Pages

Friday, February 19, 2016

രോഗശാന്തിക്ക്‌ സംഗീത ചികിത്സ

രോഗശാന്തിക്ക്
സംഗീത ചികിത്സ

Music Therapyപുരാതന ഗ്രീസില്‍ പ്രസവ വേദന കുറയ്‌ക്കാനും സംഗീതം ഉപയോഗിച്ചിരുന്നത്രെ. ഭാരതത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതം, ഉത്തരേന്ത്യന്‍ സംഗീതം (ഹിന്ദുസ്‌ഥാനി സംഗീതം) എന്നീ രണ്ട്‌് വിഭാഗങ്ങളുള്ളതായി കാണാം.സംഗീതം പ്രകൃതിയുടെ ഒരു ഭാഷയാണ്‌. പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളെയും സംഗീതം സ്വാധീനിക്കുന്നുവെന്നതാണ്‌ സത്യം. ആര്യസംസ്‌കാരത്തിന്‌ 3000 വര്‍ഷം മുന്‍മ്പ്‌ ഭരത സംഗീതം അതിന്റെ എല്ലാ പ്രൗഢിയോടും കൂടി ഭാരതത്തില്‍ നിലനിന്നിരുന്നു.ഭരതമുനിയുടെ നാട്യശാസ്‌ത്രവും കര്‍ണ്ണാടക സംഗീതവും ബന്ധിപ്പിച്ചുകൊണ്ട്‌ ഒരു ഗ്രന്ഥം തന്നെയുണ്ട്‌. ഭാരതത്തില്‍ വേദങ്ങളുടെ ഉല്‍പത്തികാലം മുതല്‍സംഗീതത്തിന്‌ ഉന്നതമായ സ്‌ഥാനം നല്‍കിപ്പോരുന്നു. വേദങ്ങളില്‍ സാമവേദത്തിന്‌ വളരെ പ്രാധാന്യമുണ്ട്‌. കാരണം സംഗീതം സാമവേദത്തില്‍നിന്നാണ്‌ ഉല്‍ഭവിച്ചിട്ടുള്ളത്‌്.
ഈ കാലഘട്ടത്തില്‍ ആയുര്‍വേദത്തില്‍ ഭാരതീയ ചികിത്സാ രീതിയില്‍ സംഗീതത്തിന്‌ വലിയൊരു പങ്കുണ്ടായിരുന്നു. പൗരാണിക കാലം മുതല്‍ തന്നെ സംഗീത ചികിത്സാരീതി ഭാരതത്തില്‍ തുടങ്ങിയിരുന്നുവെന്നതില്‍ നമുക്ക്‌ അഭിമാനിക്കാം.ഭാരത യുദ്ധത്തില്‍ മുറിവേറ്റു പിടയുന്ന ഭടന്‍മാര്‍ക്ക്‌ വേദന കുറയ്‌ക്കുന്നതിനും സംഗീതം ഉപയോഗിച്ചിരുന്നു. ഇന്ന്‌ അനസ്‌തേഷ്യ എന്നു പറയുന്ന വൈദ്യശാസ്‌ത്രരീതി അന്ന്‌ സംഗീത ചികിത്സയില്‍ അന്തര്‍ലീനമായിരുന്നു.പുരാതന ഗ്രീസില്‍ പ്രസവ വേദന കുറയ്‌ക്കാനും സംഗീതം ഉപയോഗിച്ചിരുന്നത്രെ. ഭാരതത്തില്‍ ദക്ഷിണേന്ത്യന്‍ സംഗീതം, ഉത്തരേന്ത്യന്‍ സംഗീതം (ഹിന്ദുസ്‌ഥാനി സംഗീതം) എന്നീ രണ്ട്‌് വിഭാഗങ്ങളുള്ളതായി കാണാം.ആര്യ ദ്രാവിഡ സംസ്‌കാരങ്ങളും അവയുടെ പ്രവര്‍ത്തന ശൈലിയുമാണ്‌ ഈ രണ്ടു വിഭാഗം സംഗീത പദ്ധതികളും പ്രായോഗിക തലത്തിലെത്തിച്ചത്‌. ആന്ധ്രപ്രദേശ്‌, തമിഴ്‌നട്‌, കേരളം എന്നീ സംസ്‌ഥാനങ്ങളിലാണ്‌ കര്‍ണ്ണാടക സംഗീതം ഉത്ഭവിച്ചത്‌. കര്‍ണ്ണാടകത്തിലും തമിഴ്‌നാട്ടിലുമാണ്‌ ഏറ്റവും അധികം സംഗീത ഗുരുക്കന്‍മാരും ആരാധകരുമുള്ളത്‌.
സംഗീത ചികിത്സ
സംഗീതത്തിലെ ത്രിമൂര്‍ത്തികള്‍ എന്നറിയപ്പെടുന്ന ത്യാഗരാജസ്വാമികള്‍, മുത്തുസ്വാമി ദീക്ഷിതര്‍, ശ്യാമശാസ്‌ത്രികള്‍ എന്നിവര്‍ വളരെയധികം കീര്‍ത്തനങ്ങള്‍ രചിക്കുകയും പ്രാവര്‍ത്തികമാക്കുകയും നല്ലൊരു ഗുരുപരമ്പര സൃഷ്‌ടിക്കുകയും ചെയ്‌തിട്ടുണ്ട്‌.അന്നുമുതല്‍്‌ സംഗീതചികിത്സ എന്നൊരു വിഭാഗം നിലവില്‍ വന്നു. ആസന്നമരണത്തിലായിരുന്ന ഒരു രോഗിയെ (ഭൈരവിരാഗം പാടിക്കേള്‍പ്പിച്ച്‌) പൂര്‍ണ ആരോഗ്യവാനായി രോഗവിമുക്‌തനാക്കിത്തീര്‍ത്തത്‌ ശ്രീ ത്യാഗരാജസ്വാമികളുടെ ഭൈരവി രാഗാലാപനംകൊണ്ടാണ്‌.പിഗ്‌ ബര്‍ഗ്‌ യൂണിവേഴ്‌സിറ്റിയിലെ മ്യൂസിക്‌ തെറാപ്പി വിഭാഗത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ഭൈരവിരാഗം കേള്‍പ്പിച്ച്‌ രോഗികള്‍ക്ക്‌ ആശ്വാസം ലഭിക്കുന്നത്‌ തെളിയിച്ചിട്ടുണ്ട്‌.
തുടര്‍ച്ചയായി ഹിന്ദോളം, കല്യാണി, ശ്യാമ, ദേശ്‌, ഷണ്‍മുഖപ്രിയ എന്നീ രാഗങ്ങള്‍ താളവാദ്യങ്ങള്‍ ഉപയോഗിക്കാതെ കുറഞ്ഞ വേഗത്തില്‍ രോഗികള്‍ക്ക്‌ കേള്‍പ്പിച്ചാല്‍ അവര്‍ ആരോഗ്യവാന്മാരായിത്തീരും എന്നു മനസിലാക്കാം.
ഉത്തരേന്ത്യയില്‍ മറ്റൊരു സംഗീതക്രമം ആരംഭിച്ചു. അക്‌ബര്‍ ചക്രവര്‍ത്തിയുടെ കാലഘട്ടത്തില്‍ 'താന്‍സെന്‍' എന്ന സംഗീതജ്‌ഞന്‍ ദീപക്‌ രാഗം പാടി വിളക്കുകള്‍ കത്തിക്കുകയും മേഘമല്‍ഹാര്‍ എന്ന രാഗം പാടി മഴപെയ്യിക്കുകയും ചെയ്‌തു എന്നു ചരിത്രം പറയുന്നുണ്ട്‌.
ദക്ഷിണേന്ത്യയില്‍ കര്‍ണാടക സംഗീതം പോലെ ഉത്തരേന്ത്യയില്‍ ഹിന്ദുസ്‌ഥാനി സംഗീതത്തിന്‌ ഇന്ന്‌ വളരെ പ്രാധാന്യമുണ്ട്‌. അതിനാല്‍ ഭരതസംഗീതം എന്ന വൃക്ഷത്തിന്റെ രണ്ടുശാഖകളായി കര്‍ണ്ണാട, ഹിന്ദുസ്‌ഥാനി സംഗീതവിഭാഗങ്ങളെ കാണാം. ഭരതസംഗീതത്തിന്റെ വൃക്ഷം ഒന്നാണ്‌. ഇലകള്‍ ഒന്നാണ്‌. പുഷ്‌പങ്ങള്‍ ഒന്നാണ്‌. വേരുകള്‍ ഒന്നാണ്‌.
ഹിന്ദുസ്‌ഥാനിസംഗീതം ഏറ്റവുംകൂടുതല്‍ പ്രയോഗിക്കുന്നത്‌ ആയുര്‍വേദ ചികിത്സാക്രമത്തിലാണ്‌.
ഉണര്വിന്റെ സംഗീതവീചികള്
ശാരീരികവും മാനസികവുമായ വളര്‍ച്ചയ്‌ക്ക് സംഗീതം അത്യന്താപേക്ഷിതമാണ്‌. ഒരേ സംഗീതം ചിലര്‍ക്ക്‌ കവിതപോലെ ആസ്വദിക്കാനും മറ്റുചിലര്‍ക്ക്‌ അന്തരാത്മാവിന്‌ ആശ്വാസവും സന്തോഷവും പ്രദാനംചെയ്യുന്നതുമാണ്‌.
അതിന്‌ കാരണം സംഗീതവീചികള്‍ മനുഷ്യന്റെ ഞരമ്പുകള്‍ വഴി വളരെ ലോലമായ കര്‍ണപുടത്തില്‍ക്കൂടി പ്രവേശിക്കുമ്പോള്‍ തലച്ചോറില്‍ പ്രത്യേകതരത്തിലുള്ള പ്രകമ്പനങ്ങള്‍ സൃഷ്‌ടിക്കുന്നു.
വളരെയേറെ ജോലിഭാരം അനുഭവിക്കുന്ന ഒരാള്‍, വളരെയധികം മാനസികപിരിമുറുക്കം അനുഭവിക്കുന്ന ഒരാള്‍, മരുന്നും രോഗവുമായി മല്ലടിക്കുന്ന ഒരാള്‍ ഇവരെല്ലാം ഒരു പ്രത്യേകതരം ഉപകരണസംഗീതം രണ്ടോ മൂന്നോ പ്രാവശ്യമായി ദിവസവും ശ്രവിക്കുകയാണെങ്കില്‍ തീര്‍ച്ചയായും അവര്‍ക്ക്‌ ആശ്വാസം ലഭിക്കുന്നതായിരിക്കും.
അവരുടെ ശരീരത്തില്‍ എന്തോ ഒരംശം വേര്‍പ്പെട്ട്‌, ശരീരം ശുദ്ധീകരിക്കപ്പെട്ടതായി്‌ ബോധ്യപ്പെടുകയും സന്തോഷവാന്‍മാരായിത്തീരുകയും ചെയ്യുന്നു. ഇതാണ്‌ സംഗീതചികിത്സയുടെ ഏറ്റവും വലിയ പ്രയോജനം.
സംഗീത ചികിത്സ നൂറ്റാണ്ടുകള്ക്കു മുമ്പെ
പ്ലേറ്റോ, കണ്‍ഫ്യൂഷ്യസ്‌ തുടങ്ങിയ തത്വജ്‌ഞാനികള്‍ അന്നത്തെ ചക്രവര്‍ത്തിമാരുടെ മാനസിക പിരിമുറുക്കം കുറയ്‌ക്കാന്‍ സംഗീതം ഉപയോഗിക്കാന്‍ ശുപാര്‍ശ ചെയ്‌തിരുന്നു.
ഭാരതത്തിലെ പൗരാണികഗ്രന്ഥങ്ങളായ രാമായണത്തിലും മഹാഭാരതത്തിലുമുള്ള എല്ലാ കഥാപാത്രങ്ങളും സംഗീതവുമായി ബന്ധപ്പെട്ടിരിക്കുന്നതായി കാണാവുന്നതാണ്‌.
രാമരാവണയുദ്ധത്തില്‍ ഹനുമാന്‍ മൃതസഞ്‌ജീവനി എത്തിച്ചുകൊടുത്ത്‌ മരിച്ച ഭടന്മാരുടെയും മറ്റെല്ലാ പ്രജകളുടെയും ജീവന്‍ തിരിച്ചുനല്‍കിയതായി പുരാണങ്ങളില്‍ പറയപ്പെടുന്നു. സംഗീതപ്രേമിയായ ഹനുമാന്‍ സംഗീതചികിത്സയും നല്‍കിയിരുന്നു.

വളരെ വര്‍ഷങ്ങള്‍ക്കുമുമ്പുതന്നെ സംഗീതം ആയുര്‍വേദചികിത്സയുടെ ഒരു ഭാഗമാണ്‌. ഭാരതീയ ആയുര്‍വേദ ചികിത്സാവിധിയില്‍, അഷ്‌ടാംഗഹൃദയംപോലുള്ള ഗ്രന്ഥങ്ങളില്‍ പലതരം രോഗങ്ങള്‍ക്ക്‌ ആയുര്‍വേദ ചികിത്സയ്‌ക്കൊപ്പം രാഗചികിത്സയും നല്‍കിയിരുന്നതായി പറയപ്പെടുന്നു..

Prof. John Kurakar

No comments: