SAJAN SCARIA BRINGS OSCAR TO KERALA THROUGH”INSIDE OUT”

അകലങ്ങളിലെ ചലച്ചിത്ര ലോകമാണ് ഹോളിവുഡ്. ഓസ്കറും. ഇവ രണ്ടിലേക്കും ആദ്യം മലയാളിയുടെ ശ്രദ്ധ തിരിച്ചത് റസൂൽ പൂക്കുട്ടിയാണ്. ഇപ്പോഴിതാ ആ മേഖലയിലേക്ക് മറ്റൊരു മലയാളികൂടി. തിരുവനന്തപുരം നാലാഞ്ചിറ സ്വദേശിയായ സാജൻ സ്കറിയ. ഓസ്കറിലെ ഏറ്റവും മികച്ച ആനിമേഷൻ ചിത്രത്തിനുളള പുരസ്കാരം ലഭിച്ചിരിക്കുന്നത് ഇദ്ദേഹം കഥാപാത്ര ചിത്രീകരണം നടത്തിയിരിക്കുന്ന ഇൻസൈഡ് ഔട്ട് എന്ന ചിത്രത്തിനാണ്. തിരുവനന്തപുരം സ്വദേശിയായ സാജൻ സ്കറിയ ഡിസ്നി പിക്സാർ സ്റ്റ്യുഡിയോയിൽ കാരക്ടർ സൂപ്പർവൈസറാണ്. ഹോളിവുഡിൽ ഇതിനകം ഏഴു സിനിമകൾക്ക് ഇദ്ദേഹം കഥാപാത്ര ചിത്രീകരണം നടത്തിയിട്ടുണ്ട്. ഇൻസൈഡ് ഔട്ടിലെ ആനിമേഷൻ കഥാപാത്രങ്ങളെ സൃഷ്ടിക്കുന്നതിൽ മേൽനോട്ടം വഹിച്ച സാജനും സംഘവും പുരസ്കാരവിതരണച്ചടങ്ങിൽ പങ്കെടുക്കുന്നതിനായി ലൊസാഞ്ചൽസിലെത്തിയിരുന്നു. കോഴിക്കോട് റീജിയണൽ എഞ്ചിനീയറിങ് കോളെജിൽ നിന്ന് കംപ്യൂട്ടർ സയൻസിൽ ബിരുദം നേടിയ ശേഷമാണ് ആനിമേഷൻ ലോകത്തേക്ക് സാജൻ സ്കറിയ യാത്രയാരംഭിച്ചത്
Prof. John Kurakar
No comments:
Post a Comment