ശുദ്ധജലക്ഷാമം വേനലാരംഭത്തിലേ പിടിമുറുക്കിക്കഴിഞ്ഞു.
വേനൽ ശക്തി പെട്ടതോടെ നമ്മുടെ . പുഴകളും തോടുകളും കുളങ്ങളും കിണറുകളും അതിവേഗമാണ് വറ്റിക്കൊണ്ടിരിക്കുന്നത്. ശുദ്ധജലക്ഷാമം വേനലാരംഭത്തിലേ പിടിമുറുക്കിക്കഴിഞ്ഞു. ഇനിയങ്ങോട്ട് വറുതിയും വേവലാതികളുമാണ് മലയാളിയെ കാത്തിരിക്കുന്നത്.
പ്രകൃതിയും അതിന്റെ ശുദ്ധജലസ്രോതസുകളും നശിപ്പിച്ചുകൊണ്ടു നടന്ന കൈയേറ്റങ്ങളുടെ ഫലമാണ് മഴക്കാലം കഴിഞ്ഞതോടെ വരള്ച്ചയും സമാഗതമായിക്കുകയാണ് .. ഇതിനെ നേരിടാന് കൂട്ടായ യത്നങ്ങളിലൂടെ മാത്രമേ കഴിയൂ. നാട്ടിലെങ്ങുമുള്ള ശുദ്ധജല ഉറവിടങ്ങളെ കണ്ടെത്തി അവയെ ജനങ്ങള്ക്ക് ഉപകാരപ്രദമാക്കുക മാത്രമാണ് പോംവഴി.കാടുമൂടി, ചളിയും പോളയും പായലും നിറഞ്ഞ് ഉപയോഗശൂന്യമായ ഒട്ടേറെ കുളങ്ങളും കിണറുകളും നമ്മുടെ ചുറ്റുവട്ടങ്ങളിലുണ്ട്. ഇതു വൃത്തിയാക്കി അതിലെ ജലസമൃദ്ധി നാം ഉപയോഗപ്പെടുത്തണം .ജലം അമൂല്യമാണ് അത് പാഴാക്കരുത് .
പ്രൊഫ്.ജോൺ കുരാക്കാർ
No comments:
Post a Comment