രക്ഷകനെ പോലെ ഭാവിച്ച്തമ്മിൽ തല്ലിച്ച്ഇടയിൽ നിന്നും ചോര കുടിച്ച് വീർക്കാൻ ശ്രമിക്കുന്നവർ
കേരളത്തിലെ ജനങ്ങളെ ഭൂരിപക്ഷം
,ന്യൂനപക്ഷം എന്നിങ്ങനെ വേർതിരിച്ചു കാണിക്കരുത്
.ഒരിടത്തെ ഭൂരിപക്ഷം മറ്റൊരിടത്ത് ന്യൂനപക്ഷമാണ്
.രാജ്യങ്ങളിലെ സ്ഥിതിയും ഇതുതന്നെയാണ് .ലക്ഷകണക്കിന്
കേരളീയരും ഭാരതീയരും അന്യരാജ്യങ്ങളിൽ ജോലിചെയ്ത്
അന്തസായി ജീവിക്കുന്നു .അവർ അവിടെ
ജാതിക്കോ മതത്തിനോ വലിയ പ്രാധാന്യം
കൊടുക്കുന്നില്ല ..കേരളത്തിൽ ക്ഷേത്ര ഭൂമി
ഭക്തർക്ക് വിട്ടുകൊടുക്കണം എന്നാണു ഒരു നേതാവ്
സ്ഥാനലബ്ദികിട്ടിയയുടനെ പ്രഖ്യാപിച്ചത്.
തുടർന്ന് ക്ഷേത്രപരിസരത്ത് കച്ചവടം ചെയ്യുന്ന അന്യമതസ്ഥർ
ആയിട്ടുള്ള ആളുകളെ എല്ലാം ഒഴിപ്പിക്കണം
എന്നും, അതിനു അതാത് പ്രദേശത്തെ
പ്രവർത്തകർ മുന്നിട്ടു ഇറങ്ങണം എന്നും
പറയുകയുണ്ടായിഅതായത് ചെയ്യുന്ന തൊഴിലിൽ പോലും
അദ്ദേഹം വർഗീയത
കാണുന്നു എന്ന് ചുരുക്കം.
വർഗ്ഗീയത മനസ്സിൽ കടന്നുകൂടിയുള്ളവർ ഇന്ത്യക്ക്
വെളിയിൽ ഉള്ള രാജ്യങ്ങൾ ഒന്ന് സന്ദർശിക്കുന്നത് രാജ്യത്തിനും
ജനങ്ങൾക്കും ഗുണം ചെയ്യും . ജാതിയോ മതമോ നിറമോ
നോക്കാതെ ലക്ഷക്കണക്കിന് ഇന്ത്യക്കാർ വിവിധ രാജ്യങ്ങളിൽ ജോലിയെടുക്കുന്നത്
കാണാം. ഇന്ന് ഇന്ത്യയിൽ പ്രത്യേകിച്ച്
കേരളത്തിലെ ഒരു പ്രധാന
സാമ്പത്തിക സ്രോതസ്സ് എന്ന് പറയുന്നത്
വിദേശ രാജ്യങ്ങൾ തന്നെയാണ്. അതിൽ
പ്രത്യേകിച്ച് അറബി രാജ്യങ്ങൾ.. യു.എ.ഇ.,
ബഹറിൻ തുടങ്ങിയ മുസ്ലീം രാജ്യങ്ങളിലെ
ക്ഷേത്രങ്ങളും മനോഹരങ്ങളായ ക്രൈസതവ പള്ളികളും നോക്കികാണനം
.കഴി യുമെങ്കിൽ അവിടുത്തെ ആരാധനകളിൽ പങ്കെടുക്കണം.
.ദുബായിൽ മുസ്ലീം പള്ളിയോട് ചേർന്ന്
തന്നെയാണ് അമ്പലം നിലനില്ക്കുന്നത്.അധികം
അകലെയല്ലാതെ ക്രിസ്ത്യൻ പള്ളികളും കാണാം
..മുസ്ലീം രാജ്യം ആയിരുന്നിട്ടു കൂടി
അവർ അതൊക്കെ ഹിന്ദുക്കൾക്കും ക്രിസ്ത്യാനികൾക്കും അനുവദിച്ച്
കൊടുത്തിട്ടുണ്ട്. അമ്പലത്തോട് ചേർന്നുള്ള കടകളിൽ കൂടുതലും
വില്ക്കപ്പെടുന്നത് ഖുറാനും ഒന്നുമല്ല.. വിവിധ
ഹിന്ദു ദേവതകളുടെ ശില്പങ്ങളാണ്. ഹിന്ദു-ക്രൈസ്തവ-മുസ്ലീം ദേവാലയങ്ങൾ
ഒന്നുപോലെ സംരക്ഷിക്കപ്പെടുന്ന ഗൾഫ് രാജ്യങ്ങൾ നമ്മുടെ
മുന്നിൽ ഉള്ളപ്പോൾ കേവലം വോട്ട്
ബാങ്ക് രാഷ്ട്രീയത്തിന്റെ പേരിൽ കേരള ജനതയെ
തമ്മിലടിപ്പിക്കാൻ വർഗീയ കാർഡ് ഇറക്കി
കളിക്കുന്നത് നമ്മുടെ പാരമ്പര്യത്തിന് യോജിച്ചതാണോ
?
മലയാളികൾ എന്നും വർഗ്ഗീയതയെ
എതിർത്തിട്ടുള്ള ഒരു
ജനവിഭാഗമാണ് .ലക്ഷ കണക്കിന് മലയാളികളാണ്
ഒരേമനസ്സോടെ സഹോദരങ്ങളെ പോലെ ഗൾഫ്
രാജ്യങ്ങളിൽ കഴിയുന്നത് .ഭാരതം അവർക്ക് പെറ്റമ്മ
ആണെങ്കിൽ ഗൾഫ് രാജ്യങ്ങൾ അവർക്ക്
പോറ്റമ്മയാണ്..വർഗ്ഗീയ വിത്ത് വാരിവിതറാതെ
തന്നെ അണികളെ കൂടെ നിർത്താനും വോട്ടു
നേടാനും ശ്രമിക്കുകയാണ് വേണ്ടത് .കേരളത്തിലെ ജനങ്ങളുടെ
സമാധാന അന്തരീക്ഷം ഇല്ലാതാക്കരുത്.അവർ
ഒരേമനസ്സോടെ സഹോദരങ്ങളെ പോലെ കഴിയട്ടെ.
ദയവു ചെയ്ത് അവരുടെ
രക്ഷകനെ പോലെ ഭാവിച്ച് തമ്മിൽ
തല്ലിച്ച് ഇടയിൽ നിന്നും ചോര
കുടിച്ച് വീർക്കാൻ ശ്രമിക്കരുത് (Ref:Article Suja Menon)
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment