OOMMEN CHANDY IS THE BEST CHIEF
MINISTER KERALA HAS EVER SEEN
ഉമ്മന്ചാണ്ടി കേരളം കണ്ട
മികച്ച മുഖ്യമന്ത്രി
Oommen Chandy is the best chief
minister Kerala has ever seen, SNDP Yogam chief Vellappally Natesan said on Sunday.... Vellappally said it was Chandy's
leadership skill which made it possible for the UDF to go ahead keeping the
warring factions under one fold
Last November, Vellappally had alleged that the Chandy-led
UDF government was 'favouring' only a particular community in awarding
compensation, drawing sharp reaction from the ruling party...Vellappally was then referring to the compensation awarded
by the government to the family of autorickshaw driver Naushad, who died after
inhaling poisonous gas inside a manhole while trying to save two migrant
labourers from the pit in Kozhikode
മുഖ്യമന്ത്രിയെ അകമഴിഞ്ഞു പ്രശംസിച്ചും കെ.പി.സി.സി. പ്രസിഡന്റിനെയും പ്രതിപക്ഷ നേതാവിനെയും വിമര്‍ശിച്ചും എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. നാഗമ്പടം മഹാദേവ ക്ഷേത്രത്തില്‍ ശിവഗിരി തീര്‍ഥാടനാനുമതി സ്‌മാരക പവിലിയന്റെ ശിലാന്യാസ ചടങ്ങില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കൂടി പങ്കെടുത്ത ചടങ്ങിലായിരുന്നു വെള്ളാപ്പള്ളിയുടെ പ്രസംഗം.
നാമമാത്ര ഭൂരിപക്ഷത്തില്‍ തുടങ്ങിയ യു.ഡി.എഫ്. ഭരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയെ സമ്മതിച്ചേ കഴിയൂ. സംസ്‌ഥാനം കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും ചടങ്ങിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി പറഞ്ഞു.
നാമമാത്ര ഭൂരിപക്ഷത്തില്‍ തുടങ്ങിയ യു.ഡി.എഫ്. ഭരണം വിജയകരമായി പൂര്‍ത്തിയാക്കുന്നതില്‍ ഉമ്മന്‍ ചാണ്ടിയെ സമ്മതിച്ചേ കഴിയൂ. സംസ്‌ഥാനം കണ്ടതില്‍ ഏറ്റവും മികച്ച മുഖ്യമന്ത്രിയാണ് അദ്ദേഹമെന്നും ചടങ്ങിനു മുന്നോടിയായി മാധ്യമങ്ങളെ കണ്ട വെള്ളാപ്പള്ളി പറഞ്ഞു.
മൂര്‍ഖനെയും അണലിയെയും ചേരയെയും ഒേര കുട്ടയിലാക്കി കൊത്തുകൊള്ളാതെ കൊണ്ടുപോകുന്നതിനൊപ്പം സുഗമമായ ഭരണം കാഴ്‌ച വയ്‌ക്കാനും ഉമ്മന്‍ ചാണ്ടിക്കു കഴിഞ്ഞു. ഒന്നു രണ്ടു പേരുടെ ഭൂരിപക്ഷവുമായി സര്‍ക്കാര്‍ അധികാരത്തിലേറുമ്പോള്‍ കാലാവധി തികയ്‌ക്കുമെന്ന് ആരും കരുതിയില്ല. എന്നാല്‍, ഒരാള്‍ പോകുമ്പോള്‍ പകരം രണ്ടാള്‍ വരുന്ന രീതിയിലായി കാര്യങ്ങള്‍. അസാമാന്യമായ മെയ്‌വഴക്കത്തോടെ എല്ലാവരെയും ഉമ്മന്‍ചാണ്ടി ഒന്നിപ്പിച്ചുനിര്‍ത്തി. എല്ലാ ആഴ്‌ചയിലും പുതുപ്പള്ളി പള്ളിയിലെത്തി പ്രാര്‍ഥിക്കുന്നതും ഭാര്യയുടെ പ്രാര്‍ഥനയും മൂലമുള്ള ദൈവാനുഗ്രഹം മുഖ്യമന്ത്രിക്കുണ്ട്. ആര്‍ക്കും ഉമ്മന്‍ ചാണ്ടിയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. പ്രതിപക്ഷം ഇപ്പോഴും വാക്കൗട്ടിനു പിന്നാലെയാണ്. ശക്‌തമായ പ്രതിപക്ഷമുണ്ടായിട്ടും എല്ലാം പാസാക്കിയെടുക്കാനുള്ള മഹാഭാഗ്യം ഉമ്മന്‍ ചാണ്ടിക്കും കൂട്ടര്‍ക്കും ലഭിച്ചത് അതുകൊണ്ടാണ്.
Prof. John Kurakar
No comments:
Post a Comment