കേരളത്തിൽ ദുരാചാര ഗുണ്ടായിസം
വ്യാപിക്കുന്നു
പ്രായപൂര്ത്തിയായ സ്ത്രീയും പുരുഷനും ഒന്നിച്ചിരിക്കുന്നതിനെ അസഹിഷ്ണുതയോടെ കാണുന്ന ഒരു വിഭാഗം കേരളത്തിൽ വളർന്നു വരുന്നത് ആശങ്കാജനകമാണ് . ജാതിമത രാഷ്ട്രീയത്തിന് അതീതമായിട്ടാണ് ആ ഗുണ്ടായിസം വളരുന്നത് . ഇത് സാംസ്കാരികശൂന്യതയുടെ ലക്ഷണമാണ്. സദാചാരത്തിന്റെ പേരിലാണ് ഇങ്ങനെ ഒരു വിഭാഗം പുരുഷന്മാർ നിയമം കൈയിലെടുക്കുന്നത്..ഇതിനെ സദാചാര.ഗുണ്ടായിസം..എന്നു പറയുന്നതിനു പകരം ദുരാചാര ഗുണ്ടായിസം എന്നു വിളിക്കുന്നതാണ് നല്ലത് പ്രായപൂര്ത്തിയായ സ്ത്രീപുരുഷന്മാര്ക്ക് ഉഭയസമ്മതപ്രകാരം പരസ്പരം കണ്ടുകൂടെന്നോ സംസാരിച്ചുകൂടെന്നോ ഉള്ള നിയമം രാജ്യത്തില്ല. നിയമം കയ്യിലെടുക്കാൻ ആർക്കും അവകാശമില്ല . ആരെങ്കിലും നിയമം കയ്യിലെടുക്കുന്നുവെങ്കിൽ അത് നമ്മുടെ പൊലിസിന്റെ കഴിവുകേട് തന്നെയാണ് .
ഏതാനം ദിവസം മുൻപാണ് തോടന്നൂര് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരുവള്ളൂര് മുരളിയെയും പയ്യോളി പഞ്ചായത്ത് മുന് പ്രസിഡന്റ് കെ.ടി. സിന്ധുവിനേയും സദാചാരപ്പോലീസ് ചമഞ്ഞ് ഒരുസംഘമാളുകള് വടകര സഹകരണസംഘം ഓഫീസിനുള്ളില് പൂട്ടിയിട്ടത്.ഈ സദാചാര ഗുണ്ടായിസത്തിനെതിരെ സിന്ധു കോടതിയെ സമീപിക്കുകയാണ് .ഏതാനം നാൾ മുൻപ് പട്ടാഴിവടക്കേക്കര സ്വദേശികളായ ദമ്പതികള് കാറില് സഞ്ചരിക്കവെ മൂന്നംഗ സംഘം കാര് തടഞ്ഞു നിര്ത്തി ദമ്പതികളെ മര്ദ്ദിക്കുകയുണ്ടായി
. സംഭവം കണ്ട് എത്തിയ അടൂര് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്ക്കും മര്ദ്ദനമേറ്റിരുന്നു.പിടിയിലായ വ്യക്തി നിരവധി കേസുകളിലെ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. അമ്മയും മകനും ബൈക്കിൽ പോകുമ്പോൾ സദാചാര ഗുണ്ടായിസം കാട്ടിയ കോഴിക്കോട്ടെ സംഘത്തിലെ ഒരു പ്രതി ഒളിവിൽ. ഊട്ടിയിലേക്ക് മുങ്ങിയ യുവാവിനെ പിടികൂടാനുള്ള ശ്രമം തുടരുകയാണ്. അറസ്റ്റിലായ അഞ്ചു പ്രതികളും റിമാൻഡിലാണ് ..കലാമണ്ഡലം ഷീബയും മകൻ ജിഷ്ണുവും രാത്രി വൈകി നൃത്ത പരിപാടി കഴിഞ്ഞ് കോഴിക്കോട് കോവൂരിലെ വീട്ടിലേക്കു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു സാദാചാര ഗുണ്ടായിസം അരങ്ങേറിയത്.. മൂന്നു ബൈക്കുകളിലായെത്തിയ ഈ ആറു പേർ അമ്മയുടേയും മകന്റേയും ബൈക്കു വളഞ്ഞു. ബൈക്കിൽനിന്ന് വീഴ്ത്തിയ ശേഷം ഇരുവരെയും മർദ്ദിച്ചു. ഇരുപതു മിനിറ്റോളം തടഞ്ഞുവച്ച് ഉപദ്രവിച്ചു.
മറ്റൊരു കാറിന്റെ വെളിച്ചം കണ്ടപ്പോഴാണ്
... സദാചാര സംഘം പിരിഞ്ഞത്. അമ്മയും മകനുമാണെന്ന് പലതവണ പറഞ്ഞിട്ടും സദാചാരസംഘം കേട്ടില്ല. ബൈക്കിന്റെ നമ്പർ അമ്മയും മകനും കുറിച്ചെടുത്തതാണ് അന്വേഷണത്തിൽ വഴിത്തിരിവായത് കുറച്ചു ദിവസം മുൻപ്അടൂരില് സദാചാര ഗുണ്ടായിസം; ഒരാള് പിടിയില്. പത്തനംതിട്ടയിൽ
: സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ മര്ദ്ദിച്ച സംഘത്തിലെ ഒരാള് പോലീസ് പിടിയിൽ .സദാചാരം ചമഞ്ഞ ഈ ദുരാചാര ഗുണ്ടകളെ നിലക്ക് നിർത്താൻ നമ്മുടെ പൊലിസിനു തീർച്ചയായും കഴിയും . രാഷ്ട്രീയ -മത സംഘടനകൾ തങ്ങളുടെ അണികൾ ദുരാചാര ഗുണ്ടകൾ ആകുന്നില്ല എന്ന് ഉറപ്പുവരുത്തണം
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment