ക്രൈസ്‌തവലോകം വിശുദ്ധ വാരത്തിലേക്ക്
കുരിശു മരണത്തിനു മുന്നോടിയായി ക്രിസ്തു കഴുതപ്പുറത്തേറി ജറുസലേമിലേക്കു പ്രവേശിച്ചതിന്റെ ഓര്മ പുതുക്കിയാണു ഓശാന ഞായര്‍ ആചരണം. ഓശാന ഞായര്‍ ആചരണത്തിന്റെ ഭാഗമായി രാവിലെ പള്ളികളില്‍ കുരുത്തോല പ്രദക്ഷിണവും പ്രത്യേക തിരുക്കര്മങ്ങളും നടത്തിയത് .. യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്മ പുതുക്കുന്ന പെസഹാ വ്യാഴവും ഈയാഴ്ചയാണ്. വിനയത്തിന്റെ മാതൃക നല്കി യേശു ശിഷ്യരുടെ പാദങ്ങള്‍ കഴുകിയതിന്റെ ഓര്‍മയില്‍ പെസഹാ വ്യാഴാഴ്ച ദേവാലയങ്ങളില്‍ കാല്‍കഴുകല്‍ ശുശ്രൂഷയും ഭവനങ്ങളില്‍ അപ്പം മുറിക്കല്‍ ശുശ്രൂഷയും നടക്കും.ദുഖവെള്ളിയാഴ്ച പള്ളികളില്‍ പ്രത്യേക പീഢാനുഭവ തിരുക്കര്മങ്ങളും പ്രദക്ഷിണവുമുണ്ടാകും. ഈ വർഷം വചനിപ്പു പെരുന്നാളുംദുഖവെള്ളിയാഴ്ച തന്നെയാണ് .വെള്ളിയാഴച് രാവിലെ 6 മണിക്ക് വചനിപ്പു പെരുന്നാളിൻറെ കർമ്മങ്ങൾ ആരംഭിക്കും തുടർന്ന്ദുഖവെള്ളിയാഴ്ച യുടെ കർമ്മങ്ങൾ തുടങ്ങും . വൈകിട്ട് 4 മണിക്ക് ശേഷമേ കർമ്മങ്ങൾ അവസാനിക്കുകയുള്ളൂ . ശനിയാഴ്ച വിശുദ്ധ കുർബാന യും മരിച്ചവർക്ക് വേണ്ടിയുള്ള പ്രത്യക പ്രാർത്ഥനകളും നടക്കും .ഇനിയുള്ള ദിനങ്ങള്‍ ഈസ്റ്റർ ഞായർ വരെ വിശ്വാസികള്ക്കു പ്രാര്ത്ഥനയുടെയും കഠിന ഉപവാസത്തിന്റെയും നാളുകളാണ്.
Prof. John Kurakar
No comments:
Post a Comment