Pages

Saturday, March 19, 2016

മദര്‍ തെരേസ- യഥാര്‍ഥ മനുഷ്യസ്‌നേഹത്തിന്റെ അണയാത്ത ദീപം

മദര്തെരേസ-
യഥാര് മനുഷ്യസ്നേഹത്തിന്റെ
അണയാത്ത ദീപം

ജീവിച്ചിരുന്നപ്പോള്തന്നെ വിശുദ്ധആയിരുന്ന  അഗതികളുടെ  അമ്മയായ മദര്തെരേസയെ സെപ്റ്റംബര്നാലിന്വിശുദ്ധയായി പ്രഖ്യാപിക്കും.പാവങ്ങളെയും രോഗികളെയും ജാതിയുടെയും മതത്തിന്റെയും വേര്തിരിവുകളില്ലാതെ മനുഷ്യനായി മാത്രം കണ്ടുള്ള നിസ്തുലമായ പ്രേഷിത പ്രവര്ത്തനത്തിന്റെ ഉദാത്തരൂപമായിരുന്നു മദര്തെരേസ.മദറിന്റെ മധ്യസ്ഥതയില്സംഭവിച്ച്
 അത്ഭുതങ്ങൾ  ഫ്രാന്സിസ്മാര്പാപ്പ അംഗീകരിച്ചതോടെയാണ്അവരെ വിശുദ്ധപദവിയിലേക്ക്അടുപ്പിച്ചത്‌. സമാധാനത്തിനുള്ള നൊബേല്പുരസ്കാര ജേതാവുകൂടിയായ മദറിനെ വാഴ്ത്തപ്പെട്ടവളാക്കിയ ചടങ്ങില്പങ്കെടുക്കാന്വത്തിക്കാനില്അന്ന്തടിച്ചുകൂടിയത്മൂന്നു ലക്ഷത്തോളം വിശ്വാസികളായിരുന്നു.സമൂഹം അറപ്പോടെ കണ്ട്അകറ്റിനിര്ത്തിയ കുഷ്ഠരോഗികളെയും അനാഥരെയും അവര്ശുശ്രൂഷിച്ചു. അഗതികളില്മദര്തെരേസ കണ്ടത്ദൈവത്തെ തന്നെയായിരുന്നു. മനുഷ്യസ്നേഹത്തിന്റെ പകരംവയ്ക്കാനാകാത്ത മാതൃക കൂടിയായിരുന്നു മഹദ്ജീവിതം.ചുറ്റുമുള്ള വേദന നിറഞ്ഞ ഇരുണ്ട ജീവിതങ്ങളിലേക്കു കാരുണ്യത്തിന്റെ പ്രകാശമായി   അമ്മ നിയോഗം പോലെ ഇറങ്ങിച്ചെല്ലുകയായിരുന്നു..1950-ല്മിഷണറീസ്ഓഫ്ചാരിറ്റി ആരംഭിച്ചതോടെ അഗതികള്ക്കായുള്ള പ്രവര്ത്തനം കൂടുതല്ആഴവും പരപ്പുമുള്ളതായി. കൊല്ക്കത്തയിലെ തെരുവില്മരണവുമായി മല്ലിട്ടുകഴിഞ്ഞ രോഗികളെ മദര്തെരേസ തന്റെ ശുശ്രൂഷാകേന്ദ്രമായ നിര്മല്ഹൃദയില്എത്തിച്ചു പരിചരിച്ചു. പലരും മരണത്തിനു തന്നെ കീഴടങ്ങി. അതിലേറെപ്പേര്ജീവിതത്തിലേക്ക്തിരിച്ചുവന്നു. അവര്ക്കൊക്കെ മദര്തെരേസ ദൈവമായി. അവരങ്ങനെ മറ്റുള്ളവര്ക്കു മുന്നില്മനുഷ്യരൂപം ധരിച്ചെത്തിയ ദൈവദൂതയായി മാറി.മദര്തെരേസ കൊളുത്തിവച്ച യഥാര് മനുഷ്യസ്നേഹത്തിന്റെ ദീപശിഖ  അണയാതെ മുന്നോട്ടു കൊണ്ടുപോകാൻ ലോകത്തിനു പ്രത്യേകിച്ച് ഭാരതീയർക്കു  കഴിയണം .


പ്രൊഫ്‌. ജോൺ കുരാക്കാർ

No comments: