Pages

Saturday, February 20, 2016

CHINA TO RELOCATE THOUSANDS FOR WORLD’S LARGEST RADIO TELESCOPE

CHINA TO RELOCATE THOUSANDS FOR WORLD’S LARGEST RADIO TELESCOPE
‘അന്യഗ്രഹജീവികളെ ‘പിടിക്കാൻ
ചൈന ശ്രമം ആരംഭിച്ചു
China is building the world’s largest radio telescope, and will have to move almost 10,000 people from the vicinity to guarantee the telescope’s effectiveness. The telescope, called the Five-hundred-meter Aperture Spherical Telescope (FAST), will be completed in September, 2016. At 500 meters in diameter, it will surpass the workhorse Arecibo radio observatory in Puerto Rico, which is 305 meters in diameter.China has routinely moved large amounts of people to make room for developments like the Three Gorges Dam. But in this case, the people are being moved so that FAST can have a five kilometre radio-quiet buffer around it.
According to China’s news agency Xinhua, an unnamed official said the people are being moved so that the facility can have a “sound electromagnetic wave environment.” Common devices and equipment like microwave ovens, garage door openers, and of course, mobile phones, all create radio waves that FAST will sense and which can interfere with the telescope’s operation.The telescope’s high level of sensitivity “will help us to search for intelligent life outside of the galaxy,” according to Wu Xiangping, director-general of the Chinese Astronomical Society. But aside from searching for radio waves that could be from distant alien civilizations, like SETI does, the enormous dish will also to be used to study astronomical objects that emit radio signals, like galaxies, pulsars, quasars, and supernovae. The radio signals from these objects can tell us about their mass, and their distance from us. But the signals are very weak, so radio telescopes have to be huge to be effective.Radio telescopes are also used to send out radio signals and bounce them off objects like asteroids and the other planets in our Solar System. These signals are detected by the telescope when they return to Earth, and used to create images.
China's new radio telescope, the world's largest, should be completed by September 2016. Image: FAST അഭ്യൂഹങ്ങളിലൂടെ മാത്രം മനുഷ്യൻ മനസിലാക്കിയിട്ടുള്ള അന്യഗ്രഹജീവികളെ ‘പിടികൂടാൻ’ ചൈനയുടെ നീക്കം. പ്രപഞ്ചത്തിന്റെ ഏതെങ്കിലും കോണിലിരുന്ന് ബുദ്ധിരാക്ഷസന്മാരായ അന്യഗ്രഹജീവികൾ ഏതെങ്കിലും തരത്തിലുള്ള ട്രാൻസ്മിഷനുകൾ നടത്തുന്നുണ്ടോയെന്നാണ് ചൈന അന്വേഷിക്കുക. ഇതിനായി കോടികൾ ചെലവഴിച്ചുള്ള ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ് പണിപ്പുരയിലാണ്. തെക്കുപടിഞ്ഞാറൻ ചൈനയിൽ ഗ്വയ്ജോ പ്രവിശ്യയിലെ മലനിരകൾക്കിടയിലാണ് ഫാസ്റ്റ് (Five-hundred-metre Aperture Spherical Radio Telescope) എന്നു പേരിട്ടിരിക്കുന്ന പടുകൂറ്റൻ ടെലസ്കോപ് ഒരുങ്ങുന്നത്. ഭൂമിയിൽ നിന്ന് 1000 പ്രകാശവർഷം അകലെ ഒരു റേഡിയോ ട്രാൻസ്മിഷൻ നടക്കുകയാണെങ്കിൽ പോലും ഫാസ്റ്റ് കണ്ടുപിടിക്കും. പ്രപഞ്ചത്തിലേക്ക് ശ്രദ്ധയോടെ ‘ചെവി’ കൂർപ്പിച്ചിരുന്ന് ഇത്തരം ഒട്ടേറെ നിഗൂഢ ശബ്ദങ്ങളും സിഗ്നലുകളും തരംഗങ്ങളും പിടിച്ചെടുക്കുകയാണ് ഫാസ്റ്റിന്റെ പ്രധാന ജോലി....
2011 മാർച്ചിൽ പണിയാരംഭിച്ച ടെലസ്കോപ് പ്രവർത്തനത്തിനൊരുങ്ങുകയാണ്. വരുന്ന സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യാവുന്ന വിധത്തിലാണ് ജോലികൾ നീങ്ങുന്നത്. അതിനിടെ മറ്റൊരു ദു:ഖകരമായ വാർത്തയുമെത്തി. ടെലസ്കോപ് വരുന്നതോടെ 9110 കുടുംബങ്ങളെ പരിസരത്തു നിന്ന് ഒഴിപ്പിക്കാനാണു തീരുമാനം. ടെലസ്കോപ്പിനെ ചുറ്റി അഞ്ചു കിലോമീറ്റർ പരിധിയിൽ താമസിക്കുന്നവരെയാണ് ഒഴിപ്പിക്കുക. ഇവർക്ക് 1800 ഡോളർ വീതം നഷ്ടപരിഹാരം നൽകും. വീട് നിർമിക്കേണ്ടവർക്ക് അതിനുള്ള സഹായവും. നേരത്തേ തന്നെ അണക്കെട്ടുകൾക്കും ദേശീയപാതകൾക്കുമെല്ലാം വേണ്ടി ഒട്ടേറെപ്പേരെ ചൈന ഒഴിപ്പിച്ചിട്ടുണ്ട്. നൽകുന്ന നഷ്ടപരിഹാരമാകട്ടെ തുച്ഛവും. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ് ഈ പ്രദേശത്ത് താമസിക്കുന്നവരിലേറെയും. മാത്രവുമല്ല പ്രധാനപ്പെട്ട നഗരങ്ങളും മേഖലയിലൊന്നുമില്ല. ഒഴിപ്പിക്കാനുള്ള സൗകര്യം നോക്കിയാണ് ഗ്വയ്ജോ പ്രദേശം തന്നെ സർക്കാർ ടെലസ്കോപ്പിനായി തിരഞ്ഞെടുത്തതെന്നും വിമർശനമുണ്ട്. .

.. നിർമാണം പൂർത്തിയാകുന്നതോടെ ടെലസ്കോപ്പിനു ചുറ്റും ശാന്തമായ അന്തരീക്ഷമൊരുക്കുന്നതിനു വേണ്ടിയാണ് ഒഴിപ്പിക്കൽ നടത്തുന്നതെന്ന് നിർമാണ ചുമതലയിലുള്ള ചൈനീസ് ആസ്ട്രോണമിക്കൽ സൊസൈറ്റി അധികൃതർ പറയുന്നു. നിർമാണം തീരുന്നതോടെ ലോകത്തിലെ ഏറ്റവും വലിയ റേഡിയോ ടെലസ്കോപ് എന്ന റെക്കോർഡും ഫാസ്റ്റ് വഴി ചൈനയ്ക്ക് ലഭിക്കും. നിലവിൽ പ്യൂട്ടോറിക്കയ്ക്കാണ് ആ റെക്കോർഡ്. 300 മീറ്റർ വ്യാസമുള്ള ടെലസ്കോപ്പാണ് അവിടത്തെ ഒബ്സർവേറ്ററിയിലുള്ളത്. 1.2 ബില്യൺ യുവാൻ ചെലവിട്ടു നിർമിക്കുന്ന ഫാസ്റ്റ് ഭാവിയിൽ ചൈനയുടെ നിർണായക ബഹിരാകാശ ദൗത്യങ്ങൾ നിയന്ത്രിക്കുന്ന കേന്ദ്രവുമാകും. 2020ഓടെ ബഹിരാകാശത്ത് ഒരു സ്ഥിരം ഓർബിറ്റിങ് സ്റ്റേഷൻ സ്ഥാപിക്കാനും ചൈനയ്ക്ക് നീക്കമുണ്ട്. ഒപ്പം ചന്ദ്രനിലേക്ക് പ്രതിനിധിയെ അയയ്ക്കാനുള്ള രുക്കങ്ങളും നടക്കുകയാണ്

Prof. John Kurakar

No comments: