ഇന്ന്മാർച്ച് 8
ലോകവനിതാ ദിനം
ലോകവനിതാ ദിനം
ഒരു വനിതാദിനം കൂടി ഇന്ന് ആഗതമായിരിക്കുകയാണ്
. പുരുഷമേധാവിത്വം സമൂഹത്തില്‍ വേരുറച്ച കാലഘട്ടങ്ങളില്‍ തന്നെ തുടങ്ങിയതാണ് സ്ത്രീ സമത്വത്തിനുള്ള സ്‌ത്രീകളുടെ പോരാട്ടം..
അടുക്കളയില്‍നിന്ന് അരങ്ങിലേക്കുള്ള സ്‌ത്രീശക്‌തിയുടെ രൂപാന്തരണം സമൂഹത്തിന്റെ ആവശ്യം
കൂടിയാണ് .ഇന്നു പുരുഷനൊപ്പംതന്നെ സ്‌ത്രീയും സമൂഹത്തില്‍ പലകാര്യങ്ങളിലും തുല്യത
കൈവരിച്ചിരിക്കുന്നു. സ്‌ത്രീകള്‍ക്കു നിര്‍വഹിക്കാന്‍ പറ്റാത്തതായി ഒരുജോലിയുമില്ല.
അടിച്ചമര്‍ത്തലുകള്‍ക്കെതിരേ സംഘടിതമായി പ്രതിരോധിക്കാന്‍ ശക്‌തിനേടിക്കഴിഞ്ഞിരിക്കുകയാണ്
സ്‌ത്രീ സമൂഹം. സ്‌ത്രീശക്‌തിക്കു തുണയായി നിയമസംവിധാനങ്ങള്‍ പോലും മാറിക്കഴിഞ്ഞു.
ഇന്ത്യയിലാണെങ്കിലും സ്‌്രതീ ആഭിമുഖ്യ നിയമങ്ങള്‍ ധാരാളമുണ്ട്. വീട്ടിലോ, വഴിയിലോ,
തൊഴിലിടങ്ങളിലോ അവര്‍ക്കെതിരേ ഉയരാനിടയുള്ള കൈകളില്‍ വിലങ്ങ് ഉറപ്പാണ്..എന്നിരുന്നാലും
സ്‌ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങളും കൂടിവരുന്നുണ്ട്. സ്‌ത്രീകള്‍ മാത്രമല്ല, കുട്ടികള്‍ക്കെതിരേയും
കടന്നാക്രമണങ്ങളും വര്‍ധിച്ചിരിക്കുന്നു. ലോകത്തെങ്ങും ഇതൊക്കെയാണ് സ്‌ഥിതി. സംഘര്‍ഷമേഖലകളിലൊക്കെ
ഏറ്റവും കൂടുതല്‍ പീഡനംനേരിടുന്നത് സ്‌ത്രീകളും പെണ്‍കുട്ടികളുമാണ്. ഐ.എസ്. ഭീകരത
കളം നിറഞ്ഞാടുന്ന സിറിയയില്‍ തടവിലായ സ്‌ത്രീകള്‍ നേരിടുന്ന ക്രൂരതകള്‍ മനസാക്ഷി മരവിക്കുന്നതാണ്.
യുദ്ധത്തില്‍ അഭയാര്‍ഥികളാക്കപ്പെടുമ്പോഴും വിഷമമേറെ അനുഭവിക്കുന്നത് സ്‌ത്രീകള്‍
തന്നെയാണ്. ഈ വിധം പെരുകുന്ന അക്രമങ്ങള്‍ക്കെതിരേ വ്യാപക ബോധവല്‍ക്കരണം നടത്തുന്നതിന്റെ
പ്രാധാന്യം അറിയിക്കുന്ന സെമിനാറുകളും ചര്‍ച്ചകളുമാകും വനിതാദിനത്തില്‍ പൊതുവായി നടക്കുക.
പക്ഷേ, അതില്‍ മാത്രം ഒതുങ്ങിപ്പോകാതെയിരിക്കുകയും ചെയ്യണം. ഈ വര്‍ഷത്തെ വനിതാദിന
മുദ്രാവാക്യം തുല്യതയ്‌ക്കായി പ്രതിജ്‌ഞ ചെയ്യാമെന്നാണ്. ഒട്ടെല്ലാ മേഖലകളിലും തുല്യതകൈവരിക്കാന്‍
സ്‌ത്രീകള്‍ക്കു കഴിഞ്ഞിരിക്കുന്നു എന്നതു യാഥാര്‍ഥ്യമാണ്. എങ്കിലും സാമൂഹികശാക്‌തീകരണത്തില്‍
സ്‌ത്രീകള്‍ അകറ്റി നിര്‍ത്തപ്പെടുന്നുണ്ട്. ഇതിനായി രാഷ്‌ട്രീയമായി അവരെ ശക്‌തിപ്പെടുത്തുകയാണു
വേണ്ടത്. എന്നാല്‍, സീറ്റുകള്‍ സംവരണം ചെയ്യുന്നകാര്യത്തില്‍ തദ്ദേശസ്‌ഥാപനങ്ങളില്‍
മാത്രമാണ് ഇന്നു സ്‌ത്രീകള്‍ക്ക് അര്‍ഹമായ പ്രാധാന്യം രാഷ്‌ട്രീയകക്ഷികള്‍ നല്‍കുന്നത്.നിയമസഭകളിലേക്കും
പാര്‍ലമെന്റിലേക്കും നടക്കുന്ന തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സീറ്റുകള്‍ സ്‌ത്രീകള്‍ക്കു
സംവരണം ചെയ്യണമെന്ന് മുറവിളി ഉയര്‍ന്നിട്ട് കാലങ്ങളായി. എന്നിട്ടും ഇതിനോട് മുഖ്യധാരാ
രാഷ്‌ട്രീയകക്ഷികള്‍ അര്‍ഥഗര്‍ഭമായ മൗനം പുലര്‍ത്തുന്നു. രാഷ്‌ട്രീയം പുരുഷകേന്ദ്രീകൃതമായതുകൊണ്ട്
സ്‌ത്രീകള്‍ക്കനുകൂലമായി വാദിക്കാന്‍ കൂടി ആരും തയാറാകുന്നില്ല. സ്‌ത്രീകള്‍ നേതൃത്വം
നല്‍കുന്ന പാര്‍ട്ടികളില്‍പ്പോലും സ്‌ത്രീസാന്നിധ്യം അര്‍ഹിക്കുന്നവിധമില്ല.
രാഷ്‌ട്രീയ രംഗത്ത് തിരിച്ചടി
കിട്ടുമ്പോഴും വ്യവസായിക, ബാങ്കിങ്, വാണിജ്യ, ഇന്‍ഷുറന്‍സ് മേഖലകളില്‍ സ്‌ത്രീ സാന്നിധ്യം
ഇന്നു കരുത്തുറ്റതാണ്. സ്‌ത്രീകള്‍ നേതൃത്വം വഹിക്കുന്ന കമ്പനികള്‍ എത്രയോ ഉണ്ട്.
ഇവിടെ തീരുമാനം എടുക്കുന്നതില്‍ പുരുഷന്‍മാര്‍ക്കൊപ്പം സ്‌ത്രീകളും തുല്യത പുലര്‍ത്തുന്നു.
വിജയം കാഴ്‌ചവച്ച 64 ശതമാനം കമ്പനികളിലും പുരുഷന്‍മാര്‍ക്കൊപ്പം വനിതകള്‍ക്കും തീരുമാനമെടുക്കുന്നതില്‍
തുല്യപങ്കാളിത്തമാണ്. തൊഴില്‍ രംഗങ്ങളില്‍ സ്‌ത്രീകളുടെ നേതൃത്വം അംഗീകരിക്കപ്പെടുന്നതിന്റെ
ഉത്തമ ഉദാഹരണമാണിത്.
മാറുന്ന സാമൂഹിക സാഹചര്യത്തില്‍ സമൂഹ നിര്‍മാണത്തില്‍ സ്‌ത്രീകളുടെ പങ്ക്
കൂടിവരികയാണ്. അതിലേക്കായി സ്വയം ശക്‌തിയാര്‍ജിക്കുക എന്ന ലക്ഷ്യമാണ് ഓരോ വനിതയും
മനസിലേറ്റേണ്ടത്. പ്രതികൂലാവസ്‌ഥകളെ മറികടക്കാന്‍ സ്വന്തം ദൗര്‍ബല്യങ്ങളെ തിരിച്ചറിയുകയും
വേണം. ലോകം ഇന്നനുഭവിക്കുന്ന എല്ലാ നേട്ടങ്ങളും സ്‌ത്രീകളുടേയും കൂടിയാണ്. നേട്ടങ്ങൾ
കൈവരിക്കാൻ ഗ്രാമീണ സ്ത്രീകളെ പ്രാപ്താരാക്കണം
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment