Pages

Monday, February 29, 2016

TRIBUTE PAID TO RAJESH PILLAI,

TRIBUTE PAID TO RAJESH PILLAI, MALAYALAM FILM DIRECTOR

സംവിധായകന്രാജേഷ് പിള്ള അന്തരിച്ചു

Malayalam film director Rajesh Pillai passed away on 27th February ,2016. at PVS hospital in Kochi. He was 41.An official at the hospital confirmed the death of the filmmaker at 11:45 am.
He was admitted to the hospital on February 25 and immediately put on the ventilator.
The director who is known for path-breaking Malayalam films such as “Traffic” and “Mili” was suffering from liver cirrhosisSeveral actors who worked in his movies rushed to the hospital on hearing news about his demise at 11.45 am.The filmmaker had contracted pneumonia during the post production of his latest film “Vettah” and it worsened his health condition.His death comes a day after “Vettah”, starring Manju Warrier and Kunjacko Bobban, hit theatres. The film was completed while he was undergoing treatment.
His co-star of the film Divya Dutta wrote, “Lost a very dear director Rajesh Pillai… who directed me in the yet unreleased beautiful film#traffic! Rip dear sir!”

സംവിധായകന്‍ രാജേഷ് പിള്ള (41) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നോണ്‍ ആല്‍ക്കഹോളിക് ലിവര്‍ സിറോസിസ് ബാധിതനായിരുന്ന അദ്ദേഹം കുറച്ചുകാലമായി ചികിത്സയിലായിരുന്നു. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് തയാറെടുക്കവേ വെള്ളിയാഴ്ച അദ്ദേഹത്തിന്റെ നില ഗുരുതരമാകുകയായിരുന്നു.രാജേഷ് പിള്ളയുടെ പുതിയ ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. സിനിമയുടെ അവസാന ജോലികള്‍ നടക്കുന്നതിനിടെയാണ് ന്യൂമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായത്. ചിത്രീകരണത്തിനായി പലപ്പോഴും അദ്ദേഹം ആശുപത്രിയിയില്‍ നിന്നാണ് എത്തിയിരുന്നത്. ചികിത്സ തുടരാന്‍ സുഹൃത്തുക്കള്‍ നിര്‍ദ്ദേശിച്ചെങ്കിലും സിനിമ എങ്ങനെയും പുറത്തിറക്കണമെന്ന വാശിയിലായിരുന്നു അദ്ദേഹം.
മരണ സമയത്ത് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നു. നില ഗുരുതരമാണെന്ന് അറിഞ്ഞ് രാവിലെ തന്നെ ആശുപത്രിയിലേക്ക് നിരവധി സുഹൃത്തുക്കളും സിനിമാ മേഖലയില്‍ നിന്നുള്ളവരും എത്തി. കായംകുളം സ്വദേശിയായ രാജേഷ് സിനിമയില്‍ സജീവമായ ശേഷം കൊച്ചിയിലെ ഫ്‌ളാറ്റിലാണ് താമസം.
ഹൃദയത്തില്‍ സൂക്ഷിക്കാന്‍, ട്രാഫിക്, മിലി എന്നീ ചിത്രങ്ങളുടെയും സംവിധായകനാണ്. ട്രാഫികിന്റെ ഹിന്ദി പതിപ്പ് അദ്ദേഹത്തിന്റെ സംവിധാനത്തില്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്തിരുന്നു.മലയാള സിനിമാ സംവിധായകന് രാജേഷ് പിള്ള ആകസ്മിക വേർപാടിൽ  കുരാക്കാർ  കൾച്ചറൽ  ഫോറം അനുശോചനം രേഖപെടുത്തി . കുരാക്കാർ ടൌൺ സെൻറെർ -ൽ കൂടിയ യോഗത്തിൽ  പ്രൊഫ്‌. ജോൺ കുരാക്കാർ . സുരേഷ് കുമാർ , ജോബി വർഗീസ്‌ , സദാശിവൻ , സാം കുരാക്കാർ , പ്രൊഫ്‌. വർഗീസ് ജോൺ , അഭിലാഷ് എസ്  നായർ  എന്നിവർ സംസാരിച്ചു .
Prof. John Kurakar


No comments: