Pages

Tuesday, March 8, 2016

കലാഭവൻ മണിയുടെ അകാല നിര്യാണത്തിൽകേരള കാവ്യ കലാ സാഹിതി അനുശോചനവും അനുസ്മരണവും നടത്തി

കലാഭവൻ മണിയുടെ അകാല നിര്യാണത്തിൽകേരള കാവ്യ കലാ സാഹിതി അനുശോചനവും  അനുസ്മരണവും നടത്തി
കേരള കാവ്യകലാ സാഹിതി പ്രസിഡന്റ്‌
 പ്രൊഫ്‌.ജോൺ കുരാക്കാർ  അനുസ്മരണ  പ്രസംഗം  നടത്തുന്നു
കേരള കാവ്യകാലാ സാഹിതി  കലയുടെ മണി വിളക്കായ കലാഭവൻ മണിയുടെ അകാല നിര്യാണത്തിൽ  മാർച്ച്  8 ന് കൂടിയ യോഗം  അനുശോചനം  രേഖപെടുത്തി . രാവിലെ 10.30 നു കൊട്ടാരക്കര  കുരാക്കാർ  ഹാളിൽ  കൂടിയ സമ്മേളനത്തിൽ  കാവ്യകലാ സാഹിതി പ്രസിഡന്റ്‌  പ്രൊഫ്‌. ജോൺ കുരാക്കാർ  അദ്ധ്യക്ഷത വഹിച്ചു . 2 മണിക്ക്  കരിക്കം ഇന്റർനാഷണൽ പബ്ലിക്‌ സ്കൂളിൽ കൂടിയ അനുസ്മരണ സമ്മേളനം  യു.ആർ .ഐ  സെക്രട്ടറി ജനറൽ  ഡോക്ടർ  എബ്രഹാം  കരിക്കം  ഉത്ഘാടനം ചെയ്തു . സരസൻ കൊട്ടാരക്കര , നീലേശ്വരം സദാശിവൻ ,ജിജി പി.മാത്യു , രാജൻ മലയിലഴികം , തങ്കച്ചൻ , ബാബു ഉമ്മൻ  , സജി ചേരൂർ  എന്നിവർ അനുസ്മരണം  നടത്തി  കലാഭവൻ മണിയുടെ  നാടൻ പാട്ടുകൾ   തങ്കച്ചൻ അവതരിപ്പിച്ചു .".വിശപ്പിന്റെ വേദന അറിഞ്ഞവനു മാത്രമേ വിശക്കുന്നവന്റെ വേദനയും മനസിലാകൂ,ആ വേദന ഏറ്റവും നന്നായി തന്നെ മനസിലാക്കിയ ഒരു കലാ കാരനാണ് കലാഭവൻ മണി.യെന്ന്  അനുസ്മരന പ്രസംഗകർ  ചൂണ്ടികാട്ടി
നാടന്പാട്ടുമായി ഇനി മണി വരില്ല

mangalam malayalam online newspaperകലാഭവന്‍ മണിയുടെ വേര്‍പാട്‌ ഇടുക്കിക്കാര്‍ക്ക്‌ ഇനിയും വിശ്വസിക്കാനായിട്ടില്ല. തൊടുപുഴയാറിന്റെ കടവുകളില്‍ ചൂണ്ടയിടാനും കപ്പയും ബീഫുമൊക്കെ തങ്ങള്‍ക്കൊപ്പം ഒരുമിച്ചിരുന്ന്‌ പാചകം ചെയ്യാനുമൊക്കെ ഇനിയുമൊരിക്കല്‍ കൂടി മണിച്ചേട്ടനെത്തില്ലെന്ന യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടാന്‍ ബുദ്ധിമുട്ടുകയാണ്‌ ഇവിടുത്തെ സുഹൃത്തുക്കള്‍.
മണിയെ ഓഡിയോ കാസറ്റുകളിലെ നാടന്‍ പാട്ടുകളിലൂടെയും ആക്ഷേപഹാസ്യ പരിപാടികളിലൂടെയുമൊക്കെ പരിചയപ്പെട്ട്‌ തുടങ്ങിയതാണ്‌ ഇടുക്കി. മുടങ്ങാതെ ആ കാസറ്റുകള്‍ വാങ്ങി, ബാറ്ററിയില്‍ പ്രവര്‍ത്തിപ്പിക്കുന്ന ടേപ്പ്‌ റെേക്കാഡറുകളില്‍ നിരവധി തവണ ആ പാട്ടും തമാശകളും കേട്ട്‌ ഏറ്റുപാടിയിരുന്ന നാട്ടില്‍ മണിയെത്തിയത്‌ വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും എന്ന സിനിമയുടെ ഷൂട്ടിങ്ങിനായിരുന്നു. കാഞ്ഞാറിലാണ്‌ സിനിമയുടെ 90 ശതമാനം രംഗങ്ങളും ചിത്രീകരിച്ചത്‌. കലാഭവന്‍ മണിയെന്ന താരത്തിന്റെ കരിയറിലെ വഴിത്തിരിവായ സിനിമയായിരുന്നു അത്‌. ജില്ലയിലുള്‍പ്പെടെ നിരവധി വേദികളില്‍ മണി തന്നെ അത്‌ പരസ്യമായി സമ്മതിക്കുകയും ചെയ്‌തിട്ടുണ്ട്‌. എന്നാല്‍ ഷൂട്ടിങ്ങിനെത്തി മടങ്ങിങ്കെിലും മണി പിന്നീട്‌ ഈ നാട്ടുകാരന്‍ കൂടിയായി മാറി. ചിത്രീകരണ സമയത്ത്‌ ഉണ്ടാക്കിയെടുത്ത വലിയ സൗഹൃദനിരയെ മരണംവരെ അടുപ്പിച്ചു നിര്‍ത്തി. ഷൂട്ടിങ്‌ ഇല്ലാത്ത സമയങ്ങളിലും ഇവിടെ നിത്യസന്ദര്‍ശകനായിരുന്നു അദ്ദേഹം.
സിനിമയുടെ ഷൂട്ടിങ്ങിനെത്തുമ്പോഴും അല്ലാത്തപ്പോഴും ഹോട്ടലുകളില്‍ താമസിക്കുന്ന ശീലമില്ലാതിരുന്ന മണി ടൗണില്‍നിന്നു മാറി ഒഴിഞ്ഞ വീടുകളിലായിരുന്നു താമസിക്കാന്‍ ഇഷ്‌ടപ്പെട്ടിരുന്നത്‌. വരുന്നതിന്‌ മുമ്പേ സുഹൃത്തുക്കളെ വിളിച്ച്‌ അതിനുള്ള ഏര്‍പ്പാടുകള്‍ക്ക്‌ ചട്ടം കെട്ടും.
ഇഷ്‌ടഭക്ഷണം സുഹൃത്തുക്കള്‍ക്കൊപ്പം പാചകം ചെയ്യും. പാട്ടു പാടി, തമാശകള്‍ പറഞ്ഞ്‌, പൊട്ടിച്ചിരിച്ച്‌ അവധി ദിനങ്ങള്‍ ആഘോഷമാക്കി മാറ്റും. ആള്‍ക്കൂട്ടത്തെ കൈയിലെടുക്കാനും നാട്ടുകാരുമായി വളരെ പെെട്ടന്ന്‌ ഇണങ്ങാനും അദ്ദേഹത്തിനു പ്രത്യേക നൈപുണ്യമുണ്ടായിരുന്നു. സാധാരണക്കാരായിരുന്നു ഇവരിലധികവും. മുട്ടത്തിനടുത്ത്‌ ശങ്കരപ്പിള്ളി കോളനിക്കു സമീപത്തെ പുഴക്കടവില്‍ ചൂണ്ടയിടാനെത്തുന്നതും നാട്ടുകാരായ സുഹൃത്തുക്കള്‍ക്കൊപ്പം നാടന്‍ പാട്ടു പാടുന്നതുമൊക്കെ മണിയെ എന്നുമോര്‍മിക്കാനുള്ള അനുഭവങ്ങളായി കുറിച്ചിടുകയാണ്‌ ഇവിടുത്തുകാര്‍. ചെറുപ്പക്കാര്‍ക്കു പുറമേ വൃദ്ധസുഹൃത്തുക്കളും മണിക്ക്‌ ഇടുക്കിയിലുണ്ട്‌.
ഒരുപക്ഷേ മണി തന്നെയാണ്‌ കേരളമാകെ ഇടുക്കിയുടെയും തൊടുപുഴയുടെയും സൗന്ദര്യം അറിയാന്‍ കാരണക്കാരനായത്‌. വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനുമെന്ന സിനിമയ്‌ക്കു ശേഷം ഇവിടം സിനിമാക്കാരുടെ ഇഷ്‌ടലൊക്കേഷനായി മാറി.
മണിയുടെ തന്നെ ഫിലിംസ്‌റ്റാര്‍, അണ്ണാറക്കണ്ണന്‍, ഒരിടത്തൊരു പോസ്‌റ്റ്‌മാന്‍, കിഴക്കേമല, പാപനാശം തുടങ്ങി പത്തിലേറെ സിനിമകള്‍ ഇടുക്കിയില്‍ ചിത്രീകരിച്ചു. സിനിമയുടെ ചിത്രീകരണത്തിനെത്തി ഒരു നാടുമായി ഇത്രമേല്‍ ഇഴചേര്‍ന്ന ബന്ധമുണ്ടാക്കാന്‍ മറ്റൊരു നടനും കഴിഞ്ഞിട്ടുണ്ടാവില്ല. അതുകൊണ്ട്‌ തന്നെ മണിയുടെ വേര്‍പാട്‌ അംഗീകരിക്കാന്‍ നാട്ടുകാരായ അദ്ദേഹത്തിന്റെ സുഹൃത്‌വലയം ഇനിയും സമയമേറെയെടുക്കും
              Prof. John Kurakar

No comments: