PK
MOHANTY IS NEW
CHIEF SECRETARY
പി.കെ മൊഹന്തി പുതിയ ചീഫ് സെക്രട്ടറി.
പി.കെ മൊഹന്തി പുതിയ ചീഫ് സെക്രട്ടറി.
![](https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtz9pDQ2RauZeXEhPnn9_sXEjScbPRKF3E7hOGaRRVHpBSg65W9gY5m-72kzT33I-ciMO5hHm_7anPLGzteX-kxoyKufndZR9UyCG19KOkK8rBG8wr2Ye_gRbhnLxbiT8GcBEw55CoPMqN/s320/mohan.jpg)
പുതിയ ചീഫ് സെക്രട്ടറിയായി പി.കെ മൊഹന്തിയെ മന്ത്രിസഭാ യോഗം നിയമിച്ചു. ഫിബ്രവരി 28 ന് ജിജി തോംസണ്‍ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. നിലവില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഇന്‍ ഗവണ്മെന്റി(ഐ.എം.ജി)ന്റെ ഡയറക്ടറാണ് അഡീഷണല്‍ ചീഫ് സെക്രട്ടറിയായ പി.കെ മൊഹന്തി. ...... 1980 ബാച്ചുകാരനായ മൊഹന്തിക്ക് രണ്ടു മാസം കാലവധിയേ ഉണ്ടാകൂ.വില്പന നികുതി കമ്മിഷണര്‍, പൊതുജന സമ്പര്ക്ക വകുപ്പ് ഡയറക്ടര്‍ (പി.ആര്‍.ഡി), സിവില്‍ സപ്ലൈസ് കോര്പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തിരുവല്ല സബ് കലക്ടറായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. ....
നിയമസഭാ തെരഞ്ഞെടുപ്പ് കണക്കിലെടുത്ത് ജിജി തോംസണിന്റെ കാലാവധി മൂന്നുമാസത്തേക്കുകൂടി ദീര്‍ഘിപ്പിക്കാന്‍ ആലോചനയുണ്ടായിരുന്നു.എന്നാല്‍ മന്ത്രിസഭായോഗത്തില്‍
ആ തീരുമാനം മാറ്റുകയായിരുന്നു.സംസ്ഥാന വ്യവസായ വികസന കോര്പ്പറേഷന്‍ (കെ.എസ്.ഐ.ഡി.സി) ചെയര്മാനായി ജിജി തോംസണ്‍ തുടരും. കഴിഞ്ഞ ജനവരിയിലാണ് ജിജി തോംസണ്‍ ചീഫ് സെക്രട്ടറിയായത്.1980 ബാച്ചില്പ്പെട്ട കേരള കേഡര് ഐ.എ.എസ് ഓഫീസറായ ജിജി തോംസണ്‍.
Prof. John Kurakar
No comments:
Post a Comment