നിരപരാധിയായ ഒരാള്‍ പോലും
ശിക്ഷിക്കപ്പെടരുത്
നിരപരാധിയായ ഒരാള്‍ പോലും ശിക്ഷിക്കപെടാൻ പാടില്ല എന്നതാണ് ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ
അടിസ്‌ഥാന തത്വം.ബ്രിട്ടീഷുകാര്‍ രൂപംനല്‍കിയ ഇന്ത്യന്‍ പീനല്‍ കോഡ് ഇന്നും
വലിയ മാറ്റങ്ങളൊന്നും കൂടാതെ തുടരുകയാണ് .കാലഹരണപ്പെട്ട പല നിയമങ്ങളും മാറേണ്ടിയിരിക്കുന്നു
.ഒന്നര നൂറ്റാണ്ടു മുമ്പ് സൃഷ്‌ടിച്ച നിയമസംഹിത കാലപ്പഴക്കംകൊണ്ടു തന്നെ മാറ്റങ്ങള്‍
ആവശ്യപ്പെടുന്നതായി 2003 ല്‍ ജസ്‌റ്റിസ് വി.എസ്. മളീമഠ് അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു
..ഈ കാലഘട്ടത്തിൽ സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിച്ചു വരികയാണ് .വിവരസാങ്കേതിക വിദ്യയുടെ
വളര്‍ച്ചയോടെ സംഘടിത കുറ്റകൃതങ്ങളുടെ വ്യാപ്‌തിയും ആഴവും കൂടി. സാമ്പത്തിക കുറ്റകൃത്യങ്ങളും
വര്‍ധിക്കുന്നു. വിദ്യാഭ്യാസം, അറിവ്, സാങ്കേതികവിദ്യ തുടങ്ങിയവ ഏതൊരാള്‍ക്കും കൈപ്പിടിയിലാക്കാമെന്നു
വന്നതോടെ സകല മേഖലകളിലും വിജ്‌ഞാന, വികസന സ്‌ഫോടനം തന്നെയാണു നടക്കുന്നത്. സമൂഹം
അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. കുറ്റകൃത്യങ്ങളുടെ സ്വഭാവം പോലും മാറിക്കഴിഞ്ഞു.കാലത്തിനു
അനുസരിച്ച് ശിക്ഷാനിയമത്തിലും കോടതിയുടെ പ്രവർത്തനങ്ങളിലും
മാറ്റം ഉണ്ടാകണം .പോലീസ് സംവിധാനത്തിലും പരിഷ്ക്കാരങ്ങളും മാറ്റവും ഉണ്ടാകണം .നിയമം
ദുരുപയോഗം ചെയ്യാനുള്ള സാധ്യതകൾ ഇന്ന് പലതിലും
ഉണ്ട് ..നിസാര കേസുകളില്‍ പോലും മറ്റ് പലതും എഴുതി ചേർത്ത് ജാമ്യമില്ലാ കേസ് എടുക്കുന്ന
പോലീസ് സമീപനം തിരുത്തപ്പെടുകയും വേണം. കുറ്റാന്വേഷണരീതിയില്‍ മാറ്റങ്ങള്‍ വരുത്തേണ്ട
സമയവും അതിക്രമിച്ചിരിക്കുന്നു.നിരപരാധിയായ ഒരാള്‍ പോലും ശിക്ഷിക്കപെടാൻ പാടില്ല
.
പ്രൊഫ്. ജോൺ കുരാക്കാർ
No comments:
Post a Comment