന്നുമൊക്കെ പറയുന്നത്‌’? ഞാൻ അദ്ദേഹത്തിന്മറുപടി നൽകിലാൽ എന്നാൽ വിപ്ലവം , വിപ്ലവത്തിന്സലാം എന്നാണുദ്ദേശിക്കുന്നത്‌. ഇൻക്വിലാബ്എന്നാൽ ഉർദുവിൽ വിപ്ലവം എന്നാണർത്ഥം.
ആരിൽ നിന്നാണ്സ്വാതന്ത്ര്യം വേണ്ടത്‌? സംഘടിച്ചേക്കാമെന്ന്നിങ്ങൾ ഭയക്കുന്ന ശബ്ദങ്ങളെ, അതിർത്തിയിൽ നിൽക്കുന്ന പട്ടാളക്കാരുടെ ശബ്ദങ്ങളെ, വയലുകളിൽ ജീവൻ തന്നെ മറന്നധ്വാനിക്കുന്നവരുടെ ശബ്ദങ്ങളെ, അല്ലെങ്കിൽ ജെഎൻയുവിൽ നിന്നുകൊണ്ട്സ്വാതന്ത്ര്യത്തിനു വേണ്ടി ഉയർത്തുന്ന ശബ്ദങ്ങളെ മൂടിക്കെട്ടാൻ നിങ്ങളാഗ്രഹിക്കുന്നു.
ലെനിൻ പറഞ്ഞു, ‘ജനാധിപത്യം സോഷ്യലിസത്തിന്ഒഴിച്ചുകൂടാനാവാത്ത ഒരു ഘടകമാണ്‌’. ഇതുകൊണ്ട്തന്നെയാണ്ഞങ്ങൾ ജനാധിപത്യത്തെക്കുറിച്ച്സംസാരിക്കുന്നത്‌, അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചും സമത്വത്തെക്കുറിച്ചും സംസാരിക്കുന്നത്‌. അതുകൊണ്ട്തന്നെയാണ്പ്യൂണിന്റെ മകനും രാഷ്ട്രത്തലവന്റെ മകനും ഒരുമിച്ച്ഒരു സ്കൂളിൽ പഠിക്കാൻ കഴിയണമെന്ന്ഞങ്ങൾ പറയുന്നത്‌.
ഞങ്ങളാവശ്യപ്പെടുന്ന സ്വാതന്ത്ര്യം പട്ടിണിമരണങ്ങളിൽ നിന്നും ദാരിദ്ര്യത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ്‌. ചൂഷണത്തിൽ നിന്നും അക്രമത്തിൽ നിന്നുമുള്ള സ്വാതന്ത്ര്യമാണ്‌. ദളിതർക്കും ആദിവാസികൾക്കും സ്ത്രീകൾക്കും മേറ്റ്ല്ലാവർക്കും വേണ്ടി ഞങ്ങളാ സ്വാതന്ത്ര്യം നേടിയെടുക്കും. സ്ഥാപനത്തിലൂടെ ഞങ്ങൾക്ക് സ്വാതന്ത്ര്യം ലഭിക്കും. ഇതേ വ്യവസ്ഥിതി വഴി, ഇതേ പാർലമെന്റ്വഴി, ഇതേ നീതിന്യായവ്യവസ്ഥിതി വഴി! ഇതായിരുന്നു ബാബസാഹെബ്അംബേദ്കറിന്റെ സ്വപ്നം. ഇത്തന്നെയായിരുന്നു രോഹിത്വെമുലയും കണ്ട സ്വപ്നം. അതെ, നിങ്ങൾ കൊന്ന രോഹിത്‌, നിങ്ങൾ അടിച്ചമർത്താൻ ശ്രമിച്ച പ്രക്ഷോഭവും. അതിപ്പോൾ എത്രത്തോളം വലുതായെന്നു നോക്കൂ.
ജയിലിലായിരുന്നപ്പോൾ ഒരു സ്വയം വിമർശനം നടത്താൻ എനിക്ക്സാധിച്ചു. നമ്മൾ ജെഎൻയു വിദ്യാർഥികൾ കടുകട്ടിപ്രയോഗങ്ങൾ മാത്രം നിറഞ്ഞ ഭാഷയിലൂടെ സംവദിക്കുന്നവരാണ്‌. നമ്മളീ പറയുന്നത്സാധാരണക്കാർക്ക്മനസിലാവില്ല, അതവർക്ക്ബുദ്ധിയില്ലാത്തതുകൊണ്ടല്ല. വാചാടോപം അവർക്ക്പരിചയമില്ലാഞ്ഞിട്ടാണ്‌. പക്ഷെ ഇതിനുപകരം അവരുടെ കയ്യിൽ എത്തുന്നതെന്താണ്‌ ? ഒരു ആധികാരികതയുമില്ലാത്ത ഒരു കൂട്ടം വാട്സാപ്പ്ഫോർവേഡുകൾ.
ജയിലിൽ നിന്ന്എനിക്ക്രണ്ടു പാത്രങ്ങൾ ലഭിച്ചു. ഒന്ന്നീല നിറത്തിൽ, രണ്ടാമത്തേത്ചുമന്ന നിറത്തിലും. ഞാൻ ഇരുത്തി ചിന്തിച്ചു. എനിക്ക്വിധിയിൽ വിശ്വാസമില്ല. ദൈവത്തെ എനിക്കറിയുക പോലുമില്ല. പക്ഷെ രാജ്യത്ത്നല്ലതെന്തോ നടക്കാൻ പോകുന്നു എന്നെനിക്ക്തോന്നിത്തുടങ്ങി. നീലനിറമുള്ള പാത്രത്തിൽ ഞാൻ അംബേദ്കറുടെ പ്രസ്ഥാനത്തെയാണ്കണ്ടത്‌. ചുവന്ന പാത്രത്തിൽ കമ്മ്യൂണിസ്റ്റ്പ്രസ്ഥാനത്തെയും.
ആദരണീയ പ്രധാനമന്ത്രിജി, ഇന്ന്അങ്ങ്സ്റ്റാലിനെക്കുറിച്ചും ക്രൂഷ്ചെവിനെക്കുറിച്ചും സംസാരിക്കുന്നത്കേട്ടു. ടിവിയുടെ ഉള്ളിലേക്ക്കയറിച്ചെന്നു അങ്ങയോട്‌ ‘ഹിറ്റ്ലറിനെക്കുറിച്ചു കൂടി ഒന്ന്സംസാരിക്കണേഎന്ന്പറയാൻ ഞാൻ ആഗ്രഹിച്ചു. നിങ്ങളുടെ ഗുരുവായ ഗോൾവാൾക്കർ നേരിൽ ചെന്ന്കണ്ട മുസ്സോളിനിയെക്കുറിച്ചുകൂടി നിങ്ങളെന്തെങ്കിലും പറയണേ എന്ന്ഞാൻ ആഗ്രഹിച്ചു.
നിങ്ങൾ മാൻ കി ബാത്‌’ നടത്താറല്ലേയുള്ളൂ, കേൾക്കാറില്ലല്ലോ. ജയിലിൽ നിന്ന്വന്ന ശേഷം ഞാൻ എന്റെ അമ്മയോട്സംസാരിച്ചു, ഏകദേശം മൂന്നു മാസങ്ങൾക്ക്ശേഷം. അമ്മ പറഞ്ഞു. മോഡിജിയും ഒരമ്മയുടെ മകനാണ്‌. എന്റെ മകനെയോ രാജ്യദ്രോഹക്കുറ്റം ചുമത്തി ജയിലിലടച്ചിരിക്കുകയും. ‘മാൻ കി ബാത്‌’നടത്തുന്ന അദ്ദേഹത്തിന്ഇടയ്ക്ക്‌ ‘മാ കി ബാത്‌’ കൂടി നടത്തിക്കൂടെ. ഇതിനു മറുപടി പറയാൻ എന്റെ കയ്യിൽ വാക്കുകളില്ലായിരുന്നു.
രാജ്യത്തിനുള്ളിൽ ഇപ്പോൾ കാണുന്നത്വളരെയധികം ആപൽകരമായ പ്രവണതകളാണ്‌. ഇതുകൊണ്ടാണ്ഞാൻ ഒരു പാർട്ടിയെക്കുറിച്ച്മാത്രം സംസാരിക്കാത്തത്‌. ഒരു പ്രത്യേക ടിവി ചാനലിനെക്കുറിച്ചു മാത്രം സംസാരിക്കാത്തത്‌. ഞാൻ മുഴുവൻ രാജ്യത്തെക്കുറിച്ചുമാണ്സംസാരിക്കുന്നത്‌, എല്ലാ ജനങ്ങളെക്കുറിച്ചും. പ്രശ്നത്തിൽ ജെ എൻ യുവിനോടൊപ്പം നിന്ന എല്ലാവരെയും വീണ്ടും വീണ്ടും നാം സല്യൂട്ട്ചെയ്യണം. ജെഎൻയു എന്ന്പറയുന്നത്സംവരണനയം നടപ്പിലാക്കുന്ന, ഇനി അതിലെന്തെങ്കിലും പിഴവുകൾ ഉണ്ടെങ്കിൽത്തന്നെ അതു നേടിയെടുക്കാൻ സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം നൽകുന്ന ഒരു മാതൃകാ വിദ്യാഭ്യാസകേന്ദ്രമാണ്‌.
രാജ്യത്ത്ഇപ്പോൾ സംഭവിക്കുന്നത്വളരെ അപകടകരമായ കാര്യങ്ങളാണ്‌. ഞാൻ സംസാരിക്കുന്നത്ഒരു പാർട്ടിയെ കുറിച്ചോ ഒരു മാധ്യമത്തെ കുറിച്ചോ അല്ല. ഞാൻ സംസാരിക്കുന്നത്സൈനികരെ കുറിച്ചും മാത്രവുമല്ല. ഞാൻ പറയുന്നത്മുഴുവൻ രാജ്യത്തെ കുറിച്ചുമാണ്‌. ഇവിടെ സാധാരണക്കാരില്ലെങ്കിൽ പിന്നെ അത്എന്ത്തരത്തിലുള്ള രാജ്യമാവും? ഞാൻ മറ്റാരോടും പറഞ്ഞിട്ടില്ല. പക്ഷേ, എന്റെ കുടുംബത്തിന്റെ വരുമാനം മൂവായിരം രൂപയാണ്‌. എന്നെപ്പോലെ ഒരാൾ മറ്റേതെങ്കിലും ഒരു കോളജിൽ പിഎച്ച്ഡി ചെയ്യുന്നത്നിങ്ങൾക്ക്ആലോചിക്കാനാവുമോ? അത്തരം സ്ഥാപനങ്ങൾക്ക്വേണ്ടി നിലകൊള്ളുന്നവരെ അവർ ദേശദ്രോഹികളെന്ന്വിളിക്കുന്നു. ഇതെന്ത്തരത്തിലുള്ള സ്വയം പ്രഖ്യാപിത ദേശീയതയാണ്‌?
ഇവിടെ വരുന്ന പല വിദ്യാർഥികളും സാമ്പത്തികമായി വളരെയധികം പിന്നാക്കം നിൽക്കുന്നവരാണ്‌. എനിക്ക്മറ്റുള്ള വലിയ സർവകലാശാലകളിൽ പിഎച്ച്ഡി ചെയ്യാൻ പറ്റുമെന്ന്നിങ്ങൾ കരുതുന്നുണ്ടോ. ഇങ്ങനെയുള്ള ഒരു സർവകലാശാലക്ക്നേരെ ആക്രമണം വന്നപ്പോൾ അതോടൊപ്പം നിന്ന എല്ലാവർക്കുമെതിരെയും ദേശദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നു. ഒരു രാഷ്ട്രീയപാർട്ടിയുടെയും പക്ഷം പിടിച്ചല്ല ഞാനിതു പറയുന്നത്‌. എനിക്ക്എന്റേതായ പ്രത്യയശാസ്ത്രമുണ്ട്‌. സീതാറാം യെച്ചൂരിക്കെതിരെ ദേശദ്രോഹക്കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നു. രാഹുൽ ഗാന്ധിക്കും ഡി രാജയ്ക്കും അരവിന്ദ്കെജ്രിവാളിനുമെതിരെ കേസ്എടുത്തിരിക്കുന്നു. ഇവരൊന്നും ജെഎൻയുവിന്റെ പക്ഷം പിടിച്ചവരല്ല, മറിച്ച്ശരിയെ ശരി എന്നും തെറ്റിനെ തെറ്റെന്നുതന്നെയും വിവേചിച്ചറിഞ്ഞവരാണ്‌. ഇവർക്കെതിരെ പുലഭ്യം പറച്ചിലുകൾ തുടരുന്നു. വധഭീഷണികൾ കൂടിവരുന്നു. ഇതെന്തുതരം സ്വയംപ്രഖ്യാപിത ദേശീയതയാണ്സുഹൃത്തുക്കളെ? രാജ്യത്തെ 69 ശതമാനം ആൾക്കാരും നിങ്ങൾക്കെതിരെയാണ്വോട്ട്ചെയ്തിരിക്കുന്നത്‌. എപ്പോഴും നിങ്ങളുടെ ഭാഗത്താവും ജയമെന്നു കരുതരുത്‌. ഒരു നുണ തന്നെ നൂറുവട്ടം പറഞ്ഞാൽ സത്യമാകുമെന്നും കരുതരുത്‌. സൂര്യനെ നൂറുവട്ടം ചന്ദ്രൻ എന്ന്ആവർത്തിച്ചു പറഞ്ഞതുകൊണ്ട്അതൊരിക്കലും ചന്ദ്രനാവില്ല. നിങ്ങൾക്ക്സത്യത്തെ കള്ളമാക്കാനും കഴിയില്ല.
പുതിയ പുതിയ അജൻഡകളാണ്ഇവരെ മുന്നോട്ടു നയിക്കുന്നത്‌. യുജിസിക്കെതിരായ പ്രക്ഷോഭം നടക്കുമ്പോൾ ഹൈദരാബാദ്സെൻട്രൽ യൂണിവേഴ്സിറ്റിയിൽ രോഹിത്വെമുലയെ നിങ്ങൾ കൊല്ലാക്കൊല ചെയ്തു കൊന്നു. അതിനെതിരായ പ്രക്ഷോഭം ശക്തിപ്പെട്ടപ്പോഴേക്കും ഇതാ വരുന്നു അടുത്തത്‌. ‘ജെഎൻയു!! ദേശദ്രോഹികളുടെ താവളം’. പക്ഷെ ഇതും അധിക കാലം ഓടില്ല.. അടുത്തതായി ആൾക്കാരുടെ കണ്ണിൽ പൊടിയിടാൻ നിങ്ങൾ രാം മന്ദിർ നിർമിക്കാനുള്ള ഒച്ചപ്പാട്തുടങ്ങും. ആർഎസ്എസിന്റെ മുഖപത്രം ജെഎൻയുവിനെ അവഹേളിച്ചു ഒരുപാട്എഴുതുകയുണ്ടായി. ഇവിടെയുള്ള എബിവിപി പ്രവർത്തകരോട്എന്റെ വിനീതമായ അപേക്ഷയാണ്‌, ദയവു ചെയ്ത്ഇത്രയുമൊക്കെ എഴുതിയ സ്വാമിജിയെ ജെഎൻയുവിലെക്ക്കൊണ്ട്വരിക. എനിക്ക്ജനാധിപത്യത്തിൽ പൂർണവിശ്വാസമുണ്ട്‌. നമുക്ക്ഇവിടെയിരുന്നു മുഖാമുഖം നോക്കി ചർച്ച നടത്താം. തികച്ചും ആരോഗ്യപരമായ ചർച്ച. അതിന്റെ അവസാനം എന്തുകൊണ്ട്‌ 4 മാസത്തേക്ക്ജെഎൻയു അടച്ചുപൂട്ടണം എന്ന്നിങ്ങൾക്ക്യുക്തിയുക്തം തെളിയിക്കാൻ കഴിയുന്നുണ്ടെങ്കിൽ ഞാൻ അതിനോട്യോജിക്കാം. മറിച്ചാണെങ്കിൽ, നിങ്ങളീ ദേശത്തിൽ നിന്ന്പുറത്തുപോകണം.
ഇവരൊക്കെ ഒന്നും ആലോചിക്കാതെയാണ്ഓരോന്ന്ചെയ്തുകൂട്ടുന്നത്‌. ഇവരുടെ പരിപാടികൾക്കൊക്കെ ഒരൊറ്റ പോസ്റ്റർ ആയിരിക്കും. അതിന്റെ ഡിസൈനിലോ ഉള്ളടക്കത്തിലോ ഒന്നും ഒരു മാറ്റവും വരുത്താതെ ഹിന്ദു ക്രാന്തി സേനയും എബിവിപിയും എക്സ്ആർമിമെൻ അസോസിയേഷനും ഉപയോഗിക്കും. ഇതിന്റെയൊക്കെ ബുദ്ധികേന്ദ്രം നാഗ്പൂരിൽ നിന്നാണെന്ന്ഏതൊരു സാധാരണക്കാരനും മനസിലാക്കാം.
ചില കാര്യങ്ങളുണ്ട്‌. അസ്വസ്ഥതയുണർത്തുന്ന ചില സത്യങ്ങൾ. ചില ശ്രമങ്ങൾ. രാജ്യത്തിനകത്തു നിന്നുയരുന്ന പ്രതിഷേധത്തിന്റെ സ്വരങ്ങളെ അടിച്ചമർത്താൻ, ഈരാജ്യത്തെ സാധാരണക്കാരന്റെ ജീവിതപ്രശ്നങ്ങളെ ജനശ്രദ്ധയിൽ നിന്നകറ്റാൻ, നമ്മുടെ കാമ്പസിനുള്ളിൽ പോരാടുന്ന ഉമറിനെയും അനിർബനെയും അശുതോഷിനെയും ആനന്ദിനെയും കനയ്യയെയും ഇവിടെയുള്ള മേറ്റ്ല്ലാവരെയും ദേശദ്രോഹിയെന്നു ചാപ്പകുത്തി അടിച്ചമർത്താൻ, ജെഎൻയുവിനെ താറടിച്ചു കാണിക്കാൻ, സമരത്തെ ഇല്ലായ്മ ചെയ്യാൻ. പക്ഷെ ഞാൻ നിങ്ങളോട്പറയുന്നു, സമരത്തെ നിങ്ങൾക്കൊരിക്കലും തകർക്കാൻ കഴിയില്ല. നിങ്ങളെത്രത്തോളം അടിച്ചമർത്താൻ ശ്രമിച്ചാലും ഞങ്ങൾ വീണ്ടും വീണ്ടും പോരാട്ടം തുടർന്നുകൊണ്ടേയിരിക്കും.
ഇതൊരു നീണ്ട പോരാട്ടമാണ്സഖാക്കളെ. ഒരിക്കൽപോലും നിൽക്കാതെ, തല കുനിക്കാതെ, ശ്വാസം കഴിക്കാതെ പോരാട്ടത്തെ നമുക്ക്മുന്നോട്ടുകൊണ്ടുപോകേണ്ടതുണ്ട്‌. പുറത്തു രാജ്യത്തിന്റെ അഖണ്ഡത തകർക്കാൻ തുനിഞ്ഞിറങ്ങിയിരിക്കുന്ന എബിവിപിക്കും ആർഎസ്എസിനും ബിജെപിക്കുമെതിരെ നമ്മൾ നില കൊള്ളും. ജെഎൻയു നില കൊള്ളും. ചരിത്രം നില കൊള്ളും. ഒക്കുപൈ യുജിസി സമരം തുടങ്ങി വെച്ച, രോഹിത്വെമുല തുടങ്ങി വെച്ച, നമ്മളെല്ലാവരും രാജ്യത്തിനകത്തെ സാധാരണക്കാർ ഒന്നടങ്കവും തുടങ്ങി വെച്ച പോരാട്ടം നമ്മൾ തുടരുക തന്നെ ചെയ്യും. എനിക്കതിൽ പൂർണവിശ്വാസമുണ്ട്‌.
ഇന്നിവിടെ ഒത്തു ചേർന്നിരിക്കുന്ന എല്ലാവർക്കും നന്ദിയർപ്പിച്ചുകൊണ്ട്ഞാൻ നിർത്തുന്നു നന്ദി,

 Prof. John Kurakar

No comments: