എം.എല്‍.എയുടെ മനുഷ്യത്വരഹിതമായ ആക്രമണത്തിനെതിരെ ബോളിവുഡ് താരങ്ങളും മൃഗസംഘടനകളും രംഗത്ത്
പോലീസ് കുതിരയെ ക്രൂരമായി ആക്രമിച്ച ബി.ജെ.പി എം.എല്‍.എയ്ക്കെതിരെ ബോളിവുഡ് താരങ്ങളും മൃഗങ്ങള്ക്ക് വേണ്ടിയുള്ള സംഘടനയും. എം.എല്‍.എ സമൂഹത്തിന് തന്നെ അപകടമാണെന്ന് മൃഗങ്ങള്ക്ക് വേണ്ടിയുള്ള സംഘടനയായ പീപ്പിള്‍ ഫോര്‍ എത്തിക്കല്‍ ട്രീറ്റ്മെന്റ് ഓഫ് ആനിമല്സ് (പേട്ട) പറഞ്ഞു.ഈ എം.എല്‍.എയെ അയോഗ്യനാക്കണമെന്നും പേട്ട ചീഫ് എക്സിക്യുട്ടീവ് പൂര്‍വ ജോഷിപുര പറഞ്ഞു. ഇദ്ദേഹത്തെ അയോഗ്യനാക്കാന്‍ സ്പീക്കര്‍ ഗോവിന്ദ് സിങ് തയ്യാറാകണമെന്നും പേട്ട ആവശ്യപ്പെട്ടു. ഗണേഷ് ജോഷിയെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ തയ്യാറാകണമെന്നും പേട്ട പ്രസ്താവനയില്‍ പറഞ്ഞു.
ജോഷിയുടേത് മനുഷ്യത്വരഹിതമായ പ്രവര്ത്തിയാണെന്ന് ബോളിവുഡ് താരം സോനം കപൂര്‍ പറഞ്ഞു. എം.എല്‍.എയ്ക്കെതിരെ നടപടി എടുക്കണമെന്നും സോനം കപൂര്‍ ആവശ്യപ്പെട്ടു. മനുഷ്യത്വരഹിതമായ പ്രവര്ത്തിയെ വിമര്ശിച്ച് ബോളിവുഡ് നടി മിനിഷ ലാംബയും രംഗത്തു വന്നു. ബോളിവുഡ് സംവിധായകന് അനുഭവ് സിന്ഹയും നടനും മോഡലുമായ രജ്നീഷ് ഡഗ്ഗലും ഗണേഷ് ജോഷിയെ രൂക്ഷമായി വിമര്ശിച്ചു രംഗത്തു വന്നു.
Prof. John Kurakar
No comments:
Post a Comment