Pages

Friday, February 12, 2016

സിയാച്ചിൻ.

സിയാച്ചിൻ.

Image result for siachen

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമിയാണു സിയാച്ചിൻ. സമുദ്രനിരപ്പിൽനിന്ന് 22,000 അടി വരെ ഉയരത്തിൽ ഇവിടെ ഇന്ത്യൻ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ശത്രുരാജ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടവരെക്കാൾ ഇന്ത്യൻ സൈനികർ ഇവിടെ മരിച്ചത് മോശം കാലാവസ്ഥ മൂലം..

പകൽ സമയത്തെ ശരാശരി താപനില മൈനസ് 30 ഡിഗ്രി. രാത്രിയിൽ മൈനസ് 55 ഡിഗ്രി. ഇത് മൈനസ് 60 വരെ താഴാം. ചുറ്റും നോക്കിയാൽ ഒന്നും കാണാനില്ല – മഞ്ഞുമലകൾ മാത്രം. മാനസികമായി പോലും സൈനികൻ തകർന്നു പോയെന്നു വരും അന്തരീക്ഷമർദ്ദം വളരെ കൂറവ്. ശ്വസിക്കാൻ തന്നെ വളരെ വിഷമം. നമുക്കു കിട്ടുന്ന ഓക്സിജന്റെ അളവിന്റെ 10% മാത്രമാണു സിയാച്ചിനിൽ കിട്ടുന്നത്. എങ്ങനെ ശ്വസിക്കും? എത്ര ശ്വസിക്കും?... പത്ത് മിനിട്ട് മഞ്ഞിലൂടെ നടന്നാൽ അര മണിക്കൂറെങ്കിലും വിശ്രമിക്കാതെ സാധ്യമല്ല. ശ്വാസകോശത്തേയും തലച്ചോറിനെയും ബാധിക്കുന്ന ഹൈ ആൾട്ടിട്ട്യൂഡ് പൾമൊണറി ഒഡിമ ബാധിക്കാൻ മണിക്കൂറുകൾ മാത്രം മതി.... മഞ്ഞിന്റെ കടിയേറ്റു ദേഹം മുറിയും. ശരീരഭാഗങ്ങൾ മുറിഞ്ഞുപോകുന്ന അവസ്ഥ വരെയുണ്ടാകാം. മരണകാരണം പോലുമാകാവുന്നതാണിത്. 15 സെക്കൻഡ് നേരം ഇരുമ്പു ദേഹത്തു തൊട്ടാൽപോലും മഞ്ഞിന്റെ കടി കിട്ടും. തോക്കിന്റെ ഇരുമ്പുഭാഗങ്ങൾ കൊണ്ടാലും മതി. തോക്കടക്കമുള്ള ആയുധങ്ങളുമായി അവിടെ കാവൽനിൽക്കുന്ന സൈനികരുടെ കാര്യം ഒന്നാലോചിച്ചു നോക്കൂ. ഹിമദംശനമേറ്റ് കൈകാൽ വിരലുകളും മറ്റും മുറിച്ചുനീക്കേണ്ടി വന്നി ട്ടുണ്ട്
തണുപ്പിൽനിന്നു രക്ഷനേടാൻ തീകാഞ്ഞാൽ പലപ്പോഴും മരവിപ്പ് മൂലം കൈ അറ്റുപോകുന്നത് അറിയുകപോലുമില്ല.... ഉറക്കം, വിശപ്പ് എന്നിവ നഷ്ടപ്പെടാം. ഓർമ നശിക്കാം. സംസാരശേഷി നശിക്കാം. ശരീരം തളരാം... മണിക്കൂറിൽ 100 മൈൽ വരെ വേഗത്തിലുള്ള മഞ്ഞുകാറ്റ്. അതും മൂന്നാഴ്ച വരെ തുടർച്ചയായി വീശുന്നത്. സാധാരണ മനുഷ്യർക്കു പിടിച്ചുനിൽക്കാനാവില്ല.... 36 അടി വരെ മഞ്ഞുവീഴ്ചയുണ്ടാകാം സിയാച്ചിനിൽ. മഞ്ഞുവീഴ്ചക്കാലത്ത് അപ്പപ്പോൾ അതു നീക്കം ചെയ്തില്ലെങ്കിൽ സൈനിക പോസ്റ്റുകൾ മഞ്ഞുമൂടിപ്പോകും. അതിനുപുറമേയാണു ഹിമപാതവും മറ്റും... ഓറഞ്ചും ആപ്പിളും പോലും നിമിഷനേരം കൊണ്ട് ഒരു ക്രിക്കറ്റ് ബോളിന്റെയത്രയും കടുപ്പത്തിൽ ഉറഞ്ഞുപോകും സിയാച്ചിനിൽ. ഇഷ്ടമുള്ള, പുതിയ ഭക്ഷണം എന്നത് സ്വപ്നം മാത്രം. ടിൻ കാനുകളിലെ ഭക്ഷണം മാത്രം കഴിച്ചു കഴിയണം മാസങ്ങളോളം. (കരസേനാ ഹെലികോപ്ടറുകളാണു സിയാച്ചിനിലെ പോസ്റ്റുകളിൽ ഭക്ഷണം താഴേക്കിട്ടു കൊടുക്കുന്നത്. അവിടെ കോപ്ടറുകൾ പറത്തുന്നതു പോലും ശ്രമകരം.

Prof. John Kurakar

No comments: