മദ്യനിരോധന മേഖലയായ അട്ടപ്പാടിയില്
ഒരുവര്‍ഷം മദ്യപിച്ച് മരിച്ചത് 80 യുവാക്കള്
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കിടയില്‍ മദ്യപാനം അപകടകരമായ അവസ്‌ഥയിലായപ്പോള്‍ 1996 ല്‍ സര്‍ക്കാര്‍ മദ്യനിരോധനം നടപ്പാക്കി. എന്നാല്‍ ആദിവാസികള്‍ അല്ലാത്ത ഭൂവുടമകളുടെയും കച്ചവടക്കാരുടെയും തൊഴിലാളികളായി മാറിയ ആദിവാസി യുവാക്കള്‍ക്കു കൂലിയായി ലഭിച്ചത് അല്‍പ്പം പണവും ഏറെ മദ്യവുമായിരുന്നു. വിവാഹപ്രായം എത്തും മുമ്പേ മരിച്ചവരും വിവാഹജീവിതത്തിലേക്കു കടന്നയുടന്‍ മരിച്ചവരും ഏറെയാണ്.
തായ്‌ക്കുല സംഘവും എക്‌സൈസ് വകുപ്പും സഹകരിച്ച് ചില നീക്കങ്ങള്‍ നടത്തിയെങ്കിലും മദ്യനിരോധനം പൂര്‍ണഫലം കണ്ടില്ല. ഇപ്പോള്‍ വ്യാജമദ്യം സുലഭം. ആനക്കട്ടിയിലെ തമിഴ്‌നാടിന്റെ മദ്യശാലയില്‍നിന്നും മണ്ണാര്‍ക്കാട്ടെ കേരളത്തിന്റെ മദ്യശാലയില്‍നിന്നും അട്ടപ്പാടിയിലേക്ക് വിലകുറഞ്ഞ മദ്യം ഒഴുകുകയാണ്. അമിതമായി മദ്യപിച്ച യുവാവ് കഴിഞ്ഞ ദിവസം സത്യഗ്രഹപന്തലിനു സമീപം റോഡില്‍ വീണു മരിച്ചു. ആനക്കട്ടിയിലെ മദ്യശാലയില്‍ രാവിലെ മുതല്‍ മദ്യപാനം
തുടങ്ങിയ മറ്റൊരു യുവാവ് കുഴഞ്ഞുവീണപ്പോള്‍ സമരക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍രക്ഷിക്കാനായില്ല. ചെറുപ്പം മുതല്‍ മദ്യപിക്കുന്നതിനാല്‍ ആദിവാസികളില്‍ ആരോഗ്യമുള്ള ചെറുപ്പക്കാരുടെ എണ്ണക്കുറവ് ആശങ്കാജനകമാണ്. കഴിഞ്ഞ ദിവസം ഒരു ചടങ്ങിനെത്തിയ സബ് കലക്‌ടറെ ആദിവാസി സ്‌ത്രീകള്‍ വഴി തടഞ്ഞു.
ആദിവാസികള്‍ക്ക് ഭൂമി അളന്നുകൊടുക്കാനാണ് സബ് കലക്‌ടര്‍ എത്തിയത്. ജീവനോടെ ആദിവാസികള്‍ അവശേഷിച്ചെങ്കിലല്ലേ അളവു നടക്കൂ എന്നു പറഞ്ഞ് സ്‌ത്രീകള്‍ പ്രതിഷേധിച്ചു. സമരമുഖത്തേക്ക് തിരിഞ്ഞുനോക്കാതെ സബ് കലക്‌ടര്‍ മടങ്ങി.
2015 ജനുവരി മുതല്‍ ഒരുവര്‍ഷം മദ്യപിച്ച് മരിച്ചവരുടെ പട്ടിക തയാറാക്കാനുള്ള തീവ്രശ്രമത്തിലാണ് തായ്‌ക്കുല സംഘം. എല്ലാവരുടെയും വിശദാംശങ്ങള്‍ ലഭിച്ചിട്ടില്ല.
Prof. John Kurakar
No comments:
Post a Comment