പേരക്കയിലെ
അല്ഭുത ഗുണങ്ങൾ
പേര മരമില്ലാത്ത
വീടുണ്ടാവില്ല, വീടിന്റെ ഭംഗിക്കു തന്നെ
പേരമരം നടണമെന്നാണ് വീട് നിര്‍മ്മാതാക്കള്‍
പോലും ആവശ്യപ്പെടുന്നത്. പലതരം പേര മരങ്ങള്‍
ഇന്ന് നാട്ടില്‍ സുലഭമാണ്. പോരാത്തതിന്
അന്യസംസ്ഥാനത്ത് നിന്നും ഈ പഴം
വേണ്ടുവോളം വരുന്നു. കുട്ടികള്‍ കഴിക്കുക
എന്നല്ലാതെ മുതിര്‍ന്നവര്‍ പലപ്പോഴും
പേരക്കയെ അവഗണിക്കാറാണ് പതിവ്. എന്നാല്‍ പേരക്കയില്‍
അടങ്ങിയിരിക്കുന്ന ഔഷധ ഗുണങ്ങളെക്കുറിച്ച്
പലര്‍ക്കും അറിയില്ല.
പോഷകഗുണങ്ങളുടെ പവര്‍ഹൗസായാണ് പേരക്ക
അറിയപ്പെടുന്നത്. വിറ്റാമിന്‍ സിയുടെ കലവറയായ ഈ
ചെറുപഴം രോഗപ്രതിരോധ ശേഷിക്ക് അത്യുത്തമമാണ്.ഇതില്‍
അടങ്ങിയിരിക്കുന്ന പൊട്ടാസ്യം രക്തസമ്മര്‍ദ്ദം
നിയന്ത്രിച്ച് നിറുത്തുന്നതിലും തൊലിപ്രശ്‌നങ്ങള്‍ അകറ്റുന്നതിലും
പ്രധാന പങ്കുവഹിക്കുന്നു.
പേരക്കയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപ്പീന്‍, ക്വാര്‍സെറ്റിന്‍, വിറ്റാമിന്‍
സി തുടങ്ങിയ പോളിഫെനല്‍
ഘടകങ്ങള്‍ അര്‍ബുദകോശങ്ങള്‍
ശരീരത്തില്‍ വളരുന്നത് തടയുന്നു.ബ്രീസ്റ്റ്
കാന്‍സര്‍(സ്തനാര്‍ബുദം) സെല്ലുകള്‍ വളരുന്നത്
തടയാനും പേരയ്ക്കക്കാവും. പേരക്കയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ കാഴ്ച
ശക്തി വര്‍ധിപ്പിക്കാനും
ഉപകരിക്കും. പേരക്കയില്‍ സമൃദ്ധമായി അടങ്ങിയിരിക്കുന്ന നാരുകള്‍
മലബന്ധം കുറക്കുന്നു. കൂടാതെ അതില്‍ അടങ്ങിയിരിക്കുന്ന
പെക്റ്റിന്‍ ദഹനം മെച്ചപ്പെടുത്തുകയും വിശപ്പ്
കൂട്ടാനും സഹായിക്കും. മാത്രമല്ല ഗര്‍ഭിണികള്‍ക്ക് അത്യാവശ്യമുള്ള ഘടകങ്ങളും
പേരക്കയില്‍ സമ്പന്നമാണ്. പേരക്കയ്ക്കു പുറമെ അതിന്റെ ഇലയും
മറ്റൊരു ഔഷധമാണ്. ഇല ഉപയോഗിച്ച്
പല്ല് തേക്കുന്നത് പല്ലിനു സംരക്ഷണം നല്‍കുന്നതോടൊപ്പം പല്ല് വേദനയില്‍ നിന്ന്
രക്ഷിക്കുന്നു. ചര്‍മ്മ
സംരക്ഷണത്തിനും പേരക്കയിലുണ്ട് ഗുണങ്ങള്‍. പ്രമേഹ രോഗികള്‍ക്കും പേരക്ക ഉത്തമമാണ്.
മഞ്ഞുകാലത്താണ് പേരക്ക അധികവും കാണപ്പെടുക.
Prof. John Kurakar
No comments:
Post a Comment