ATTUKAL
PONGALA FESTIVAL-2016
ആറ്റുകാല്‍ പൊങ്കാല: തിരുവനന്തപുരം നഗരത്തില്ഇന്നും നാളെയും ഗതാഗത നിയന്ത്രണം
Attukal Pongala 2016 festival
begins on15th February 2016 and concludes on 24th February 2016. The world
famous Attukal Pongala is on 23rd February 2016 .'Ponkala' is the most important festival of Attukal Bhagavathy Temple.
The offering of Ponkala is a very special temple practice in the southern part
of Kerala. The ten-day- long celebration commences in the Malayalam month of
Makaram-Kumbham (Feb - March)on the Karthika star. Ponkala ceremony is on the
auspicious day of Pooram star which coincides with full moon. The festival
commences with the musical rendering of the story of the Goddess (Kannaki
Charitam) during the "Kappukettu ceremony". The story invokes the
presence of Kodungallur Bhagavathy and the slaying of the Pandyan King. The
song will continue for all the nine days preceding Ponkala. The event of the
Goddess annihilating the Pandyan King is accompanied by much sound and fury of
the temple drums and "Vaykurava" by devotees, immediately followed by
the lighting of the hearths for the preparation of the offering for the
Goddess. This festival commemorates the victory of Good over Evil, by the
slaying of Pandyan King. Throughout the festival an atmosphere of celebration
and festivity prevails and there are the solemn observances such as regular
conduct of Bhajans, musical concerts, ballets depicting folk and temple arts
etc. in the temple premises. This is symbolic of the philosophy that human and
divine affairs are inter-woven so minutely in all its disquisitions.
Processions of colourful floats of the deity from all around, carried with pomp
and devotion by the devotees congregating in the temple premises provides a
pleasing experience
ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് തിരുവനന്തപുരം നഗരത്തില്‍
ഇന്ന്(22 -02 -2016) ഉച്ചക്ക്
2 മണിമുതല്‍ നാളെ വൈകുന്നേരം 8 മണിവരെ
ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.
ഈ നഗരാതിര്‍ത്ഥിക്കുളളില്‍
ഹെവി വാഹനങ്ങള്‍, തടി
ലോറികള്‍, കണ്ടെയ്‌നര്‍ ലോറികള്‍,
ചരക്കുവണ്ടികള്‍ മുതലായവ പ്രവേശിക്കുന്നതിനോ നിരത്തുകളിലും
സമീപത്തും പാര്‍ക്കുചെയ്യാനോ അനുവദിക്കില്ല.
പൊങ്കാല സ്‌പെഷ്യല്‍
ആയി കെ.എസ്.ആര്‍.ടി.സി
പ്രധാനപ്പെട്ട സ്‌ഥലങ്ങളില്‍
നിന്ന് സര്‍വീസ്
നടത്തും. ഭക്‌തജനങ്ങള്‍
വരുന്ന സ്വകാര്യ വാഹനങ്ങള്‍ ആറ്റുകാല്‍
ക്ഷേത്രത്തിനു ചുറ്റുമുളള പ്രധാന റോഡുകളിലോ
എം.സി.എന്‍.എച്ച്. എം.ജി
റോഡുകളിലോ ഗതാഗത തടസം ഉണ്ടാക്കുന്ന
രീതിയില്‍ പാര്‍ക്കുചെയ്യാന്‍ പാടില്ല.
സ്വകാര്യ വാഹനങ്ങള്‍ പാപ്പനംകോട് ഇന്‍ജിനീയറിംഗ് കോളജ്, നിറമണ്‍കര
എന്‍.എസ്.എസ്.
കോളജ്, എം.എം.ആര്‍. എച്ച്.എസ്.
നിറമണ്‍കര, ശിവ
തീയേറ്റര്‍ റോഡ് (ഒരുവശം മാത്രം
പാര്‍ക്കിംഗ്), കല്‍പാളയം മുതല്‍ നിറമണ്‍കര പെട്രോള്‍
പമ്പ് വരെ (ഒരു വശം
മാത്രം പാര്‍ക്കിംഗ്), കോവളം
കഴക്കൂട്ടം ബൈപ്പാസിനു ഇരുവശവുമുളള സൈഡ്
റോഡുകള്‍ എന്നീ സ്‌ഥലങ്ങളില്‍
പൊങ്കാല കഴിഞ്ഞ് ഭക്‌തജനങ്ങള്‍
മടങ്ങിപ്പോകുന്ന നാളെ ഉച്ചക്ക് 2 മണിമുതല്‍
നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക്
കര്‍ശന നിയന്ത്രണം
ഉണ്ടായിരിക്കും. ആറ്റിങ്ങല്‍ ഭാഗത്തുനിന്നും നെയ്യാറ്റിന്‍കര ഭാഗത്തേക്ക്
പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടത്തു നിന്നും
കാര്യവട്ടം ശ്രീകാര്യം വഴിയോ മുക്കോലക്കല്‍
കുളത്തൂര്‍ ശ്രീകാര്യം വഴിയോ വന്ന്
കേശവദാസപുരം പട്ടം പി.എം.ജി മ്യൂസിയം
വെളളയമ്പലം വഴുതക്കാട് പൂജപ്പുര കരമന വഴിയും.
പേരൂര്‍ക്കട ഭാഗത്തു നിന്നും
വരുന്ന വാഹനങ്ങള്‍ ഊളമ്പാറ പൈപ്പിന്‍മൂട് ശാസ്‌ത
മംഗലം ഇടപ്പഴിഞ്ഞി പൂജപ്പുര കരമന വഴി
പോകേണ്ടതാണ്. പൊങ്കാല കഴിഞ്ഞു തിരികെ
പോകുന്ന വാഹനങ്ങളും കരമന കൈമനം
പാപ്പനംകോട് വഴിയും നെയ്യാറ്റിന്‍കര
ഭാഗത്തേക്ക് പോകാവുന്നതാണ്. നെയ്യാറ്റിന്‍കര ഭാഗത്തുനിന്നും
ആറ്റിങ്ങല്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ ബാലരാമപുരം
ഭാഗത്തുനിന്നും തിരിഞ്ഞ് ഉച്ചക്കട മുക്കോല
വിഴിഞ്ഞം വഴി ബൈപാസ്
വഴിയോ ബീച്ച് റോഡു വഴിയോ
പോകാവുന്നതാണ്. പൊങ്കാല കഴിഞ്ഞു ആറ്റിങ്ങല്‍
കൊല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കഴക്കൂട്ടം
വഴി ബൈപ്പാസ് റോഡിലൂടെയോ
പൂന്തുറ വലിയതുറ ശംഖുമുഖം വേളി
തുമ്പ പുതുക്കുറുച്ചി അഴൂര്‍ ചിറയിന്‍കീഴ്
പനവൂര്‍ വഴി കൊല്ലം
ഭാഗത്തേക്ക് തിരക്കുകുറഞ്ഞതും വീതിയേറിയതുമായ പാത വഴി
പോകാവുന്നതാണ്. ബാലരാമപുരം ജംഗ്‌ഷനില്‍
നിന്നും പളളിച്ചല്‍ ഭാഗത്തേക്കും കഴക്കൂട്ടം
മുക്കോലക്കല്‍ ഭാഗത്തുനിന്നും ചാക്ക ഭാഗത്തേക്കും പാളയം
ഭാഗത്തുനിന്നും കിഴക്കേകോട്ട ഭാഗത്തേക്കും പൂജപ്പുര നിന്നും ജഗതി
- ബേക്കറി ജംഗ്‌ഷന്‍ ഭാഗത്തേക്കും
കരമന ഭാഗത്തു നിന്നും
കിളളിപ്പാലം ഭാഗത്തേക്കും മണക്കാട് ഭാഗത്തു നിന്നും
കിഴക്കേക്കോട്ട ഭാഗത്തേക്കും പൊങ്കാല കഴിഞ്ഞ് ഭക്‌ത ജനങ്ങള്‍
തിരിച്ചു പോകുന്ന സമയത്ത് എതിരെ
ടൂവീലര്‍ ഉള്‍പ്പെടെയുളള
വാഹനങ്ങള്‍ അനുവദിക്കുന്നതല്ല. മൂവായിരത്തി അഞ്ഞൂറിലധികം പോലീസുദ്യോഗസ്‌ഥരെ നഗരത്തില്‍
പൊങ്കാല ഡ്യൂട്ടിക്കായി വിന്യസിച്ചു. ക്ഷേത്രത്തിലും പരിസരത്തും സിറ്റി പോലീസ്
കമ്മീഷണര്‍ സ്‌പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍
രണ്ട് ഡെപ്യൂട്ടി കമ്മീഷണര്‍മാര്‍,
18 ഡി.വൈ.എസ്.പി മാര്‍
50 പോലീസ് ഇന്‍സ്‌പെക്‌ടര്‍മാര്‍
33 വനിത പോലീസ് ഇന്‍സ്‌പെക്‌ടര്‍മാര്‍/സബ് ഇന്‍സ്‌പെക്‌ടര്‍ മാര്‍,
120 സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍,
220 അസിസ്‌റ്റന്റ് സബ് ഇന്‍സ്‌പെക്‌ടര്‍മാര്‍,
515 വനിത പോലീസുകാര്‍ ഉള്‍പ്പെടെയുളളവരെ
ഡ്യൂട്ടിക്കായി നിയോഗിക്കും. കൂടാതെ ദ്രുതകര്‍മ്മസേന,
കമാന്‍ഡോ വിഭാഗം,
ദുരന്ത നിവാരണ സേന എന്നിവരോടൊപ്പം
30 ഷാഡോ പോലീസുകാരെയും ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.
Prof. John Kurakar
No comments:
Post a Comment